LOCAL NEWS

പൂടംകല്ല് അയ്യങ്കാവിലെ പടിഞ്ഞാറ്റുമ്യാലില്‍ ഫിലിപ്പ് പി . ജെ . നിര്യാതനായി

രാജപുരം:പൂടംകല്ല് അയ്യങ്കാവ് പടിഞ്ഞാറ്റുമ്യാലില്‍ ഫിലിപ്പ് പി . ജെ . (80) നിര്യാതനായി . സംസ്‌കാരം (12 തിങ്കളാഴ്ച ) രാവിലെ 10.30 ന് രാജപുരം തിരുക്കുടുംബ ഫൊറോനാ ദേവാലയ സെമിത്തേരിയില്‍ . ഭാര്യ ഏലിയാമ്മ ഫിലിപ്പ് ഞീഴൂര്‍ തോട്ടുവേലിപറമ്പ് കുടുംബാംഗം . മക്കള്‍ : ജോസ് , ആന്‍സി , മോളി , ജയിംസ് , ലിസ്സി , ബെന്നി . മരുമക്കള്‍ : ലിസ്സി കൊച്ചികുന്നേല്‍ , ജയിംസ് തൊഴുത്തുകര , ലൂക്ക് പുതുശേരിക്കാലാ […]

KERALA NEWS

നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി

തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് റെയില്‍ വേ സ്റ്റേഷനുകളാണ് കൊച്ചുവേളിയും നേമവും. രാജ്യത്തെ വിവിധ നഗരങ്ങളേയും തിരുവനന്തപുരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവിധ ട്രെയിനുകള്‍ യാത്ര ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായി സ്റ്റേഷനെന്ന പ്രത്യേകതയും കൊച്ചുവേളിക്കുണ്ട്. ഇപ്പോഴിതാ ഈ രണ്ട് സ്റ്റേഷനുകളുടേയും പേര് മാറാന്‍ പോകുന്നു. നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനകളുടെ പേര് മാറ്റണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരുന്നു ഈ ആവശ്യത്തിനു പുന്നില്‍. രണ്ട് സ്റ്റേഷനുകള്‍ക്കും പകരം നല്‍കേണ്ട പേരും സര്‍ക്കാര്‍ കണ്ടുവെച്ചിരുന്നു. എന്നാല്‍ പേര് […]

LOCAL NEWS

അധ്യാപക ഒഴിവ്

അട്ടേങ്ങാനം : അട്ടേങ്ങാനം ഗവ. ഹയര്‍സെ ക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹിന്ദി അധ്യാപക ഒഴിവുണ്ട്. ഇന്റര്‍വ്യൂ ഏഴിന് പകല്‍ 11ന്.

LOCAL NEWS

രാജപുരം ഹോളി ഫാമിലി എ.എല്‍. പി സ്‌കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു.

രാജപുരം: ഹോളി ഫാമിലി എ.എല്‍. പി സ്‌കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു.സഡാക്കോ കൊക്കുകള്‍ നിര്‍മിച്ചും യുദ്ധവിരുദ്ധ പോസ്റ്ററുകള്‍ ഉണ്ടാക്കിയും കുട്ടികള്‍ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ ചിന്തകള്‍ കുഞ്ഞു മനസ്സുകളില്‍ പതിയും വിധം ജസീക്ക ടീച്ചര്‍ സന്ദേശം നല്‍കി. പ്രധാനാധ്യാപകന്‍ എബ്രാഹം കെ.ഒ, ഷൈബി എബ്രാഹം, സോണി കുര്യന്‍, ശ്രുതി ബേബി, ഷീജ ജോസ്, ഡോണ്‍സി ജോജോ, അനില തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.  

LOCAL NEWS

ഡെയ്‌സി മാത്യു മെമ്മോറിയല്‍ ഓള്‍ കേരള ഇന്റര്‍സ്‌കൂള്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ഐറിന്‍ അന്ന വര്‍ഗീസ് ഒന്നാം സ്ഥാനം നേടി

രാജപുരം : 2023 ഓഗസ്റ്റ് മാസം 4ആം തിയതി അകാലത്തില്‍. പൊലിഞ്ഞുപോയ ഹോളിഫാമിലി ഹായര്‍സെക്കന്ററി സ്‌കൂള്‍ ഭൗതിക ശാസ്ത്ര അധ്യാപികയായിരുന്ന കനകമൊട്ടയില്‍ ഡെയ്‌സി മാത്യു ടീച്ചറിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനായി ഡെയ്‌സിമാത്യു മെമ്മോറിയല്‍ ഓള്‍ കേരള ഇന്റര്‍സ്‌കൂള്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു . കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള സ്‌കൂളുകളില്‍ നിന്നും 26 ഓളം മത്സരാര്‍ത്തികള്‍ പങ്കെടുത്തു. മത്സരത്തില്‍ ഐറിന്‍ അന്ന വര്‍ഗീസ് , സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ ചെറുപനത്തടി ഒന്നാം സ്ഥാനവും , ദുര്‍ഗ […]

