ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ :യു. പി സ്കൂളിൽ പ്രീപ്രൈമറി, ഒന്നാം ക്ലാസുകളിൽ പലഹാര മേള നടത്തി. പഠനപ്രവർത്തനത്തിന്റെ ഭാഗമായാണ് കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടു വന്ന വിഭവങ്ങൾ ഉൾപ്പെടുത്തി പലഹാരമേളസംഘടിപ്പിച്ചത്.
കോളിച്ചാൽ: മണിപ്പൂരിൽ നടക്കുന്ന നരഹത്യയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിസ്സംഗതയിൽ പനത്തടി ഫൊറോന കൗൺസിൽ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. സെൻറ് ജോസഫ് ഫൊറോന ദേവാലയത്തിൽ നടന്ന പനത്തടി ഫൊറോന കൗൺസിൽ ഫൊറോന വികാരി റവ. ഡോ. ജോസഫ് വരാണത്ത് ഉദ്ഘാടനം ചെയ്തു. പനത്തടി സെൻറ് ജോസഫ് ഫൊറോന കോർഡിനേറ്റർ ദേവസ്യ വടാന അധ്യക്ഷത വഹിച്ചു. മാതൃവേദി ഡയറക്ടർ ഫാ. വർഗീസ് ചേരിപ്പുറത്ത്, മിഷൻ ലീഗ് ഡയറക്ടർ ഫാ. മൈക്കിൾ മഞ്ഞകുന്നേൽ, കെസിവൈഎം ഡയറക്ടർ ഫാ. […]
പനത്തടി : ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ജൂൺ 27 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സിനിമ സംവിധായകൻ അമീർ പള്ളിക്കലും സിനിമാ നടൻ കൂക്കൾ രാഘവനും ചേർന്ന് നിർവ്വഹിക്കും. സംഘാടക സമിതി ചെയർമാൻ എം.വി കൃഷ്ണൻ അധ്യക്ഷത വഹിക്കും.
രാജപുരം: വന്യജീവി ആക്രമണത്തിന് പരിഹാരം കാണുക, 1972ലെ ദേശിയ വന്യജിവി സംരക്ഷണ നിയമം കാലോചിതമായി പൊതുജന സംരക്ഷണാര്‍ഥം ഭേദഗതി നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി അഖിലേന്ത്യ കിസാന്‍ സഭ കാസര്‍ഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാഹന പ്രചരണജാഥ സമാപന സമ്മേളനം വെള്ളരിക്കുണ്ടില്‍ സി.പി.ഐ .ജില്ലാ സെക്രട്ടറി സി.പി. ബാബുഉദ്ഘാടനം ചെയ്തു. സി.പി.ഐ വെള്ളരിക്കുണ്ട് ലോക്കല്‍ സെക്രട്ടറി വി കെ ചന്ദ്രന് അധ്യക്ഷത വഹിച്ചു. കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണന്, […]