LOCAL NEWS

കോടോത്ത് സ്റ്റുഡൻസ് പോലീസ് കേഡറ്റ്‌സ് (എസ്. പി.സി.) സമ്മർ വെക്കേഷൻ ക്യാമ്പിന് തുടക്കമായി

കോടോത്ത്് : ജീവിത വഴിയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ ഫലപ്രദമായി തരണം ചെയ്യാൻ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടു കൂടി കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ SPC യൂണിറ്റിന്റെ നാല് ദിവസത്തെ സമ്മർ വെക്കേഷൻ ക്യാമ്പിന് തുടക്കമായി.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് .പി. ശ്രീജ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ  രത്‌നാവതി എ അധ്യക്ഷത വഹിച്ചു.  രാജപുരം ഇൻസ്‌പെക്ടർ ഓഫ് പോലീസ് കൃഷ്ണൻ. കെ. മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ, സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ, […]

LOCAL NEWS

പെരിങ്കയ- കാരമൊട്ട നിവാസികൾക്ക്് സഞ്ചാരയോഗ്യമായ റോഡായി

കള്ളാർ: ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലെ പെരിങ്കയ- കാരമൊട്ട റോഡ് പ്രസിഡന്റ് ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. ആറ് ലക്ഷത്തി എഴുപതിനായിരം രൂപ ചിലവഴിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. ഈ പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾക്ക് ഇതുവരെ ഗതാഗത സൗകര്യം ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. റോഡിന്റെ പ്രവർത്തി പൂർത്തികരി്ച്ചതോടെ ഈ മേഖലയിലെ കുടുംബങ്ങളുട യാത്രാസൗകര്യം മെച്ചപ്പെടുത്താൻ സാധിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ഗീത അദ്ധ്യക്ഷത വഹിച്ചു. ബാബു കാരമൊട്ട സ്വാഗതവും മാത്യു കമുകുംപുഴ നന്ദിയുംപറഞ്ഞു

LOCAL NEWS

അംഗൻവാടികൾക്ക്് ഉപകരണങ്ങൾ നൽകി

കളളാർ: പഞ്ചായത്തിലെ 25 ഓളം അംഗൺവാടികൾക്ക് മേശ, കസേര എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു..ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി. ഗീത യോഗത്തിൽ സംബന്ധിച്ചു.    

DISTRICT NEWS

എഡിറ്റോറിയൽ-ഉഡുപ്പി -വയനാട് വൈദ്യുതി ലൈൻ പദ്ധതി: സർക്കാർ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണം

വികസന പദ്ധതികൾ ആര് കൊണ്ടുവരുന്നു എന്നതിലല്ല; അത് ജനങ്ങൾക്ക് എത്രത്തോളം പ്രയോജനകരമാകുന്നുവെന്നതിലാണ് കാര്യം. ഉഡുപ്പി-കാസർഗോഡ്-കണ്ണൂർ-വയനാട് 400 കെ വി ലൈൻ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ അധികൃതർ കാണിക്കുന്ന ഇരട്ടത്താപ്പും സ്വകാര്യ താല്പര്യങ്ങളും പാവം കർഷകരെ നന്നാക്കാനല്ല, വഴിയാധാരമാക്കാനെ ഉപകരിക്കു. കോവിഡ് കാലത്ത് കർഷകരെ തെറ്റിദ്ധരിപ്പിച്ച് അവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമുളളപ്പോൾ കൃഷിയിടങ്ങളിൽ അതിക്രമിച്ചുകയറി കാർഷിക വിളകൾ വെട്ടി നശിപ്പിച്ച് ടവർ സ്ഥാപിക്കാനും ലൈൻ വലിക്കാനും ജില്ലാ ഭരണകൂടവും പദ്ധതി ഏറ്റടുത്ത കമ്പനി അധികാരികളും സ്വീകരിച്ച നടപടി തികച്ചും […]

LOCAL NEWS

ഉഡുപ്പി-കാസർഗോഡ്-കണ്ണൂർ-വയനാട് 400 കെ വി ലൈൻ : കർഷക രക്ഷാസമിതി സമരം ശക്തമാക്കുന്നു കർഷക യോഗം ഇന്ന്

രാജപുരം: ഉഡുപ്പി-കാസർഗോഡ്-കണ്ണൂർ-വയനാട് 400 കെ വി ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലെ കർഷക രക്ഷയ്ക്കായി കർഷക രക്ഷാസമിതി സമരം ശക്തമാക്കാനൊരുങ്ങുന്നു. ഇന്ന് വൈകുന്നേരം മൂന്നിന് ഒടയംചാൽ വ്യാപാരഭവനിൽ നടക്കുന്ന കർഷകരുടെ യോഗത്തിൽ തുടർ പ്രവർത്തനങ്ങളെക്കുറിച്ചുളള പദ്ധതികൾ തയ്യാറാക്കും. 1000 പേരടങ്ങുന്ന സേന രുപീകരിച്ചുകൊണ്ട് സമരം ശക്തമാക്കാനാണ് കർഷക രക്ഷാസമിതി ലക്ഷ്യമിടുന്നതെന്നറിയുന്നു. ലക്ഷ്യം നേടിയെടുക്കാൻ സമരത്തിനിറങ്ങുന്ന ഒരാളെ ജയിലിലടച്ചാൽ 1000 പേരെയും ജയിലിടാൻ അധികൃതരെ നിർബന്ധിതമാക്കുന്ന തരത്തിലുളളതാവും സമരം. ഉഡുപ്പിയിൽ നിന്നാരംഭിച്ച വൈദ്യുതി ലൈൻ പ്രവർത്തി കാസർഗോഡ് ജില്ലയിലൂടെ […]

