ബളാംതോട്: കേരള സീനിയിര്‍ സിറ്റിസണ്‍സ് ഫോറം ബളാംതോട് യൂണിറ്റ് വാര്‍ഷിക സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സഹൃദയ ക്ലബില്‍ നടക്കും. സംഘടനാ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ആര് സൂര്യനാരായണഭട്ട് ഉദ്ഘാടനം ചെയ്യും.വി.കൃഷ്ണന്‍കുട്ടി നായര്‍ അധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തും.കെ.മണി, തോമസ്ടി.തയ്യില്‍,കൂക്കള്‍ രാഘവന്,അഡ്വ.അംബികാസൂനു, കെ.കൃഷ്ണന്‍കുട്ടി, ശ്യാമള കൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും.
പാണത്തൂര്‍: കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം പ്രവര്ത്ത കണ്വന്ഷന് പാണത്തൂര്‍ സെഹിയോന്‍ ഓഡിറ്റോറിയത്തില്‍ എ ഐ സി സി വര്‍ക്കിംഗ് കമ്മിറ്റി മെംമ്പറും എംഎല്‍എ യുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ ജെ ജെയിംസ് അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍,കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്, കെ പി സി സി മെംബര്‍ കരിമ്പില്‍ കൃഷ്ണന്, ഡിസിസി വൈസ് പ്രസിഡന്റ് പിജി ദേവ്, കര്‍ഷക […]
കോടോത്ത് : 64-മത് ഹോസ്ദുര്‍ഗ് ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കോടോത്ത് ഡോ:അംബേദ്കര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ട്രോഫി കമ്മിറ്റിയുടെ ഓഫീസ് ‘വിക്ടറി പീക്ക്’ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ സൂര്യ ഗോപാലന് ഉദ്ഘാടനം ചെയ്തു. ട്രോഫി കമ്മിറ്റി ചെയര്മാന് സുരേഷ് വയമ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മിറ്റി കണ്‍വീനര്‍ ലീന ബി സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി പങ്കെടുത്തു. തുടര്‍ന്ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് […]