KERALA NEWS

മാമുക്കോയ അന്തരിച്ചു: മൺമറയുന്നത് ചിരിയെ മലയാളിയുടെ ജീവിതചര്യയാക്കിയ സൂപ്പർ സ്റ്റാർ

നടൻ മാമുക്കോയ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കാളികാവിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാൻ എത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്ന താരത്തിന് ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് വെല്ലുവിളിയാകുന്നതായി ഡോക്ടർമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെവൻസ് ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ താരം ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാരെ പരിചയപ്പെടുകയും ആരാധകർക്കൊപ്പം ഫോട്ടോ എടുക്കുകയായിരുന്നു. ഇതിനിടെയാണ് തളർച്ച അനുഭവപ്പെട്ടത്്. ഉടൻ തന്നെ മൈതാനത്ത് […]

LOCAL NEWS

കൊച്ചിക്കുന്നേൽ അന്നമ്മ (92)

മാലക്കല്ല്: കൊച്ചിക്കുന്നേൽ പരേതനായ കുഞ്ഞാക്കോയുടെ ഭാര്യ കിടങ്ങൂർ പിണർക്കയിൽ കുടുംബാംഗമായ അന്നമ്മ (92) സംസ്‌കാരം വ്യാഴാഴ്ച്ച(27-0–23) വൈകുന്നേരം 4 മണിക്ക് ചിറക്കോടുള്ള ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ഫാ.സജി പിണർക്കയിൽ (USA) ന്റെ കാർമികത്വത്തിൽ മാലക്കല്ല് ക്‌നാനായ കാത്തോലിക്ക ദേവാലയത്തിൽ .മക്കൾ: കെ.സി കുര്യൻ (PSC Bank Rtd. പൂട0കല്ല്) Dr.കെ.സി ജോസ് കൊച്ചിക്കുന്നേൽ (Rtd എൻജിനിയർ( KSEB) പരേതനായ കെ.സി തോമസ്, കെ.സി റോയി കാഞ്ഞങ്ങാട്(ബിസിനസ്സ് ) കെ സി ജോജൻ ( Overseer KSEB) അമ്മിണി ഫിലിപ്പ് […]

LOCAL NEWS

ടവർ നിർമ്മാണം: കർഷകർ തെരുവിലേക്ക്,ന്യായമായ നഷ്ടപരിഹാരം നൽകാൻ വിമൂഖത

രാജപുരം: 400 കെ വി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ കർഷകരെ ദ്രോഹിക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കർഷക രക്ഷാസമിതിയുടെ നേതൃത്വത്തിൽ കർഷകർ തെരുവിലേക്ക്. ഉഡുപ്പി-കരിന്തളം 400 കെ വി വൈദ്യുതി ലൈൻ, ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം കർഷക ദ്രോഹനടപടികൾ തുടരുകയാണെന്ന് കർഷക രക്ഷാസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ഏതൊരു പ്രവർത്തിക്കും സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുമ്പോൾ അനുവർത്തിക്കേണ്ട യാതൊരു മര്യാദയും പാലിക്കാതെ പ്രവർത്തി ഏറ്റെടുത്ത കമ്പനിക്കുവേണ്ടി പ്രവർത്തിക്കുകയാണ് ജില്ലാ കലക്ടർ ചെയ്യുന്നതെന്ന് അവർ കുറ്റപ്പെടുത്തി. […]

LOCAL NEWS

കോടോത്ത് വി.മദർ തെരേസാ ദേവാലയത്തിൽ നൊവേന പ്രാർത്ഥനയും വി. മദർതെരേസായുടേയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ 26ന് ആരംഭിക്കും.

രാജപുരം : കോടോത്ത് വി.മദർ തെരേസാ ദേവാലയത്തിൽ നൊവേന പ്രാർത്ഥനയും വി. മദർതെരേസായുടേയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ 26ന് ആരംഭിക്കും. 30 ന് സമാപിക്കും. 26ന് വൈകുന്നേരം 4.30ന് ഇടവകാ വികാരി ഫാ.കുര്യാക്കോസ് പുതുക്കുളങ്ങര തിരുനാളിന് കൊടിയേറ്റും . തുടർന്ന് 5 മണിക്ക് പടിമരുത് പളളി വികാരി ഫാ.ജോസഫ് കരിമ്പൂളിക്കലിന്റെ കാർമികത്വത്തിൽ വി.കുർബാന, നൊവേന എന്നിവ നടക്കും തുടർന്ന് വചന സന്ദേശം നൽകും. 27ന് വൈകുന്നേരം 4.30ന് ജപമാല, 5 മണിക്ക് ഫാ.തോമസ് കാട്ടിപ്പറമ്പിലിന്റെ കാർമികത്വത്തിൽ വി.കുർബാന, […]

NATIONAL NEWS

പ്രതിപക്ഷത്തെ ഒരുമിപ്പിക്കാൻ ഓടിനടന്ന് നിതീഷ് കുമാർ, ബംഗാളിലെത്തി മമതയെ കണ്ടു

കൊല്‍ക്കത്ത: 2024 പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ ഒരുമിച്ച് നിര്‍ത്താനുളള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നേരത്തെ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികളുടെ അടക്കം നേതാക്കളെ കണ്ട നിതീഷ് കുമാര്‍ ഇന്ന് കൊല്‍ക്കത്തയിലെത്തി മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.

