രാജപുരം : ഹോസ്ദുര്‍ഗ് സബ് ജില്ലാ കലോത്സവം 2024 നവംബര്‍ 4 മുതല്‍ 8 വരെ സെന്റ് മേരീസ് എ.യു.പി. സ്‌കൂള്‍ മാലക്കല്ലില്‍ വച്ച് നടക്കും. കലാപ്രതിഭകളുടെ മത്സരവേദിയായ ഈ മഹോത്സവത്തിന്റെ ഔദ്യോഗിക ലോഗോ ഡിസൈന്‍ നിര്‍മിക്കാന്‍ സൃഷ്ടികള്‍ ക്ഷണിച്ചു. *ലോഗോ സമര്‍പ്പിക്കേണ്ട അവസാന തീയതി* ഒക്ടോബര്‍ 5 ആയി നിശ്ചയിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ ആത്മാവും ആവേശവും പ്രകടമാകുന്ന സൃഷ്ടികള്‍ ഉണ്ടാകേണ്ടതാണ്. മികച്ച ലോഗോ ഡിസൈന്‍ മത്സരാര്‍ത്ഥികളെ ആദരിക്കാനും കലോത്സവത്തിന്റെ മുഖചിഹ്നമായി തിരഞ്ഞെടുക്കാനുമാണ് പദ്ധതി. സൃഷ്ടികള്‍ *12355stmarysaups@gmail.com* എന്ന […]
Author: kcadmin
എംപോക്സ് കേസ്; വിദേശത്ത് നിന്ന് വന്ന യുവാവിന് രോഗം സ്ഥിരീകരിച്ചു
കേരളത്തില്‍ രണ്ടാമത്തെ എംപോക്സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. ഇന്നലെ വൈകീട്ടോടെയാണ് രോഗ നിര്‍ണയം നടത്തിയത്. അതേസമയം രോഗം ഗുരുതരമാകാന്‍ സാധ്യതയില്ലെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ് യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. നേരത്തെ യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ യുവാവിന് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറത്തേത്ത് ക്ലേഡ് വണ്‍ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം […]
അരിപ്രോട് വയോജന പകല്‍ വിശ്രമകേന്ദ്രം പത്താം വാര്‍ഷികം ഒക്ടോബര്‍ 3 ന്
ബളാംതോട് : കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന വാരാചരണത്തിന്റെ ഭാഗമായി അരിപ്രോട് വയോജന പകല്‍ വിശ്രമ കേന്ദ്രത്തിന്റെ പത്താം വാര്‍ഷികം ഒക്ടോബര്‍ 3 ന് രാവിലെ 10.30 മണിക്ക് അരിപ്രോട്‌സായം പ്രഭ ഹോമില്‍ വെച്ചു നടക്കും. ശ്യാമള കൃഷ്ണന്റെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി ആരംഭിക്കുന്ന സമ്മേളനത്തില്‍ പഞ്ചായത്തു മെമ്പര്‍ കെ.ജെ.ജയിംസ് അദ്ധ്യക്ഷതവഹിക്കുന്നതും പഞ്ചായത്തു പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉല്‍ഘാടനം ചെയ്യുന്നതുമാണ്. കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് […]
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സദ് ഭാവന ദിനമായി ആചരിച്ചു
പനത്തടി: ഹിന്ദു ഐക്യവേദിയുടെ സ്ഥാപകനായ സദ്ഗുരു സത്യാനന്ദ സരസ്വതി സ്വാമികളുടെ ജയന്തി ദിനമായി സദ്ഭാവനാ ദിനം ചാമുണ്ടിക്കുന്നില്‍ ആചരിച്ചു . ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.. കൃഷ്ണ വേണി ഐക്യ ഗീതം ആലപിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജന്‍ മുളിയാര്‍ ഹിന്ദു രക്ഷാ നിധി സമര്‍പ്പണവും മുഖ്യപ്രഭാഷണവും നടത്തി. പരമേശ്വരന്‍ നായര്‍, സി കൃഷ്ണന്‍ എന്നീ കര്‍ഷകരെ പൊന്നാട നല്‍കി ആദരിച്ചു.ു. നീറ്റ് […]
മെഗാ മെഡിക്കല്‍ ക്യാമ്പിന് സംഘാടക സമിതിയായി
രാജപുരം: പൂടംകല്ല് ജവഹര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബും, മംഗലാപുരം യോനപ്പയ മെഡിക്കല്‍ കോളേജും പൗരാവലിയും ഗ്രാമ പഞ്ചായത്തുകളും , മറ്റ് സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ ഓക്ടോബര്‍ 27 ന് പൂടംകല്ല് വെച്ച് നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ സംഘാടക സമിതി രൂപികരയോഗം പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കള്ളാര്‍ ഗ്രാ പഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ടി യു മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, […]
മെഗാ മെഡിക്കല്‍ ക്യാമ്പിന് സംഘാടക സമിതിയായി
