രാജപുരം: ഉദയപുരം ദുഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. നവരാത്രിയോടനു ബന്ധിച്ച് മൂന്ന് ദിവസമായി നടന്നു വന്ന ആഘോഷം ഇന്ന് സമാപിക്കും.
രാജപുരം : പൂടുങ്കല്ല് ജവഹര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് മംഗളുരു ഏനപ്പൊയ മെഡിക്കല്‍ കോളേജുമായി ചേര്‍ന്ന് പൗരാവലി, പഞ്ചായത്തുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ഒക്ടോബര്‍ 27 ന് പൂടുംങ്കല്ലില്‍ സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ വിവിധ സബ് കമ്മിറ്റി യോഗം ചേര്‍ന്നു. സംഘാടക സമിതി ചെയര്മാന് കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റും ജനറല്‍ കണ്‍വീനറുമായ ടി.യു.മാത്യു, പഞ്ചായത്തംഗം ബി.അജിത് കുമാര്‍, ക്ലബ്ബ് സെക്രട്ടറി ജോസ് […]
ചുള്ളിക്കര :പാണത്തൂർ പരിയാരത്ത് വാഹനാപകടങ്ങൾ തുടക്കഥയാകുന്ന സാഹചര്യത്തിൽ ആവശ്യത്തിന് റോഡിന് വീതിയും, വശങ്ങളിൽ പാർശ്വഭിത്തിയും അപകട സൂചന ബോർഡുകളും സ്ഥാപിക്കണമെന്ന് എസ്. വൈ. എസ്. പാണത്തൂർ സർക്കിൾ കമ്മിറ്റി ആവശ്യപെട്ടു.ജില്ലയിലെ മലയോര മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ പ്രധാനമായ റോഡുകളുടെ അടിസ്ഥാന വികസനം വർധിപ്പിക്കേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നുവെന്നും , നിരവധി അപകടങ്ങൾ നടന്നിട്ടും അധികാരികളുടെ ശ്രദ്ധ തിരിയാത്തത് ഏറെ നിരാശജനകമാണെന്നും, ശാശ്വത പരിഹാരം ഉടൻ ഉണ്ടാകണമെന്നും എസ്. വൈ എസ്. സർക്കിൾ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ സർക്കിൾ കമ്മിറ്റി സെക്രട്ടറി […]
രാജപുരം / ചരിത്ര പ്രസിദ്ധമായ പാണത്തൂര്‍ മഖാം ഉറൂസ് ഏപ്രില്‍ നാളെ മുതല്‍ 14 വരെ തീയ്യതികളിലായി നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.നാളെ രാവിലെ 9:30ന് മഖാം സിയാറത്തിന് പാണത്തൂര്‍ ജമാഅത്ത് ചീഫ് ഇമാം ജലീല്‍ ദാരിമി എടപ്പലം നേതൃത്വം നല്‍കും. 10 മണിക്ക് പാണത്തൂര്‍ ജമാഅത്ത് പ്രസിഡന്റ് കെ കെ അബ്ദുല്‍ റഹ്മാന് ചാപ്പക്കാല്‍ പതാക ഉയര്‍ത്തും. രാത്രി 7 മണിക്ക് ഉദ്ഘാടന സമ്മേളനം സയ്യിദ്ദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് […]