LOCAL NEWS

ചികില്‍സാ സഹായത്തിനായി എം.എല്‍.എയെ സമീപിച്ച് ചികില്‍സാ സഹായ കമ്മറ്റി ഭാരവാഹികള്‍

പാണത്തൂര്‍ : വീണ് പരിക്കേറ്റ് വയനാട് മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന കുണ്ടുപ്പള്ളിയിലെ കെ.ആര്‍ ജനാര്‍ദനന്റെ ചികില്‍സാ സഹായം അഭ്യര്‍ത്ഥിച്ച് ചികില്‍സാ സഹായ കമ്മറ്റി. കാഞ്ഞങ്ങാട് എം.എല്‍ എ ഇ ചന്ദ്രശേഖരനെ കണ്ടു. കഴിഞ്ഞ ഏപ്രില്‍ 21-ാം തീയതി വീണ് കഴുത്തെല്ലിന് പരിക്കേറ്റ് ജനാര്‍ദ്ദനന്‍ വിവിധ ആശുപത്രികളിലെ ചികില്‍സയ്ക്ക് ശേഷം ഇപ്പോള്‍ വയനാട്ടിലെ മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. ഇദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ചികില്‍സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. ചികില്‍സയ്ക്കായി മുഖ്യമന്ത്രിയുടെ ചികില്‍സാ […]

LOCAL NEWS

MSc 10 -ാം റാങ്കില്‍ പാസായ കുടുംബശ്രീ അംഗത്തിന്റെ മകളെ അനുമേദിച്ചു.

കളളാര്‍: കളളാര്‍ പഞ്ചായത്ത് മുന്നാം വാര്‍ഡ് എ ഡി എസിന്റെ നേതൃത്വത്തില്‍ MSC 10 -ാം റാങ്കില്‍ പാസായ കുടുംബശ്രീ അംഗത്തിന്റെ മകളെ അനുമേദിച്ചു. ഒരു കുടുംബശ്രീ അംഗം അമ്പിളിയുടെ മകള്‍ അശ്വതി വിശ്വമാണ് MSc 10-ാം Rank ല്‍ പാസ്സായത്. ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ കുട്ടിക്കുവേണ്ടി മാതാവ് അമ്പിളിക്കുു കൈമാറി. എ ഡി എസ് പ്രസിഡന്റ് സാലി തോമസ് അധ്യക്ഷത വഹിച്ചു.ഷൈജ മാത്യു സ്വാഗതവും ലീമ നന്ദിയും പറഞ്ഞു.

KERALA NEWS

വയനാടിന് സഹായഹസ്തം; ദുരിതാശ്വാസ നിധിയിലേക്ക് എംഎ യൂസഫലി അഞ്ച് കോടി് കൈമാറി

ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാടിന് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കി. . ഈ തുക യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ആന്‍ഡ് സിഇഒ എംഎ നിഷാദ്, ലുലു ഗ്രൂപ്പ് റീജ്യനല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അഞ്ച് കോടി നല്‍കുമെന്ന് യൂസഫലി യൂസഫലി പ്രഖ്യാപിച്ചിരുന്നു. ഈ തുകയാണ്് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ […]

NATIONAL NEWS

കോച്ചിംഗ് സെന്ററുകള്‍ വിദ്യാര്‍ത്ഥികളുടെ മരണ മുറികളാകുന്നു; മൂന്ന് വിദ്യാര്‍ത്ഥികളുടെ മരണം: സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

ഡല്‍ഹി ഐഎഎസ് കോച്ചിങ് സെന്ററിലെ ലൈബ്രറിയില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി സുപ്രീംകോടതി. കോച്ചിംഗ് സെന്ററുകള്‍ മരണമുറികളായി മാറുകയും കുട്ടികളുടെ ജീവിതം കൊണ്ട് കളിക്കുകയുമാണെന്ന് വിമര്‍ശിച്ച സുപ്രീംകോടതി സംഭവത്തില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലെ സിവിക്, ഫയര്‍ സേഫ്റ്റി നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറിയതിനെ തുടര്‍ന്നായിരുന്നു മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ […]

LOCAL NEWS

ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് നാളെ പാണത്തൂരില്‍

പാണത്തൂര്‍ : പനത്തടി ഗ്രാമപഞ്ചായത്തിന്റെയും ജനകീയ ആരോഗ്യ കേന്ദ്രം പാണത്തൂര്‍, അഞ്ചാം വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് നാളെ ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ പാണത്തൂര്‍ ടൗണില്‍ നടക്കും. ബി.പി,ഷുഗര്‍, എച്ച്.ബി തുടങ്ങിയ പരിശോധന ഉണ്ടായിരിക്കും.