വെള്ളരിക്കുണ്ട് : പരപ്പയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസിലും, പരപ്പയിലെ മലബാര്‍ ഹോട്ടലിലും കഴിഞ്ഞദിവസം മോഷണം നടത്തിയ പ്രതി പിടിയില്‍. പാണത്തൂര്‍ പട്ടുവം സ്വദേശി രതീഷ് എന്ന വണ്ടിചോര്‍ രതീഷിനെ ( 67) യാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. വെള്ളരിക്കുണ്ട് എസ്.ഐ ദാസ് പുത്തൂര്‍, എസ്. ഐ ജയരാജന്‍ , ഗ്രേഡ് എസ്. ഐ രാജന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബൂബക്കര്‍, […]
Author: kcadmin
കോടോം ബേളൂര്‍ പഞ്ചായത്തില്‍ കന്നുകാലികള്‍ക്ക് കുളമ്പ് രോഗത്തിനും, ചര്‍മ്മ മുഴ രോഗത്തിനുമെതിരായി സംയുക്ത പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. സെപ്റ്റംബര്‍ 13 വരെ കുത്തിവെയ്പ്പ് തുടരും
അട്ടേഞ്ഞാനം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പ് – വെറ്ററിനറി ഡിസ്പെന്‍സറി കാലിച്ചാനടുക്കത്തിന്റെയും, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന്റെ അഞ്ചാംഘട്ടവും, ചര്‍മ്മമുഴ പ്രതിരോധ കുത്തിവെയ്പ്പിന്റെ രണ്ടാംഘട്ടവും ഒന്നിച്ച് ആഗസ്ത് 5 മുതല്‍ സപ്തംബര്‍ 13 വരെ നടത്തുന്നു . മൃഗ സംരക്ഷണവകുപ്പിന്റെ വാക്‌സിനേഷന്‍ സ്‌ക്വാഡ് കര്‍ഷകരുടെ വീടുകളില്‍ എത്തി, പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യമായി വാക്‌സിനേഷന്‍ നല്‍കും.കാര്‍ഷികമേഖലയ്ക്ക് പ്രതിവര്‍ഷം 20,000 കോടിയോളം സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വൈറസ് രോഗമാണ് കുളമ്പുരോഗം. രോഗം […]
ഫോട്ടോഗ്രാഫര്‍ ഹരിത മാധവന്റെ സ്മരണയ്ക്ക് വയനാട് ദുരിതര്‍ക്ക് സംഭാവന നല്‍കി കുടുംബം.
അമ്പലത്തറ: അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രമുഖ ഫോട്ടോഗ്രാഫര്‍ അമ്പലത്തറയിലെ ഹരിത മാധവന്റെ സ്മരണയ്ക്ക് വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി അമ്പലത്തറ ചുണ്ണംകുളത്തെ ഏ.വി.മാധവന്റെ കുടുംബം.മാധവന്റെ ഭാര്യ സൗമ്യ, വിദ്യാര്‍ത്ഥികളായ മക്കള്‍ വൈഗ മാധവ്, വൈവവ് മാധവ് എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് പി.ദാമോദരന്‍ സംഭാവന ഏറ്റു വാങ്ങി. സി.പി..എം.ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് വയമ്പ് ,വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍ ഏ.വി.വേണുഗോപാല്‍, എ.വി.ശ്രീജ, ഏ.വി.മധു, ഹരിത കര്‍മ്മ […]
പുനര്‍ജ്ജനി- 2024 പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്ക് അനുമോദനവും വ്യക്ഷതൈ വിതരണവും നടത്തി
പനത്തടി :പനത്തടിയിലെ സാമൂഹ്യ പ്രവര്‍ത്തകനും ചാരിറ്റി പ്രവര്‍ത്തകനും മനുഷ്യ സ്‌നേഹിയുമായിരുന്ന കൂക്കള്‍ രാമചന്ദ്രന്റെ സ്മരണാര്‍ത്ഥം നടത്തിയ പുനര്‍ജ്ജനി – 2024 നു ബളാന്തോട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വേദിയായി. അശരണര്‍ക്ക് കൈത്താങ്ങായി വര്‍ത്തിച്ച ഈ മഹാനുഭാവന്‍ നടത്തിവന്നിരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ‘പുനര്‍ജ്ജനി ‘ യിലൂടെ അദ്ദേഹത്തിന്റെ കുടുംബം സാക്ഷാല്‍ക്കരിച്ചു വരുന്നു. ആര് സി നായരുടെ 53 ആം ജന്മദിനവേളയില്‍ നടത്തിയ ഈ പരിപാടിയില്‍ പ്രശസ്ത പരിസ്ഥിതി – മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി മുഖ്യാതിഥിയായിരുന്നു. ഈ മനുഷ്യപുത്രി യുടെ […]
