കള്ളാര്‍ : രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ട് അധികാര്‍ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ ടൗണില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് എം എം സൈമണ്‍, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന് , പി സി തോമസ്, ഒ ടിചാക്കോ , ബി അബ്ദുള്ള, പ്രിയ ഷാജി, ഗീത പി , വിനോദ് കപ്പിത്താന്, കെ.ഗോപിക്ക് […]
ചുള്ളിക്കര: ഇ കെ നായനാർ ദിനത്തിന്റെ ഭാഗമായി സി. പി. എം. പൂടങ്കല്ല് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂടങ്കല്ല് ടൌണും പരിസരവും കാടുകൊത്തി വൃത്തിയാക്കി. ഏരിയ കമ്മിറ്റി അംഗം ശാലു മാത്യു ഉദ്ഘാടനം നിർവഹിച്ചു . ബ്രാഞ്ച് സെക്രട്ടറി നാരായണൻ, ഏരിയ കമ്മിറ്റി അംഗം ശശി, കൃഷ്ണൻ, അഭിലാഷ് എന്നിവർ നേതൃത്വം നൽകി
രാജപുരം: കണ്ണൂര്‍ എഡിഎം നവിന് ബാബു ആത്മഹത്യ ചെയ്യാന്‍ കാരണക്കാരിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ രാജിവെക്കുക ആത്മഹത്യ പ്രരണ കുറ്റത്തിന് കേസെടുക്കുക എന്നിവ ആവശ്യപ്പെട്ടു ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ചുള്ളിക്കരയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി ഡിസിസി ജനറല്‍ സെക്രട്ടറി ഹരിഷ് പി നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന് ബാലൂര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പര്‍ മീനാക്ഷി ബാലകൃഷ്ണന്,എം എം സൈമണ്‍,വി.ബാലകൃഷ്ണന്, പി.എ ആലി,ബാലചന്ദ്രന് പി […]