LOCAL NEWS

വിവിധ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

പനത്തടി: ജി.എച്ച്.എസ്.എസ്. ബളാംതോട് സീഡ്ഇക്കോ ക്ലബ്ബ് കുട്ടികള്‍ക്കായി നടത്തിയ വീടുകളില്‍ അടുക്കളത്തോട്ടമൊരുക്കല്‍, പ്ലാസ്റ്റിക് മാലിന്യം വിഷയമാക്കി ചിത്രരചന, റീല്‍സ് നിര്‍മ്മാണം, മികച്ച പരിസ്ഥിതി പ്രവര്‍ത്തനം എന്നിവയ്ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. അടുക്കളത്തോട്ടമൊരുക്കല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി പച്ചക്കറി വിത്തുകള്‍ നല്‍കിയിരുന്നു. രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളില്‍ അടുക്കളത്തോട്ടമൊരുക്കിയ മത്സരത്തില്‍ ആന്‍മരിയ സിനോജ്, ശിഖ ദിപു എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ചിത്രരചന മത്സരത്തില്‍ LP,UP വിഭാഗത്തിലായി പാര്‍വണ, നവാമിക, മയൂഖ, അയന്‍ദേവ്, സമിത്ത് എന്നിവരും റീല്‍സ് നിര്‍മ്മാണത്തില്‍ അഭിനവ് സതീഷും,അഞ്ജിമയും വിജയികളായി. ഇവര്‍ ദേശീയ പുരസ്‌കാരം നേടിയ കാസറഗോഡ് ജില്ല പഞ്ചായത്ത് തയ്യാറാക്കിയ പച്ചതെയ്യം എന്ന സിനിമയിലെ അഭിനേതാക്കള്‍ കൂടിയാണ്. ജിതിന്‍ പി ആര്‍ മികച്ച പരിസ്ഥിതി പ്രവത്തനം നടത്തുന്ന വിദ്യാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. പി.ടി.എ പ്രസിഡണ്ട് പി. വേണുഗോപാല്‍, ഹെഡ്മാസ്റ്റര്‍ സാജു . എം,സ്റ്റാഫ് സെക്രട്ടറി ഡോ: സ്മിജ, സീനിയര്‍ അദ്ധ്യാപിക സരോജിനി. സി. സി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയും വിജയികള്‍ക്ക് സമ്മാനമായി മാവിന്‍ തൈകള്‍ നല്‍കുകയും ചെയ്തു. സീഡ്, ഇക്കോ ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍ സഹദേവന്‍.പി.പി നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *