കേരളത്തില്‍ രണ്ടാമത്തെ എംപോക്സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. ഇന്നലെ വൈകീട്ടോടെയാണ് രോഗ നിര്‍ണയം നടത്തിയത്. അതേസമയം രോഗം ഗുരുതരമാകാന്‍ സാധ്യതയില്ലെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ് യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. നേരത്തെ യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ യുവാവിന് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറത്തേത്ത് ക്ലേഡ് വണ്‍ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എറണാകുളത്തെ യുവാവിന് പനിയും തൊലിപ്പുറത്ത് ചിക്കന്‍ പോക്സിന് സമാനമായ തുടിപ്പുകളും കണ്ടിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ നിരീക്ഷണത്തിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ ക്ലേഡ് വണ്‍ ആദ്യമായിട്ടാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. പശ്ചിമ ആഫ്രിക്കയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളതാണ് ക്ലേഡ് വണ്‍. ഇതിന്റെ വ്യാപനത്തെ തുടര്‍ന്ന് ഓഗസ്റ്റില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടനെ തന്നെ വൈദ്യസഹായം ഉറപ്പാക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കുന്നത്. രണ്ടാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ കനത്ത ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. നിലവില്‍ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് എംപോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്
Related Articles
കെവൈസി അപ്ഡേഷന്റെ പേരില്‍ സന്ദേശം വന്നോ? സൂക്ഷിച്ചില്ലെങ്കില്‍ അക്കൗണ്ട് കാലിയാവും
കെ വൈ സി അപ്ഡേഷന് എന്ന വ്യാജേന തട്ടിപ്പുകാര്‍ സജീവമെന്ന് പോലീസ്. കെ വൈ സി അപ്ഡേഷന്റെ പേരില്‍ ബാങ്കില്‍നിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് കെ വൈ സി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളില്‍ അത് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നു. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റില്‍ നല്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന തോടുകൂടി […]
ഇന്ത്യയില്‍ ജീവിതശൈലീ രോഗങ്ങള്‍ മൂലമുള്ള മരണം വര്‍ദ്ധിച്ചതായി പഠനം
ഇന്ത്യയില്‍ ജീവിതശൈലീ രോഗങ്ങള്‍ (Non-communicable diseases – NCDs) മൂലമുള്ള മരണനിരക്ക് വര്‍ദ്ധിച്ചതായി പുതിയ പഠനം. ഹൃദയസംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ കാരണം മരിക്കുന്നവരുടെ എണ്ണം 2010-നും 2019-നും ഇടയില്‍ വര്‍ദ്ധിച്ചതായി പ്രശസ്ത മെഡിക്കല്‍ ജേര്‍ണലായ ‘ദി ലാന്‍സെറ്റി’ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ലണ്ടനിലെ ഇംപീരിയല്‍ കോളേജ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസര്‍ മജീദ് എസ്സാറ്റിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഈ കാലയളവില്‍ സ്ത്രീകളില്‍ മരണസാധ്യത 2.1% വര്‍ദ്ധിച്ചപ്പോള്‍ പുരുഷന്മാരില് ഇത് 0.1% […]
ആശവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി : കാത്തിരിപ്പിനൊടുവില്‍ ആശ വര്‍ക്കര്‍മാര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്ത കേട്ടാണ് ഇന്ന് കേരളം ഉണരുന്നത്. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പ്രതിമാസ ഇന്‍സെന്റീവ് 2000 രൂപയില്‍ നിന്ന് 1500 രൂപ കൂട്ടി 3500 രൂപയായാണ് വര്‍ധിപ്പിച്ചത്. എന്‍കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായായി കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്റാവു ജാദവാണ് ലോക്സഭയെ ഇക്കാര്യമറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ നിരാശരായ ആശമാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇന്‍സെന്റീവും ആനുകൂല്യവും വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതം […]



