രാജപുരം : ക്ലായി വിവേകാനന്ദ ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്ബ് ആന്‍ഡ് ലൈബ്രറിയും അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും അഗ്നി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും പൊടവടുക്കം സരസ്വതി വിദ്യാമന്ദിരത്തില്‍ സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. ഉപ്പള ഫയര്‍ സ്റ്റേഷന്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ വി വി ബോധവല്‍ക്കരണ ക്ലാസ് എടുത്തു. കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പരിച മുട്ടുകളിയില്‍ എ ഗ്രേഡ് നേടിയ ശ്രീദേവ് ദിവാകരന്‍ […]
LOCAL NEWS
വീടിന്റെ താക്കോൽദാനം നടത്തി
ചെറുപനത്തടി : സി. എഫ്. ഐ. സി സന്യാസ സഭയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നിർധന കുടുംബങ്ങൾക്കായുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി ചെറുപനത്തടിയിലെ പരേതനായ ജോൺസന്റെ കുടുംബത്തിന് വേണ്ടിയുള്ള വീടിന്റെ നിർമ്മാണം പൂർത്തിയാക്കി. പുതിയ ഭവനത്തിന്റെ ആശിർവാദകർമ്മം സി. എഫ്. ഐ. സി സഭയുടെ സുപ്പീരിയർ ജനറൽ ഫാ.ബെന്നി മേക്കാട്ട് CFIC നിർവഹിച്ചു. താക്കോൽ ദാനം സി. എഫ്. ഐ. സി ഇന്ത്യൻ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. വർഗീസ് കൊച്ചുപറമ്പിൽ CFIC നിർവഹിച്ചു. പനത്തടി ഫൊറോന വികാരി […]
ബളാംതോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂർവ്വ അധ്യാ പക-വിദ്യാർഥി സംഗമം നാളെ
രാജപുരം :ബളാംതോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂർവ്വ അധ്യാ പക-വിദ്യാർഥി സംഗമം നാളെ നടക്കും. രാവിലെ 9.30-ന് പൂർവ്വ അധ്യാപകരെയും മുൻ പി.ടി.എ.പ്രസിഡന്റുമാരെയും ആനയിച്ച് പനത്തടിയിൽ നിന്നും സ്‌കൂളിലേക്ക് ഘോഷയാത്ര നടത്തും. 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എം വി കൃഷണൻ അധ്യക്ഷത വഹിക്കും. വി കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും. റിട്ടയേഡ് അധ്യാപകരെയും അനധ്യാപകരെയും […]
കളളാർ ഗ്രാമപഞ്ചായത്തിലെ സൗജന്യ കാർഷിക വൈദ്യുതി പദ്ധതി ഗുണഭോക്താക്കൾ രജിസ്‌ട്രേഷൻ പുതുക്കണം.
കളളാർ ഗ്രാമപഞ്ചായത്തിലെ സൗജന്യ കാർഷിക വൈദ്യുതി പദ്ധതി ഗുണഭോക്താക്കൾ രജിസ്‌ട്രേഷൻ പുതുക്കണം. കള്ളാർ കൃഷിഭവൻ പരിധിയിലുള്ള നിലവിൽ സൗജന്യ വൈദ്യുതി പദ്ധതി ഗുണഭോക്താക്കളായ എല്ലാ കർഷകരും 30/12/2023 നകം കൃഷിഭവനിൽ രജിസ്‌ട്രേഷൻ പുതുക്കേണ്ടതാണ്. പൂർണമായും പൂരിപ്പിച്ച അപേക്ഷയോടൊപ്പം 2023-24 വർഷത്തെ ഭൂനികുതി രസീതും അവസാനം ലഭിച്ച വൈദ്യുതി ബില്ലിന്റെ ഫോട്ടോ കോപ്പി, ആധാർ കാർഡ് കോപ്പി എന്നിവ സമർപ്പിക്കേണ്ടതാണ്. 30/12/2023 നകം കൃഷിഭവനിൽ രജിസ്ട്രഷേൻ പുതുക്കാത്ത കർഷകരെ ടി പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതാണെന്ന് കൃഷ്ി ഓഫീസർ അറിയിച്ചു. […]
മാലക്കല്ല് ലൂർദ് മാതാ ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോൽഭവ തിരുനാൾ തുടങ്ങി.
മാലക്കല്ല് : ലൂർദ് മാതാ ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോൽഭവ തിരുനാൾ തുടങ്ങി. തിരുനാളിന് തുടക്കം കുറിച്ചു വികാരി ഫാ. ഡിനോ കുമ്മാനിക്കാട്ട് പതാകഉയർത്തി. 10ന് സമാപിക്കും. നാളെ വൈകുന്നേരം 4.30ന് ഫാ.അനീഷ് പുല്ലാട്ടിന്റെ കാർമികത്വത്തിൽ ജപമാല,ലദീഞ്ഞ്, പാട്ടുകുർബാന, നൊവേന എന്നിവ നടക്കും.
ദേശീയ റോളർ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഓവറോൾ കിരീടം
പനത്തടി : 2023 നവംബർ 25 ,26 തീയതികളിൽ തെലുങ്കാനയിൽ വച്ച് നടന്ന ദേശീയ റോളർ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഓവറോൾ കിരീടം. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമംഗവും ചെറു പനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥിയുമായ ജെസ്സെ ഒലിവർ റോഡ്രിഗസിനെ സ്‌കൂൾ മാനേജ്‌മെന്റ്അഭിനന്ദിച്ചു.
