കരിവെള്ളൂർ പെരളം പഞ്ചായത്തിലെ പാലത്തര സ്മാർട്ട് അംഗൻവാടി പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു അധ്യക്ഷത വഹിച്ചു
കോടോത്ത് : 64 മത് ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവത്തിന്റെ ഭാഗമായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ ആദ്യ പ്ലസ് ടു ബാച്ച് (2000-2002)പഠിച്ച സ്കൂളിനൊരു കൂടാരം കൈമാറി. എന്‍എസ്എസ് റീഡിങ് കോര്‍ണര്‍ നിര്‍മ്മിച്ചാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. ഉപയോഗ ശൂന്യമായ പ്ലസ് ടു കെട്ടിടത്തിന്റെ കാര്‍ പോര്‍ച്ചിന് മുകള്‍ ഭാഗം നവീകരിച്ചാണ് എന്‍എസ്എസ് റീഡിങ് കോര്‍ണര്‍ എന്നപേരില്‍ കൂടാരം നിര്‍മിച്ചത്. ഇതിന്റ സമര്‍പ്പണ ചടങ്ങ് സ്കൂളിലെ പൂര്‍വ്വ അധ്യാപകനും ക്രൈം ബ്രാഞ്ച് എസ്പി […]
രാജപുരം: ഒടയംചാൽ മുത്തപ്പൻ മടപ്പുര പുനഃപതിഷ്ഠ തിരുവപ്പന – കളിയാട്ട ഉത്സവത്തിന് നാളെ തുടക്കമാവുമെന്ന് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 24ന് സമാപിക്കും. രാത്രി ഏഴിന് കുറ്റി പൂജ. 20ന് രാത്രി 10 മുതൽ ആവാഹന ഉച്ചാടന ചടങ്ങുകൾ. 21ന് രാവിലെ ഏഴ് മുതൽ പത്തുവരെ കലവറ നിറക്കൽ. വൈകിട്ട് അഞ്ചിന് ആചാര്യവരവേൽപ്പ്, തുടർന്ന് പൂരക്കളി,കൈകൊട്ടിക്കളി, തിരുവാതിര. രാത്രി 8.30ന് കാഞ്ഞങ്ങാട് ദേവഗീതം ചാരിറ്റബിൾ ഓർക്കസ്ട്രയുടെ ഗാനമേള. 22ന് രാവിലെ അഞ്ചുമുതൽ ഗൃഹപ്രവേശം ഗണപതി ഹോമം. ആറ് […]
ചുള്ളിക്കര: പയ്യച്ചേരിയിലെ ആലീസ് തോമസ് എഴുതിയ ‘ നീ എന്റെ സൂര്യൻ ‘എന്ന കവിതാ സമാഹാരം ലൈബ്രറിയിലേക്ക് മുൻ പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ ആലീസ് ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി. കെ.മോഹനൻ,കെ.വി ഷാബു,എ.ഡി.ജോസുകുട്ടി,പി.നാരായണൻ എന്നിവർ സംബന്ധിച്ചു.