ഉരുള്‍പൊട്ടലില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടമായ ചൂരല്‍മല സ്വദേശി എം മുഹമ്മദ് നബീലിന് ഒറ്റ ദിവസംകൊണ്ട് വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര് ശരചന്ദ്രനാണ് നബീലിന് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്. ചുണ്ടേല്‍ റോമന്‍ കാത്തലിക് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ നബീലിന് ദേശീയ അവാര്‍ഡ് മമ്മൂക്ക എടുക്കുമോ? കടുത്ത മത്സരം നല്കാന് ആ താരം; ചര്‍ച്ചകള്‍ ഇങ്ങനെ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ഹയര്‍സെക്കന്‍ഡറി ഡപ്യൂട്ടി ഡയറക്ടറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരീക്ഷാ വിഭാഗവും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ ഒറ്റ ദിവസം കൊണ്ട് ലഭ്യമാക്കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും തുടര്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുള്‍ അടിയന്തരമായി ലഭ്യമാക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണിത്. നഷ്ടപ്പെട്ട സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് അവ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
Related Articles
ആര്‍ദ്ര കേരളം പുരസ്കാരം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്കാരം 2023- 24 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ് സ്കോര്‍, ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് […]
കെ.റെയില്‍ വിഷയം വീണ്ടും ഉന്നയിച്ച് കേരളം; മുഖ്യമന്ത്രി റെയില്‍വേ മന്ത്രിയുമായി കൂടുകാഴ്ച നടത്തി
ഒരിടവേളക്കു ശേഷം കെ റെയില്‍ പദ്ധതി വീണ്ടും ചര്‍ച്ചയാക്കി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. റെയില്‍ ഭവനിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ പദ്ധതിയാണ് കെ റെയില്‍. അങ്കമാലി-എരുമേലി-ശബരി റെയില്‍ പാത പദ്ധതി, കേരളത്തിലെ റെയില്‍ പാതകളുടെ എണ്ണം മൂന്ന്, നാല് വരിയാക്കുന്നത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് […]
പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് തിയ്യതി മാറ്റി; വോട്ടെടുപ്പ് 20 ന്
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തിയ്യതി മാറ്റി. 13 നു നടക്കുമെന്നു നേരത്തെ പ്രഖ്യാപിച്ച തിയ്യതി 20 ലേക്കാണ് മാറ്റിയിരിക്കുന്നത്. വോട്ടെണ്ണല്‍ തിയ്യതിയില്‍ മാറ്റമില്ല. 13 നു കല്‍പ്പാത്തി രഥോത്സവം നടക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു തിയ്യതി മാറ്റിയത്. പ്രാദേശികമായി ഏറ്റവും പ്രാധാന്യമുള്ള ഉത്സവമായതിനാല്‍ തിരഞ്ഞെടുപ്പു തിയ്യതി മാറ്റണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം ഉത്തര്‍പ്രദേശിലെ ഒന്‍പതും, പഞ്ചാബിലെ നാലും നിയമസഭാ സീറ്റുകളിലേക്ക് നവംബര്‍ 14ന് നടത്താനിരുന്ന തിരഞ്ഞെടുപ്പും 20ലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ബിജെപി, കോണ്‍ഗ്രസ്, ആര്‍എല്‍ഡി, […]