ചൗക്കി സന്ദേശം ഗ്രന്ഥാലയം നടത്തിയ ആസ്വാദനക്കുറിപ്പ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു കാസറഗോഡ് : ചൗക്കിസന്ദേശം ഗ്രന്ഥാലയം സന്ദേശം ബാലവേദിയുടെ നേതൃത്ത്വത്തിൽ അടുക്കത്തുവയൽ ഗവ: യു.പി.സ്‌കൂളിൽ സ്ഥാപിച്ച എഴുത്തു പെട്ടിയിൽ നിക്ഷേപിച്ച ആസ്വാദനക്കുറിപ്പുകൾക്കുള്ള സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടനം കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ. ജനാർദനൻ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ. യശോദ ടീച്ചർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ, ,സന്ദേശം സംഘടനാ സെകട്ടറി സലീം സന്ദേശം , ഭാരതി ടീച്ചർ , പി. സൗമ്യ ടീച്ചർ, ശ്രീരേഖ ടീച്ചർ എന്നിവർ പ്രസംഗിച്ചു .മലയാളം കന്നഡ മീഡിയം വിദ്യാർത്ഥികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകൾക്ക് പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ നൽകി. ഒന്നാം സമ്മാനം ലഭിച്ചവർക്ക് മെമന്റോയും ക്യാഷ് അവാർഡും നൽകി. രണ്ടാം സ്ഥാനക്കാർക്ക് മൊമെന്റോ നൽകി. മലയാളം ആസ്വാദക്കുറിപ്പിന് ഫർഹ .ഇ.ടി. , ശ്രേയ പി.എം. എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ നിഹാരിക, ജെഷ്ണവി എന്നിവർക്കാണ് കന്നഡ ആസ്വാദനക്കുറിപ്പിന് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചത് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ ജനാർദനനും ഹെഡ്മിസ്ട്രസ്സ് കെ. യശോദടീച്ചറും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സൗമ്യാ ബാലൻ നന്ദിയുംപറഞ്ഞു. പനത്തടി : 2023 നവംബർ 25 ,26 തീയതികളിൽ തെലുങ്കാനയിൽ വച്ച് നടന്ന ദേശീയ റോളർ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഓവറോൾ കിരീടം. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമംഗവും ചെറു പനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥിയുമായ ജെസ്സെ ഒലിവർ റോഡ്രിഗസിനെ സ്‌കൂൾ മാനേജ്‌മെന്റ്അഭിനന്ദിച്ചു. ദേശീയ റോളർ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഓവറോൾ കിരീടം
പനത്തടി : 2023 നവംബർ 25 ,26 തീയതികളിൽ തെലുങ്കാനയിൽ വച്ച് നടന്ന ദേശീയ റോളർ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഓവറോൾ കിരീടം. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമംഗവും ചെറു പനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥിയുമായ ജെസ്സെ ഒലിവർ റോഡ്രിഗസിനെ സ്‌കൂൾ മാനേജ്‌മെന്റ്അഭിനന്ദിച്ചു.
ചൗക്കി സന്ദേശം ഗ്രന്ഥാലയം നടത്തിയ ആസ്വാദനക്കുറിപ്പ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
കാസറഗോഡ് : ചൗക്കിസന്ദേശം ഗ്രന്ഥാലയം സന്ദേശം ബാലവേദിയുടെ നേതൃത്ത്വത്തിൽ അടുക്കത്തുവയൽ ഗവ: യു.പി.സ്‌കൂളിൽ സ്ഥാപിച്ച എഴുത്തു പെട്ടിയിൽ നിക്ഷേപിച്ച ആസ്വാദനക്കുറിപ്പുകൾക്കുള്ള സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടനം കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ. ജനാർദനൻ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ. യശോദ ടീച്ചർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ, ,സന്ദേശം സംഘടനാ സെകട്ടറി സലീം സന്ദേശം , ഭാരതി ടീച്ചർ , പി. സൗമ്യ ടീച്ചർ, ശ്രീരേഖ ടീച്ചർ എന്നിവർ പ്രസംഗിച്ചു […]
ഡിസമ്പർ ഒന്ന് ലോക എയ്ഡ്‌സ് ദിനം – റഡ് റിബൺ ജ്വാല
മാത്തിൽ : കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, റോട്ടറി ക്ലബ്ബ് മാത്തിൽ, ഗുരുദേവ് കോളേജ് NSS യൂണിറ്റ്, മാത്തിൽ വ്യാപാരി വ്യവസായി സമിതി, ഓട്ടോ- ചുമട്ട് തൊഴിലാളി മാത്തിൽ ടൗൺ യൂണിറ്റ് ,മാത്തിൽ പ്രസ് ഫോറം ഇവയുടെ സംയുക്താഭിമുഖ്യത്തിൽ ഡിസമ്പർ ഒന്നിന് വൈകുന്നേരം മൂന്ന് മണിക്ക് മാത്തിൽ ടൗണിൽ എച്ച്.ഐ.വി. രോഗവാഹകർ സമൂഹത്തിൽ അന്യം നിർത്തേണ്ടവർ അല്ല എന്നതിന്റെ സൂചകമായി റഡ് റിബൺ ധരിച്ചും മെഴുക് തിരി തെളിയിച്ചും എയിഡ്‌സ് ദിനാചരണം നടത്തും.