LOCAL NEWS

മാനടുക്കം ശ്രീ അയ്യപ്പക്ഷേത്രം: ബ്രഹ്‌മ കലശ ധ്വജ പ്രതിഷ്ഠ കൊടിയേറ്റ് ആറാട്ട് മഹോത്സവത്തിനായുളള ആഘോഷ കമ്മറ്റി രുപീകരണയോഗം 20ന്

രാജപുരം: മാനടുക്കം ശ്രീ അയ്യപ്പക്ഷേത്ര ബ്രഹ്‌മ കലശ ധ്വജ പ്രതിഷ്ഠ കൊടിയേറ്റ് ആറാട്ട് മഹോത്സവം 2025 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ നടക്കും. ഇതിനായുളള ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബര്‍ 20ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട്് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് അഡ്വ. എം നാരായണന്‍ അധ്യക്ഷനാകും. കുറ്റിക്കോല്‍,പനത്തടി,കളളാര്‍ പഞ്ചായത്തു പ്രസിഡന്റുമാരായ മുരളി പയ്യങ്ങാനം, പ്രസന്ന, ടി കെ നാരായണന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. […]

LOCAL NEWS

ചികിത്സാധന സഹായം കൈമാറി

രാജപുരം : കള്ളാര്‍ ഗ്രാമപഞ്ചായത്ത് വീട്ടിക്കോല്‍ നഗറിലെ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ച വിജിതയ്ക്ക് മലവേട്ടുവ മഹാസഭ പനത്തടി മേഖല കമ്മിറ്റി സ്വരൂപ്പിച്ച ചികിത്സാധന സഹായം വിജിതയു െടമാതാപിതാക്കള്‍ക്ക് കൈമാറി    

LOCAL NEWS

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

രാജപുരം: കണ്ണൂര്‍ എഡിഎം നവിന്‍ ബാബു ആത്മഹത്യ ചെയ്യാന്‍ കാരണക്കാരിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ രാജിവെക്കുക ആത്മഹത്യ പ്രരണ കുറ്റത്തിന് കേസെടുക്കുക എന്നിവ ആവശ്യപ്പെട്ടു ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ചുള്ളിക്കരയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി ഡിസിസി ജനറല്‍ സെക്രട്ടറി ഹരിഷ് പി നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പര്‍ മീനാക്ഷി ബാലകൃഷ്ണന്‍,എം എം സൈമണ്‍,വി.ബാലകൃഷ്ണന്‍, പി.എ ആലി,ബാലചന്ദ്രന്‍ പി […]

LOCAL NEWS

പനത്തടി തച്ചര്‍കടവ് കുടിവെള്ള പദ്ധതി ഉദ്ഘാടനം നാളെ

പാണത്തൂര്‍: കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 13 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പനത്തടി തച്ചര്‍ക്കടവ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ ് രാവിലെ 10 ന്് എം.പി നിര്‍വഹിക്കും .പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന തച്ചര്‍കടവ് പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് നിറവേറുന്നത്. ചടങ്ങില്‍ ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കുടിവെള്ള പദ്ധതിക്കായി സൗജന്യമായി സ്ഥലം വിട്ടു നല്‍കിയവരെയും, സമയ ബന്ധിതമായി […]

LOCAL NEWS

അസി. സര്‍ജന്‍ ഒഴിവ്

പാണത്തൂര്‍: കുടുംബാരോഗ്യകേന്ദ്രത്തില്‍ 2024-2025 പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അസി. സര്‍ജന്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എംബിബിഎസും ടിസിഎംസി രജിസ്‌ട്രേഷനും. അഭിമുഖം 18നു രാവിലെ 11ന് പാണത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍. ഫോണ്‍: 9446092609, 9895454024.