LOCAL NEWS

നികുതി വർധനയ്‌ക്കെതിരെ യു ഡി എഫ് കളളാറിൽ ധർണ്ണ നടത്തി

രാജപുരം: നികുതി വർധനയ്‌ക്കെതിരെ യു ഡി എഫ് കളളാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കളളാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ഡിസിസി സെക്രട്ടറി ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കളളാർ മണ്ഡലം പ്രസിഡന്റ് എം എം സൈമൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ. കെ.ഗോപി,പി എ ആലി, പ്രിയ ഷാജി,പി.സി തോമസ്,ഒ.ടി ചാക്കോ,സജി പ്ലാച്ചേരി,ബേബി ഏറ്റിയാപ്പളളിൽ. ത്യേസ്യാമ്മ ജോസഫ് സെന്റിമോൻ മാത്യു, പി.ഗീത,പി.എൽ.റോയി എന്നിവർ പ്രസംഗിച്ചു.

LOCAL NEWS

കാരുണ്യയാത്ര നടത്തി

അമ്പലത്തറ . ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ചുള്ളിക്കരയിലെ മിനി.ബി.സതീശന്റെ ചികിത്സാ ചെലവിലേക്ക് പണം കണ്ടെത്തുന്നതിന് മടിക്കൈ വോയിസ് ഓഫ് നൊസ്റ്റാൾജിയ കാരുണ്യ സഹായസംഘം കാരുണ്യ യാത്ര നടത്തി. അമ്പലത്തറയിൽവെച്ച് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡന്റ് പി.ദാമോദരൻ ഫ്‌ളാഗ് ഓഫ് ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രജനികൃഷ്ണൻ പ്രസംഗിച്ചു. രാജേഷ് ഉമിച്ചി അദ്ധ്യക്ഷത വഹിച്ചു.കെ.മോഹനൻ, മോഹനൻ മാനാ ക്കോട്, സ്വാതി ,അഥീന, രാജേന്ദ്രൻ, സുരേഷ്, രാജേഷ് എന്നിവർ സംബന്ധിച്ചു.കെ.സുരേന്ദ്രൻ കാഞ്ഞിരപ്പൊയിൽ സ്വാഗതവും […]

LOCAL NEWS

മെയ്ദിന റാലി വിജയിപ്പിക്കാൻ ഒടയംചാലിൽ സംഘാടക സമിതി രൂപീകരിച്ചു

രാജപുരം: സാർവ്വദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി മെയ് ഒന്നിന് രാവിലെ 10 മണിക്ക് ഒടയംചാലിൽ നടക്കുന്ന മെയ്ദിന റാലി വിജയിപ്പിക്കാൻ ഒടയംചാലിൽ സംഘാടക സമിതി രൂപീകരിച്ചു.സംഘാടക സമിതി രൂപീകരണ യോഗം സി.ഐ.ടി.യു.ജില്ലാ കമ്മിറ്റി അംഗം ടി. ബാബു ഉദ്ഘാടനം ചെയ്തു.പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി.രാജേന്ദ്രൻ, ഗണേശൻ അയറോട്ട്, പ്രസീത റാണി, കെ.പത്മകുമാരി, കെ. ചന്ദ്രൻ കോടോത്ത് എന്നിവർപ്രസംഗിച്ചു. പി.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. മെയ്- 1 ന് രാവിലെ ആലടുക്കത്ത് നിന്നും പ്രകടനം ആരംഭിച്ച് ഒടയംചാലിൽ നടക്കുന്ന പൊതുയോഗം […]

LOCAL NEWS

കളളാർ ശ്രീ കോളിക്കയിൽ കളളിയാട്ടം മെയ് 1ന്

കളളാർ: ശ്രീ കോളിക്കയിൽ ചാമുണ്ഡിയമ്മയുടേയും വിഷ്ണുമൂർത്തിയുടേയും കളിയാട്ടം മെയ് 1,2 തിയതികളിൽ നടക്കും. ഏപ്രിൽ 30 ന് വൈകുന്നേരം 7.30ന് തെയ്യംകൂടൽ. മെയ് 1ന് രാവിലെ 11ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, ഉച്ചയ്ക്ക് 2ന ്‌വിഷ്ണുമൂർത്തിയുടെ പുറപ്പാട്. 2ന് രാവിലെ 11ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, ഉച്ചയ്ക്ക് 2ന ്‌വിഷ്ണുമൂർത്തിയുടെ പുറപ്പാട്. വൈകുന്ിനേരം നാലിന് കുടപായിക്കൽ,ആറിന് വിളക്കിലരി എന്നിവ നടക്കും.

LOCAL NEWS

സംസ്ഥാനസർക്കാരിന്റെ അന്യായമായ നികുതി വർധനവിനെതിരെ പ്രധിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു

ബളാൽ: കെട്ടിട നികുതിയും, വീട്ടു നികുതിയും, വീട് നിർമാണ ത്തിനുള്ള പെർമിറ്റ് ഫീസും അടക്കം സംസ്ഥാന സർക്കാർ അന്യയമായി വർധിപ്പിച്ചിട്ടുള്ള മുഴുവൻ നികുതി വർധനവും അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ബളാൽ പഞ്ചായത്ത് യുഡിഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രധിഷേധ മാർച്ചും ബളാൽ പഞ്ചായത്ത് ഓഫീസിനുമുമ്പിൽ ധർണ സമരവും സംഘടിപ്പിച്ചു. കേരളത്തിലെ പാവപെട്ട ജനങ്ങളുടെ മേൽ അമിതമായി ചുമത്തിയ അധിക ഭാരനികുതി അടിയന്തിരമായി പിൻവലിക്കണമെന്ന് ധർണ സമരം ഉദ്ഘാടനം ചെയ്ത കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റും ബളാൽഗ്രാമ പഞ്ചായത്ത് […]