കള്ളാർ: ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലെ പെരിങ്കയ- കാരമൊട്ട റോഡ് പ്രസിഡന്റ് ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. ആറ് ലക്ഷത്തി എഴുപതിനായിരം രൂപ ചിലവഴിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. ഈ പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾക്ക് ഇതുവരെ ഗതാഗത സൗകര്യം ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. റോഡിന്റെ പ്രവർത്തി പൂർത്തികരി്ച്ചതോടെ ഈ മേഖലയിലെ കുടുംബങ്ങളുട യാത്രാസൗകര്യം മെച്ചപ്പെടുത്താൻ സാധിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത അദ്ധ്യക്ഷത വഹിച്ചു. ബാബു കാരമൊട്ട സ്വാഗതവും മാത്യു കമുകുംപുഴ നന്ദിയുംപറഞ്ഞു
Related Articles
എടത്തോട് ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്കൂളിൽ വായന മാസാചരണത്തിനു തുടക്കമായി
എടത്തോട് : ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്കൂളിൽ വായന ദിന മാസാചരണത്തിനു തുടക്കം കുറിച്ചു.വായന മാസാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരങ്ങൾ, പുസ്തക പ്രദർശനം, വായനാ മത്സരങ്ങൾ തുടങ്ങീ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കും. കുട്ടീസ് റേഡിയോ ചങ്ങാതിക്കൂട്ടം, വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ സതീഷ്. എം. കെ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് വിജയൻ. കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ രമേശൻ മാസ്റ്റർ,എം പി […]
കോളിച്ചാല്‍ കൊളപ്പുറത്തെ കൊച്ചുപുരയ്ക്കല്‍ തോമസ് (കുട്ടന് – 59) നിര്യാതനായി
കോളിച്ചാല്‍ : കൊളപ്പുറത്തെ കൊച്ചുപുരയ്ക്കല്‍ തോമസ് (കുട്ടന് – 59) നിര്യാതനായി. മൃതസംസ്കാരം നാളെ രാവിലെ 11 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദൈവാലയത്തില്‍ ഭാര്യ: മീന മക്കള്‍: സോബി,ജോബി(അബുദാബി)
കളളാർ ഗ്രാമപഞ്ചായത്തിലെ സൗജന്യ കാർഷിക വൈദ്യുതി പദ്ധതി ഗുണഭോക്താക്കൾ രജിസ്ട്രേഷൻ പുതുക്കണം.
കളളാർ ഗ്രാമപഞ്ചായത്തിലെ സൗജന്യ കാർഷിക വൈദ്യുതി പദ്ധതി ഗുണഭോക്താക്കൾ രജിസ്ട്രേഷൻ പുതുക്കണം. കള്ളാർ കൃഷിഭവൻ പരിധിയിലുള്ള നിലവിൽ സൗജന്യ വൈദ്യുതി പദ്ധതി ഗുണഭോക്താക്കളായ എല്ലാ കർഷകരും 30/12/2023 നകം കൃഷിഭവനിൽ രജിസ്ട്രേഷൻ പുതുക്കേണ്ടതാണ്. പൂർണമായും പൂരിപ്പിച്ച അപേക്ഷയോടൊപ്പം 2023-24 വർഷത്തെ ഭൂനികുതി രസീതും അവസാനം ലഭിച്ച വൈദ്യുതി ബില്ലിന്റെ ഫോട്ടോ കോപ്പി, ആധാർ കാർഡ് കോപ്പി എന്നിവ സമർപ്പിക്കേണ്ടതാണ്. 30/12/2023 നകം കൃഷിഭവനിൽ രജിസ്ട്രഷേൻ പുതുക്കാത്ത കർഷകരെ ടി പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതാണെന്ന് കൃഷ്ി ഓഫീസർ അറിയിച്ചു. […]