LOCAL NEWS

ചേരുവേലില്‍ തോംസണ്‍ മാത്യു നിര്യാതനായി.സംസ്‌ക്കാരം നാളെ

രാജപുരം: ചേരുവേലില്‍ തോംസണ്‍ മാത്യു (59) നിര്യാതനായി. ഭാര്യ ബീന തൊടുപുഴ മുട്ടം പ്ലാക്കൂട്ടത്തില്‍ കുടുംബാംഗം. മക്കള്‍:പരേതനായ സനു ,സനല്‍,മരിയ എന്നിവര്‍.മൃതസംസ്‌കാര ശുശ്രൂഷകള്‍ നാളെ വൈകുന്നേരം 3 30ന് സഹോദരന്‍ പോള്‍സന്റെ ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുകുടുംബ ഫൊറോന ദേവാലയത്തില്‍

LOCAL NEWS

ക്രിമിനലുകളെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന് അപമാനം : യൂത്ത് കോണ്‍ഗ്രസ്സ്

ചാമുണ്ടിക്കുന്ന്:പൊതുജനങ്ങളുടെ അവകാശങ്ങളും പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യങ്ങള്‍ തള്ളിക്കളയുകയും ബഹുജന സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ട് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂക്ഷണമല്ലെന്നും ഏകാധിപത്യത്തിന്റെ തികഞ്ഞ ലക്ഷണമാണ് സൂചിപ്പിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി രജിത രാജന്‍ ആരോപിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് ചാമുണ്ഡിക്കുന്ന് യൂണിറ്റ് സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് ക്രിമിനലുകളുടെയും കൊളളക്കാരുടെയും കാവലാളന്‍മ്മാരായി മാറിയെന്നും പോലീസില്‍ തന്നെ ഒരു വിഭാഗം ക്രിമനല്‍ സ്വഭാവമുള്ളവരാണെന്നും അവരെ […]

LOCAL NEWS

ധനസഹായം നല്‍കി

ആലപ്പടമ്പ് : കുണ്ടുളിലെ കരുവാച്ചേരി കുഞ്ഞമ്പു നായരുടെ ഏഴാം ചരമവാര്‍ഷികത്തിന്റെയും ഭാര്യ കാഞ്ഞിരപ്പുഴ ലക്ഷ്മിയമ്മയുടെ ആറാം ചരമവാര്‍ഷികത്തിന്റെയും ഭാഗമായി മാത്തില്‍ ഐ.ആര്‍.പി.സി. സാന്ത്വന വയോജനകേന്ദ്രത്തിലേക്ക് മക്കള്‍ നല്‍കുന്ന ധനസഹായം ലോക്കല്‍ സെക്രട്ടറി ടി.വിജയന്‍ ഏറ്റുവാങ്ങി.

LOCAL NEWS

അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ കല്ലുകാലയില്‍ ഫില്‍ഡസ് മാത്യു നിര്യാതനായി

അട്ടേങ്ങാനം: അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ കല്ലുകാലയില്‍ ഫില്‍ഡസ് മാത്യു (54) നിര്യാതനായി. എല്‍ഐസി സീനിയര്‍ ഏജന്റ് ആയിരുന്നു. ഭാര്യ റീന. മക്കള്‍: ആല്‍ബിന്‍ ഫില്‍ഡസ്, അതുല്‍ ഫില്‍ഡസ്. സഹോദരങ്ങള്‍: ഫിയോന മാത്യു, ഫെമിനി മാത്യു, പരേതയായ പ്രിന്‍സി മാത്യു. സംസ്‌കാരം നാളെ രാവിലെ 10ന് കരുണാപുരം സെന്റ് ജൂഡ്‌സ് ചര്‍ച്ചില്‍.    

LOCAL NEWS

പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് സൗജന്യമായി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു

രാജപുരം: പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ട് കേന്ദ്ര തോട്ടവിളവികസന ഗവേഷണ കേന്ദ്രc കാസര്‍ഗോഡും കൃഷിവിജ്ജാന്‍ കേന്ദ്ര കാസര്‍ഗോഡും ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ്ഡ് കമ്പനി ലിമിറ്റഡിന്റെയും ആഭിമുഖ്യത്തില്‍ അത്യൂല്പാദന ശേഷിയുള്ള കമുക്, തെങ്ങ് തൈകളുടെ വിതരണോദ്ഘാടനം രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി. ിര്‍വ്വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിണ്ടന്റ് ടി.കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.ഐ സി ആര്‍ , സി.പി സി. ആര്‍. ഐ ഡയറക്ടര്‍ Dr. കെ.ബി ഹെഡ്ബാര്‍ മുഖ്യ പ്രഭാഷണവും , […]