രാജപുരം: പൂടംകല്ല് ജവഹര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബും, മംഗലാപുരം യോനപ്പയ മെഡിക്കല്‍ കോളേജും പൗരാവലിയും ഗ്രാമ പഞ്ചായത്തുകളും , മറ്റ് സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ ഓക്ടോബര്‍ 27 ന് പൂടംകല്ല് വെച്ച് നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ സംഘാടക സമിതി രൂപികരയോഗം പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കള്ളാര്‍ ഗ്രാ പഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ടി യു മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, […]
മുന്‍ എം എല്‍ എ കെ .പി കുഞ്ഞിക്കണ്ണന്റെ ഭൗതികശരീരം കണ്ണൂര്‍, കാസര്‍ഗോഡ് ഡിസിസി ഓഫീസുകളില്‍ പൊതുദര്‍ശനം നടത്തി
മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും,കാസര്‍ഗോഡ് മുന്‍ ഡിസിസി പ്രസിഡണ്ടും,മുന്‍ ഉദുമ എം എല്‍ എ കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് മുന്‍ മെമ്പറുമായിരുന്ന കെ .പി കുഞ്ഞിക്കണ്ണന്റെ ഭൗതികശരീരം 11 മുതല്‍ 12 വരെ കണ്ണൂര്‍ ഡിസിസി ഓഫീസില്‍ പൊതുദര്‍ശനം നടത്തി ഉച്ചയ്ക്ക് 2.30 മുതല്‍ 3 .30 വരെ കാസര്‍ഗോഡ് ഡിസിസി ഓഫീസില്‍ പൊതുദര്‍ശനം നടത്തി. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിയും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂര്‍ […]
കോളിച്ചാല്‍- പാണത്തൂര്‍ റോഡിന്റെ വികസനം വൈകുന്നതില്‍ പ്രതിഷേധിച്ച് നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണ തേടി മലനാട് വികസന സമിതി പ്രചാരണം തുടങ്ങി
പാണത്തൂര്‍: പാണത്തൂര്‍ – കോളിച്ചാല്‍ പാണത്തൂര്‍ റോഡിന്റെ ശോചനീയ അവസ്ഥയില്‍ പ്രതിഷേധിച്ച് ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 ന് ബളാംതോട് വെച്ച് മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസ സമരത്തിന് പിന്തുണ തേടി പ്രചാരണ വിഭാഗം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചരണം തുടങ്ങി. പാണത്തൂരിലെ വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യവസായ സമിതി, വിവിധ ക്ലബുകള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, പാണത്തൂര്‍ ഗവ: സ്‌കൂള്‍, സെന്റ് മേരീസ് ചര്‍ച്ച്, കാഞ്ഞിരത്തിങ്കാല്‍ അയപ്പ ക്ഷേത്രം, പാണത്തൂര്‍, ചെമ്പേരി […]
റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ:് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിവേദനം നല്‍കി
പനത്തടി: റേഷന്‍ കാര്‍ഡുകള്‍ മസ്റ്ററിംഗ് നടത്തുന്നതിന് ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന വിദ്ധ്യാര്‍ത്ഥികള്‍ക്ക് അതാത് സ്ഥാപനങ്ങളില്‍ വച്ച് തന്നെ മസ്റ്ററിംഗ് ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. എന്‍ ബിന്ദുവിന് നേരിട്ടും വകുപ്പ് മന്ത്രിക്ക് ഇമെയില്‍ വഴിയും നിവേദനം നല്‍കി. ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പി.റ്റി.എ.പ്രസിഡന്റ് ശ്രീകാന്ത് പനത്തടി, മദര്‍ പി.റ്റി.എ. പ്രസിഡന്റ് സുനിത ബാബു, അംഗങ്ങളായ രതീഷ്.കെ.ബി, അജീഷ്, രതി, ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
സംസ്ഥാനപാത നവീകരണ അനാസ്ഥയ്‌ക്കെതിരെ നടത്തുന്ന സമരത്തിന് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് രാജപുരം ഫോറോനാ പിന്തുണ പ്രഖ്യാപിച്ചു
രാജപുരം : പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള സംസ്ഥാനപാത നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് മലനാട് വികസന സമിതി ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ബളാംന്തോട് വച്ച് നടത്തുന്ന ഉപവാസ സമരത്തിന് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് രാജപുരം ഫൊറോന കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു. മലയോര മേഖലയോട് കാണിക്കുന്ന ഈ അനാസ്ഥയ്‌ക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. […]