ഉരുള്‍പൊട്ടലില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടമായ ചൂരല്‍മല സ്വദേശിക്ക് ഒറ്റ ദിവസംകൊണ്ട് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി
ഉരുള്‍പൊട്ടലില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടമായ ചൂരല്‍മല സ്വദേശി എം മുഹമ്മദ് നബീലിന് ഒറ്റ ദിവസംകൊണ്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ ശരചന്ദ്രനാണ് നബീലിന് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്. ചുണ്ടേല്‍ റോമന്‍ കാത്തലിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ നബീലിന് ദേശീയ അവാര്‍ഡ് മമ്മൂക്ക എടുക്കുമോ? കടുത്ത മത്സരം നല്‍കാന്‍ ആ താരം; ചര്‍ച്ചകള്‍ ഇങ്ങനെ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ഹയര്‍സെക്കന്‍ഡറി ഡപ്യൂട്ടി ഡയറക്ടറെ […]
പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലേക്ക്: ഉരുള്‍പൊട്ടല്‍ ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും. ശനിയാഴ്ചയാണ് പ്രധാനമന്ത്രി വയനാട്ടിലെത്തുക. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തുന്ന അദ്ദേഹം തുടര്‍ന്ന് ഹെലികോപ്ടറിലാകും മേപ്പാടിയിലെത്തുക. മേപ്പാടിയിലെത്തുന്ന അദ്ദേഹം ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ മേഖലയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചേക്കും. സന്ദര്‍ശനത്തിന്റെ കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. വരവിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങളും ആരംഭിച്ച് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ് പി ജി സംഘം വയനാട്ടിലെത്തും. കേരളത്തിലേക്ക് ഒരു സാങ്കേതിക സംഘത്തെ പ്രധാനമന്ത്രി അയക്കുമെന്ന വിവരങ്ങളും പുറത്ത് […]
ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
പാണത്തൂര്‍ : പനത്തടി പഞ്ചായത്ത് പാണത്തൂര്‍ കുടുബാരോഗ്യ കേന്ദ്രം, അഞ്ചാം വാര്‍ഡ് സാനിട്ടേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണത്തൂര്‍ ടൗണില്‍ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഏലിയാമ്മ അധ്യക്ഷത വഹിച്ചു. .വ്യാപാരി . വ്യവസായി ഏകോപന സമിതി പ്രിസിഡന്റ് പി എന്‍ സുനില്‍കുമാര്‍, ചുമട്ടുതൊഴിലാളി യൂണിയന്‍ സെക്രട്ടറി എ ഇ സെബാസ്റ്റ്യന്‍ , ജെ പി എച്ച് എന്‍ സിനി സെബാസ്റ്റ്യന്‍ , ജെ എച്ച് ഐ ബൈജു […]
കുഞ്ഞു മനസ്സിന്റെ കൈത്താങ്
പിറന്നാളാഘോഷത്തിനു കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ആറാം ക്ലാസുകാരന്‍. ശാന്താ വേണുഗോപാല്‍ മെമ്മോറിയല്‍ ഗവ.യു.പി സ്‌കൂളിലെ ആറാം ക്ലാസുകാരനാണ് പിറന്നാളിന് സമ്മാനങ്ങളും , പുത്തനടുപ്പുകളും വാങ്ങാന്‍ കരുതിവെച്ച തുക വയനാടിന് കൈത്താങ്ങായി നല്‍കിയത്. കോളിയാര്‍ സ്വദേശികളായ സുരേഷ് – സുമിത്ര ദമ്പതികളുടെ മകനാണ് സൂരജ്. വയനാട് ദുരന്തത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ കണ്ട സൂരജ് പിറന്നാള്‍ ആഘോഷത്തിന് ചെലവാക്കുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന ആഗ്രഹം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു തുടര്‍ന്ന് രക്ഷിതാക്കള്‍ ക്ലാസ് ടീച്ചറെ വിവരം അറിയിച്ചു.സ്‌കൂള്‍ […]








