മാലക്കല്ല്: അറുപത്തി മൂന്നാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന്‍ ഹോസ്ദുര്‍ഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ മിനി ജോസഫിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി , പഞ്ചായത്ത് അംഗങ്ങളായ മിനി ഫിലിപ്പ്, ജെയിംസ് ജൈ , അജിത്ത് കുമാര്‍ ബി, വിന്‍സെന്റ് എന്‍, സബിത വി, വനജ ഐതു, സ്‌കൂള്‍ മാനേജര്‍മാരായ ഫാ. ഡിനോ കുമ്മാനിക്കാട്ട്, സുബീര്‍ പി, […]
LOCAL NEWS
കര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കളളാര്‍ വില്ലേജ് കേന്ദ്രീകരിച്ച് ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു
രാജപുരം : കാര്‍ഷിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി കളളാര്‍ വില്ലേജ് കേന്ദ്രീകരിച്ച് ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു. കിഴക്കന്‍ മലയോര കാര്‍ഷിക മേഖലയിലെ യഥാര്‍ത്ഥ കര്‍ഷകരെ ഉള്‍പ്പെടുത്തിയാണ് ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തിലേറെയായി വാട്‌സാപ്പ് കുട്ടായ്മയായി പ്രവര്‍ത്തിച്ചുവന്നിരുന്ന സംഘമാണ് കര്‍ഷകരുടെ വിവിധങ്ങളായ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍കൂടി ലക്ഷ്യമിട്ട് ചാരിറ്റബിള്‍ സൊസൈറ്റി രുപീകരിച്ചത്. സൊസൈറ്റി ഭാരവാഹികളായി രഞ്ജിത്ത് നമ്പ്യാര്‍ (പ്രസിഡന്റ്), സിബി എംപി (സെക്രട്ടറി), ഷിനോ ഫിലിപ്പ് (ട്രഷറര്‍), അനീഷ് മാത്യു (വൈസ് […]
പനത്തടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം : കൊയ്ത്തുത്സവം 13ന്
രാജപുരം :പനത്തടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിനായുളള കൊയ്ത്തുത്സവം 13ന് നടക്കും. മഹോത്സവം 2025 മാര്‍ച്ച് 21, 22, 23 തീയ്യതികളിലായി നടക്കും. മഹോത്സവത്തിന് ആവശ്യമായ നെല്ല് ഉല്പാദിപ്പിക്കുന്നതിനായി ചെറുപനത്തടി പാടശേഖരത്തില്‍ താനം കമ്മിറ്റി ഒരുക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവമാണ് 13ന് ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുക. കാസര്‍കോട് ഉപ്പള ഷെയ്ക്ക് സാദിഖ് ഫൗണ്ടേഷന്‍ ഓള്‍ഡേജ് ഹോം മാനേജിങ് ട്രസ്റ്റി ഇര്‍ഫാന ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്യും. കരിക്കെ പഞ്ചായത്ത് പ്രസിഡന്റും ആഘോഷ കമ്മിറ്റി ചെയര്‍മാനുമായ […]
ഒടയംചാലിലെ വ്യാപാരി അയറോട്ടെ ടി.സി.ബാലന്‍ നിര്യാതനായി
രാജപുരം: ഒടയംചാലിലെ വ്യാപാരി അയറോട്ടെ ടി.സി.ബാലന്‍ (68) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് അയറോട്ട് വീട്ട് വളപ്പില്‍. ഭാര്യ: ബേബി . മക്കള്‍: മഹേഷ് (ജര്‍മനി), മനോജ് (അയറോട്ട്), മണിക്കുട്ടന്‍ (അധ്യാപകന്‍ ദുര്‍ഗ്ഗാ സ്‌കൂള്‍ കാഞ്ഞങ്ങാട്), പരേതയായ മഞ്ജുമോള്‍. മരുമക്കള്‍: വിന്യ (ജര്‍മനി), ശ്രീഷ്മ (ഉദയപുരം), സൗമ്യ പഓര്‍ക്കുളം). സഹോദരങ്ങള്‍: ടി സി.കാര്‍ത്തിയാനി (പാലപ്പുഴ), ടി.സി.രോഹിണി (പള്ളത്തിങ്കാല്‍) , ടി.സി.നാരായണന്‍ (പുലിക്കോട്), ടി ‘സി’ലീല (ഉദുമ), ടി.സി.പുരുഷോത്തമന്‍ (പുലിക്കോട്), ടി.സി.സൗമിനി (പാണ്ടിക്കണ്ടം ), ടി.സി.സുരേഷ്(പുലിക്കോട്). […]
ജനദ്രോഹ സര്‍ക്കാരിനെതിരെ വെളളരിക്കുണ്ടില്‍ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു.
വെള്ളരിക്കുണ്ട് : ബളാല്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ടില്‍ ജനദ്രോഹ സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു.രാജ് മോഹന്‍ ഉണ്ണിത്താന്‍ എം. പി. ഉദ്്ഘാടനം ചെയ്തു.ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി. ഡി സി സി വൈസ് പ്രസിഡണ്ട് ബിപി പ്രദീപ്കുമാര്‍ .ഡി. സി. സി. ജനറല്‍ സെക്രട്ടറി മാരായ പി. വി. സുരേഷ്. ഹരീഷ് പി. നായര്‍. കെ. പി. സി. […]
കെ.വി ജോസഫ് (പാപ്പച്ചന്‍ )കരിയില്‍ നിര്യതനായി
ചുളളിക്കര; കെ.വി ജോസഫ് (പാപ്പച്ചന്‍ )കരിയില്‍ (99) നിര്യതനായി. ഭാര്യ പരേതയായ മറിയം. മക്കള്‍: Dr. Sr. ലിസ്സി ജോസ് (അഫ്രിക്ക), റോസ്സമ്മ, ജോര്‍ജ്ജ്, ജെയിംസ്, തോമസ്, ജോയി, മരുമക്കള്‍: ഗ്രേസി, ജെസ്സി, മോളി, ഷൈല, പരേതനായ ജോസഫ് നെടുംപെട്ടില്‍. സഹോദരങ്ങള്‍: പരേതനായ ചാക്കോ, തോമസ്, മറിയം, ജോര്‍ജ്ജ്. സംസ്‌കാരം പിന്നീട്.
രാജപുരം: കൊട്ടോടി പയ്യച്ചേരിയിലെ ആണ്ടുമാലില്‍ പുന്നൂസ് നിര്യാതനായി.സംസ്‌ക്കാരം നാളെ
രാജപുരം: കൊട്ടോടി പയ്യച്ചേരിയിലെ ആണ്ടുമാലില്‍ പുന്നൂസ്(74) (Rtd സൂപ്പര്‍വൈസര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍) നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊട്ടാടി സെന്റ് ആന്‍സ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: മേരി (പൂഴിക്കാലായില്‍ കുടുംബാംഗം). മക്കള്‍: പ്രീത കടമുറിയില്‍, പ്രദീപ് (യു.കെ) ദിവ്യ കരോട്ടുനെല്ലിപ്പുഴ (പയ്യാവൂര്‍). മരുമക്കള്‍ :ടോമി കടമുറിയില്‍ (ചുള്ളിക്കര), ലിന്‍സി പ്ലാച്ചേരിപ്പുറത്ത്, (യു.കെ). റിജോയ് (ഖത്തര്‍) പയ്യാവുര്‍. സഹോദരങ്ങള്‍: ലിസമ്മ ഉഴവുര്‍ ,ഫിലിപ്പ് (Rtd HM) മേഴ്‌സി,ആന്‍സി, ബേബി, രാജു (Rtd teacher),ഡെയ്‌സി,ബിന്‍സി.
അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ വി. കുഞ്ഞമ്പു നിര്യാതനായി
അട്ടേങ്ങാനം: കണ്ണാടിപ്പാറയിലെ വി. കുഞ്ഞമ്പു (73)നിര്യാതനായി.. ഭാര്യ പി. തമ്പായി. മക്കള്‍ രഞ്ജിത്ത്. വി, റെനിഷ്. വി., മിനി (മാത്തില്‍ ), ബീന (തവിടുശ്ശേരി )മരുമക്കള്‍ ധന്യ. എ, (ആനിക്കാടി, ചെറുവത്തൂര്‍ ), മഞ്ജുഷ (കള്ളാര്‍ ), രാഘവന്‍, സുധീര്‍ . സഹോദരങ്ങള്‍ പരേതരായ വി. കൃഷ്ണന്‍, വി. കുഞ്ഞിരാമന്‍,വി.സുരേശന്‍.
അരിപ്രോട് വയോജന പകല്‍ വിശ്രമകേന്ദ്രത്തിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു
ബളാംതോട് : കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം നടത്തിവരുന്ന വയോജന വാരാചരണത്തിന്റെ ഭാഗമായി ഫോറം പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അരിപ്രോട് വയോജന പകല്‍ വിശ്രമകേന്ദ്രത്തിന്റെ പത്താം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു ഫോറം പഞ്ചായത്ത്് കമ്മിറ്റി പ്രസിഡന്റ് സൂര്യനാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയംഗം കെ.ജെ ജയിംസ് ഉല്‍ഘാടനം ചെയ്തു. ശ്യാമള കൃഷ്ണന്റെ പ്രാര്‍ത്ഥനാഗാനത്തോടെ യോഗം തുടങ്ങി. ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. മൈക്കിള്‍ പൂവത്താനി, ആര്‍. മോഹന്‍ കുമാര്‍ […]
കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് പുതിയ നേതൃത്വം : സന്തോഷ് അരമന പുതിയ മണ്ഡലം പ്രസിഡന്റ്
ബന്തടുക്ക: കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് പുതിയ നേതൃത്വം ചുമതലയേറ്റു. സന്തോഷ് അരമനയാണ് പുതിയ മണ്ഡലം പ്രസിഡന്റ്. സ്ഥാനരോഹണ ചടങ്ങ് ഡിസിസി പ്രസിഡന്റ് പി. കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ പുതിയ കമ്മിറ്റിക്ക് സാധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എം. സി പ്രഭാകരന്‍, ഡി. കെ. ഡി. എഫ് ജില്ലാ പ്രസിഡന്റ് വാസുദേവന്‍, മഹിളാ കോണ്‍ഗ്രസ് […]











