രാജപുരം : പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള സംസ്ഥാനപാത നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് മലനാട് വികസന സമിതി ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ബളാംന്തോട് വച്ച് നടത്തുന്ന ഉപവാസ സമരത്തിന് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് രാജപുരം ഫൊറോന കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു. മലയോര മേഖലയോട് കാണിക്കുന്ന ഈ അനാസ്ഥയ്ക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. രാജപുരം ഫോറോനാ പ്രസിഡന്റ് .ഒ സി ജയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫൊറോന വികാരി റവ. ഫാ. ജോസ് അരീച്ചിറ, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി ഫിലിപ്പ് കൊട്ടോടി, റീജിണല്‍ വൈസ് പ്രസിഡന്റ് സജി പ്ലാച്ചേരിപ്പുറത്ത്,ഫൊറോന സെക്രട്ടറി സിജു ചാമക്കാല യില്‍ തോമസ് അഞ്ചുകണ്ടത്തില്‍, ബേബി ചെട്ടിക്കത്തോട്ടം, ബിജു ഇലവുങ്ക ച്ചാലില്‍, ഫൊറോനയിലെ വിവിധ യൂണിറ്റുകളിലെ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍സംസാരിച്ചു.
Related Articles
കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി രാജപുരത്ത് പ്രതിഷേധ ജ്വാല നടത്തി
രാജപുരം : വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വര്‍ണ്ണം മോഷ്ടിച്ച സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ പ്രതിഷേധിച്ചു കൊണ്ട് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി രാജപുരത്ത് പ്രതിഷേധ ജ്വാല നടത്തി. മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്, യൂത്ത് കോണ്‍ ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്,ബ്ലോക്ക് മെംബര്‍ രേഖ സി , ബ്ലോക്ക് ഭാരവാഹികളായ സുരേഷ് കൂക്കള്‍, ടി ജി രാധാകൃഷ്ണന് നായര്‍, റോയി ആശാരി കുന്നേല്‍ , […]
കോടോത്ത് പണിക്കൊട്ടിലിങ്കാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ട മഹോത്സവം ഫെബ്രുവരി 3 മുതല്‍ 5 വരെ തിയ്യതികളില്‍
ഒടയംചാല്‍: കോടോത്ത് പണിക്കൊട്ടിലിങ്കാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ട മഹോത്സവം ഫെബ്രുവരി 3, 4 ,5 തിയ്യതികളില്‍ നടക്കും. 3 ന് രാത്രി 8 മണിക്ക് വിഷ്ണുമൂര്ത്തിയുടെ തിടങ്ങല്‍, തുടര്‍ന്ന് കുളിച്ചു തോറ്റം, 10 മണിക്ക് അനുമോദന ചടങ്ങ് തുടര്‍ന്ന് വിവിധ കലാപരിപാടികള്‍. 4 ന് രാവിലെ 11.30 ന് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട് തുടര്‍ന്ന് ഗുളികന് തെയ്യത്തിന്റെ പുറപ്പാട്.രാത്രി 8 മണിക്ക് വിഷ്ണുമൂര്ത്തിയുടെ തിടങ്ങല്‍ 10 മണിക്ക് കലാസന്ധ്യ. 5 ന് രാവിലെ 11.30 ന് വിഷ്ണുമൂര്‍ത്തി, ഗുളികന് […]
പനത്തടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം : കൊയ്ത്തുത്സവം 13ന്
രാജപുരം :പനത്തടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിനായുളള കൊയ്ത്തുത്സവം 13ന് നടക്കും. മഹോത്സവം 2025 മാര്‍ച്ച് 21, 22, 23 തീയ്യതികളിലായി നടക്കും. മഹോത്സവത്തിന് ആവശ്യമായ നെല്ല് ഉല്പാദിപ്പിക്കുന്നതിനായി ചെറുപനത്തടി പാടശേഖരത്തില്‍ താനം കമ്മിറ്റി ഒരുക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവമാണ് 13ന് ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുക. കാസര്‍കോട് ഉപ്പള ഷെയ്ക്ക് സാദിഖ് ഫൗണ്ടേഷന് ഓള്‍ഡേജ് ഹോം മാനേജിങ് ട്രസ്റ്റി ഇര്‍ഫാന ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്യും. കരിക്കെ പഞ്ചായത്ത് പ്രസിഡന്റും ആഘോഷ കമ്മിറ്റി ചെയര്‍മാനുമായ […]



