കോടോത്ത്് : ജീവിത വഴിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഫലപ്രദമായി തരണം ചെയ്യാൻ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടു കൂടി കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ SPC യൂണിറ്റിന്റെ നാല് ദിവസത്തെ സമ്മർ വെക്കേഷൻ ക്യാമ്പിന് തുടക്കമായി.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് .പി. ശ്രീജ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ രത്നാവതി എ അധ്യക്ഷത വഹിച്ചു. രാജപുരം ഇൻസ്പെക്ടർ ഓഫ് പോലീസ് കൃഷ്ണൻ. കെ. മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ, സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ, ബാലചന്ദ്രൻ. എൻ, സിവിൽ പോലീസ് ഓഫീസർ ബാബു, പ്രസീജ എന്നിവർ പ്രസംഗിച്ചുു.ഹെഡ്മിസ്ട്രസ് രഞ്ജിനി എസ്. കെ.സ്വാഗതവും ബിജോയി സേവ്യർ നന്ദിപറഞ്ഞു.
Related Articles
പനത്തടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു
പനത്തടി : പനത്തടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. രാജപുരം സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണൻ കെ കാളിദാസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ആധ്യക്ഷത വഹിച്ചു. എ ഡി എസ് പ്രസിഡന്റ് സ്നേഹി ഷാജി, സി ഡി എസ് മെമ്പർ രമ്യ ബിനോയ്, സെക്രട്ടറി ചിഞ്ചു പ്രസാദ്, സെബാൻ കാരക്കുന്നേൽ, ജെ എച്ച് ഐ സ്നേഹ എന്നിവർ പ്രസംഗിച്ചു.
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ രജത ജൂബിലി നിറവില്‍
രാജപുരം : 2025 -26 വര്‍ഷത്തില്‍ രജത ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍. സി എഫ് ഐ സി സന്യാസ സഭയുടെ നേതൃത്വത്തില്‍ 2001 ല്‍ സ്ഥാപിതമായ സ്ഥാപനത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ന് പഠിക്കുന്നത്. ജനുവരി 16ന് സ്കൂളിന്റെ 24-ാമത് വാര്‍ഷികാഘോഷവും രജത ജൂബിലിയുടെ ഉദ്ഘാടനവും നടത്തും. വാര്‍ഷികാഘോഷം സി കേരളം സ രി ഗ മ പ സീസണ് 1 വിജയി ലിബിന് സ്കറിയ ഉദ്ഘാടനം ചെയ്യും. സി […]
ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഓണാഘോഷം വർണ്ണാഭമായി കൊണ്ടാടി.
ചെറുപനത്തടി : സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഓണാഘോഷം വർണ്ണാഭമായി കൊണ്ടാടി. ഓണക്കോടിയുടുത്ത് വിദ്യാർത്ഥികളും അധ്യാപകരും ഒന്ന് ചേർന്ന് മാവേലിയെ എതിരേറ്റു. ചെറുപനത്തടി : സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഓണാഘോഷം വർണ്ണാഭമായി കൊണ്ടാടി. ഓണക്കോടിയുടുത്ത് വിദ്യാർത്ഥികളും അധ്യാപകരും ഒന്ന് ചേർന്ന് മാവേലിയെ എതിരേറ്റു. ഓണാഘോഷത്തോടനുബന്ധിച്ച് ഓണസദ്യ ,മെഗാ തിരുവാതിരകളി ,അത്തപ്പൂക്കള മത്സരം, ഓണപ്പാട്ട് ,വിവിധ മത്സരങ്ങൾ എന്നിവയും അരങ്ങേറി..സമാപന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ, പി ടി എ .പ്രസിഡൻറ് […]




