LOCAL NEWS

താത്കാലിക ഒഴിവിലേയ്ക്ക നിയമനം

കൊട്ടോടി: ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒരു LPST തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 27/09/2024 വെള്ളിയാഴ്ച രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ വച്ച് നടക്കുന്നു. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. (9747377099-HM)    

KERALA NEWS

അപകടത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഉദുമ മുന്‍ എംഎല്‍എയാണ്. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1987 ലാണ് കുഞ്ഞിക്കണ്ണന്‍ നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന കെ പി കുഞ്ഞിക്കണ്ണന്‍ […]

KERALA NEWS

താരങ്ങള്‍ നിരനിരയായി ചോദ്യംചെയ്യലിന്; മുകേഷിന് പിന്നാലെ ഇടവേള ബാബുവും പൊലീസിന് മുന്നില്‍

നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ നടനും താരസംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലെത്തി. ചോദ്യം ചെയ്യലിനായാണ് ഇടവേള ബാബുവിനെ എസ് ഐ ടി വിളിപ്പിച്ചത്. കൊച്ചിയിലുള്ള കോസ്റ്റല്‍ പൊലീസ് ആസ്ഥാനം കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. ഇവിടേക്കാണ് ഇടവേള ബാബു എത്തിയിരിക്കുന്നത്. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എ ഐ ജി പൂങ്കുഴലിയും ഇവിടെ എത്തിയിട്ടുണ്ട്. ഇടവേള ബാബുവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ആലുവ സ്വദേശിയായ […]

KERALA NEWS

ഷിരൂര്‍ ദൗത്യം; അര്‍ജുന്റെ ലോറി കണ്ടെത്തി

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തി. മാസങ്ങള്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയത്. ഇതില്‍ ഒരു മൃതദേഹവും ഉണ്ടെന്നാണ് ലഭ്യമായ വിവരം. നിലവില്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തികൊണ്ടിരിക്കുകയാണ്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രാവിലെ പതിനൊന്നരയോടെ ഇപ്പോള്‍ ലോറി കണ്ടെത്തിയ ഭാഗം ഏതാണ്ട് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇവിടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മൂന്ന് മണിയോടെയാണ് ലോറിയുടെ ക്യാബിന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ നിന്ന് കിട്ടിയത് അസ്ഥിയുടെ ഒരു ഭാഗം മാത്രമാണെന്നാണ് […]

LOCAL NEWS

പാലത്തിന്റെ കൈവരികള്‍ പുതുക്കിപണിയാത്തതിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു

കോളിച്ചാല്‍ : കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ കോളിച്ചാല്‍ പാലത്തിന്റെ കൈവരികള്‍ ടിപ്പര്‍ ലോറി ഇടിച്ച് തകര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കൈവരികള്‍ പുതുക്കി നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. KVVES കോളിച്ചാല്‍ യൂണിറ്റ് പ്രസിഡണ്ട് അനീഷ് വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജസ്റ്റിന്‍ തങ്കച്ചന്‍ , ട്രഷറര്‍ സെബാന്‍ കാരക്കുന്നേല്‍, ജോസ് മോന്‍ തോപ്പുകാലായില്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി.

LOCAL NEWS

കോളിച്ചാല്‍- ചിറങ്കടവ് റോഡ് : ഉപവാസ സമരത്തിന് സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെ പിന്തുണ

കാളിച്ചാല്‍ -ചിറങ്കടവ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വന്നിട്ടുള്ള കാലതാമസത്തിലും പോരായ്മകളിലും ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടും കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും ഭരണ സംവിധാനങ്ങളുടെയും കുറ്റകരമായ അനാസ്ഥക്കെതിരെയും പ്രധിഷേധിച്ച് അടുത്ത മാസം 2 ന് ബാളാംതോടു വെച്ചു നടക്കുന്ന സമര പരിപാടികള്‍ക്ക് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്തു കമ്മിറ്റി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മുഴുവന്‍ പോക്കറ്റ് റോഡുകളും വര്‍ഷങ്ങള്‍ക്കു മുമ്പേ മെക്കാഡം ടാറിംഗ് കഴിഞ്ഞിട്ടും പ്രധാന SH റോഡ് പരിഗണിക്കപ്പെടാതെ പൊട്ടിപ്പൊളിഞ്ഞു് യാത്ര ദുസഹമാകും വിധം ആയിത്തീര്‍ന്നിട്ടും […]