KERALA NEWS

ചിലരുടെ ശ്രദ്ധ സ്വർണക്കടത്തിൽ; കേരളത്തിലും ബിജെപി അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി

‘യുവം 2023′ വേദിയിൽ രാഷ്ട്രീയം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണകടത്ത് കേസ് പരമാർശിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. കേന്ദ്രസർക്കാർ രാജ്യത്തിന്റെ കയറ്റുമതി വർധിപ്പിക്കാൻ രാപകൽ ഇല്ലാതെ അധ്വാനിക്കുമ്പോൾ ഇവിടെ ചില ആളുകൾ സ്വർണക്കടത്ത് പോലുള്ള കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നതെന്ന് മോദി കുറ്റപ്പെടുത്തി. സ്വർണക്കടത്ത് പോലുള്ള കാര്യങ്ങൾ യുവാക്കളിൽ നിന്നും മറച്ച് വെയ്ക്കാനാകില്ല. അധികാരത്തിലിരിക്കുന്നവർ ചെറുപ്പക്കാരുടെ ജീവിതം കൊണ്ട് കളിക്കുന്നത് എങ്ങനെയെന്ന കാര്യം അവർ തിരച്ചറിയുന്നുണ്ട്. കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികൾ കേരളത്തിലും നടപ്പാക്കാനുള്ള പരിശ്രമങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. […]

NATIONAL NEWS

എസ്എൻ‌സി ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണിക്കും

ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരി​ഗണിക്കും. ലാവലിൻ കേസ് അ‍ഞ്ച് മാസത്തിന് ശേഷം ആണ് സുപ്രീംകോടതി പരി​ഗണിക്കുന്നത്. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കുന്നത്. 30 ൽ അധികം തവണയാണ് ലാവലിൻ കേസ് പരി​ഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അവസാനമായി കേസ് പരി​ഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹർജികൾ പരിഗണിച്ചിരുന്നത്.

NATIONAL NEWS

എസ്എൻ‌സി ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണിക്കും

ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരി​ഗണിക്കും. ലാവലിൻ കേസ് അ‍ഞ്ച് മാസത്തിന് ശേഷം ആണ് സുപ്രീംകോടതി പരി​ഗണിക്കുന്നത്. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കുന്നത്. 30 ൽ അധികം തവണയാണ് ലാവലിൻ കേസ് പരി​ഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അവസാനമായി കേസ് പരി​ഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹർജികൾ പരിഗണിച്ചിരുന്നത്.

KERALA NEWS

എഐ ക്യാമറ: ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പിഴ ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: യൂത്ത് ലീഗ്

കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങളും ബോധവത്ക്കരണങ്ങളും ഒന്നും ഒരുക്കാതെ ട്രാഫിക് പരിഷ്കരണത്തിന് ഒരുങ്ങുന്ന കേരള സർക്കാർ എ ഐ ക്യാമറ വഴി ജനങ്ങളെ പിഴിയാനുള്ള പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുകയാണെന്നും ആളുകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നേരിട്ട് ഈടാക്കാനുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്.

NATIONAL NEWS

കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം; യോഗിയ്ക്ക് വൻ ഡിമാന്റ്

മംഗലൂരൂ:കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചരണം നയിക്കണമെന്ന ആവശ്യം ശക്തമാക്കി ബിജെപി നേതാക്കൾ. യുപിയിലെ എൻകൗണ്ടർ കൊലയ്ക്ക് പിന്നാലെയാണ് ഹിന്ദുത്വ സ്വാധീന മേഖലയിൽ യോഗിയുടെ തിരഞ്ഞെടുപ്പ് റാലികൾ വേണമെന്ന ആവശ്യം നേതാക്കാൾ ഉന്നയിച്ചിരിക്കുന്നത്. ഈ മാസം ഏപ്രിൽ 15 നായിരുന്നു യുപിയിലെ സമാജ്വാദി പാർട്ടി നേതാവും ഗുണ്ടാ തലവനുമായ ആതിഖ് അഹമ്മദും സഹോദരനും അഞ്ജാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇരവരുടുയേും കൊലയ്ക്ക് രണ്ട് ദിവസം മുൻപ് ആതിഖിന്റെ മകനും സുഹൃത്തും പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടിരുന്നു.