LOCAL NEWS

കൊടും ചൂടില്‍ ആശ്വാസമായി വേനല്‍മഴ

ചുളളിക്കര : സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ. കാസര്‍കോട് ജില്ലയില്‍
മലയോര മേഖല ഉള്‍പ്പെടെ മിക്കയിടങ്ങളിലും ഇന്ന് മഴ ലഭിച്ചു. അടുത്ത രണ്ടു ദിവസം കൂടി മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ ലഭിക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളില്‍ താപനില കൂടുന്ന സാഹചര്യത്തില്‍ മഞ്ഞ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 38 ഡിഗ്രി വരെ താപനില ഉയരാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ 37ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാം. സാധാരണയേക്കാള്‍ രണ്ട് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.

 

Leave a Reply

Your email address will not be published. Required fields are marked *