LOCAL NEWS

ബേളൂര്‍ ശ്രീ മഹാശിവക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 28, 29 തീയ്യതികളില്‍ ദ്വാത്രിംശത് വിനായക സര്‍വ്വ മംഗള മഹായജ്ഞവും നക്ഷത്ര വനവും ഒരുക്കുന്നു

രാജപുരം : ബേളൂര്‍ ശ്രീ മഹാശിവക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 28, 29 തീയ്യതികളിലായി അഖില കേരള തന്ത്രി സമാജവും ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര സംരക്ഷണ സമിതിയും സംയുക്തമായി ദ്വാത്രിംശത് വിനായക സര്‍വ്വ മംഗള മഹായജ്ഞവും നക്ഷത്ര വനവും ഒരുക്കുന്നു. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു മഹായജ്ഞവും വൃക്ഷപൂജയും നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 28ന് രാവിലെ 7 മണിക്ക് മഹായജ്ഞം. തുടര്‍ന്ന് നക്ഷത്ര അധിദേവത പൂജ, നക്ഷത്ര ഇഷ്ട ദേവത പൂജ എന്നിവ നടക്കും. സര്‍വ്വ ഐശ്വര്യത്തിനും സര്‍വ്വ […]

NATIONAL NEWS

ഭൂമിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ ഇനി നിങ്ങളുടെ അനുവാദം വേണ്ട : അന്തിമതീരുമാനമെടുക്കുക കളക്ടര്‍

നെറ്റ്വര്‍ക്ക് പ്രശ്നങ്ങളെക്കുറിച്ച് പരാതികള്‍ പറയുന്ന ടെലികോം ഉപയോക്താക്കള്‍ എല്ലാ നാട്ടിലും ഉണ്ടണ്ട്. എന്നാല്‍ സ്വന്തം ഭൂമിയിലോ അയല്‍പക്കത്തോ ഒരു മൊബൈല്‍ ടവര്‍ വന്നാല്‍ അതില്‍ വലിയ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യും. അടുത്ത വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വരാനിരിക്കുന്ന പുതിയ ടെലികോം നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് സ്വകാര്യ ഭൂമിയില്‍ മൊബൈല്‍ ടവറോ ടെലികോം കേബിളോ സ്ഥാപിക്കാന്‍ ഭൂമിയുടമയുടെ അനുവാദം ആവശ്യമില്ല. പൊതുതാത്പര്യത്തിന് അനിവാര്യമാണെന്ന് തോന്നിക്കഴിഞ്ഞാല്‍ സ്വകാര്യ വ്യക്തിയുടെ അനുവാദമില്ലെങ്കിലും ടവറുകള്‍ സ്ഥാപിക്കാമെന്ന വ്യവസ്ഥയാണ് ഉള്‍പ്പെടുത്തുന്നത്. പുതിയ ടെലികോം നിയമത്തിലെ വ്യവസ്ഥകള്‍ […]

KERALA NEWS

നിപ: 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു 94 പേരുടെ ക്വാറന്റയിന്‍ നാളെ അവസാനിക്കും

മലപ്പുറം | നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 16 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതു വരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 94 പേരുടെ ക്വാറന്റയിന്‍ നാളെ അവസാനിക്കും. പ്രാഥമിക പട്ടികയിലെ നാലു പേരുടെയും സെക്കന്ററി പട്ടികയിലെ 90 പേരുടെയും ക്വാറന്റയിനാണ് നാളെ അവസാനിക്കുക. ഇതോടെ രോഗബാധിത മേഖലയില്‍ ഉള്‍പ്പെടുത്തിയ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണം പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. അതേസമയം, […]

LOCAL NEWS

എന്‍.എസ്.എസ് ദിനാചരണം: സ്‌നേഹവീട് സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: നാഷണല്‍ സര്‍വീസ് സ്‌കീം ദിനാചരണത്തിന്റെ ഭാഗമായി കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സ്‌നേഹവീട് സന്ദര്‍ശിച്ചു. പരിപാടിയുടെ ഭാഗമായി സ്‌നേഹവീട്ടിലെ അന്തേവാസികളും വളണ്ടിയര്‍മാരും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പരിപാടിയില്‍ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ബാലചന്ദ്രന്‍ കൊട്ടോടി, സ്‌നേഹവീട് സ്ഥാപകന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ മുനീസ അമ്പലത്തറ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശരണ്യ എല്‍, രതീഷ് വി, ഷൈലജ വി ടി എന്നിവര്‍സംസാരിച്ചു