പാണത്തൂർ: സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ആഘോഷത്തിനും എട്ടുനോമ്പാചരണത്തിനും തുടക്കമായി. വികാരി റവ.ഫാ.വർഗീസ് ചെരിയംപുറത്ത് കൊടിയേറ്റി. ആദ്യദിനം ഫാ.ജോസഫ് പുതുമന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു.
അട്ടേങ്ങാനം : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ജനസൗഹൃദ പഞ്ചായത്ത് ഓഫീസായി പ്രവര്‍ത്തനം ശക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച ‘ഫയല്‍ അദാലത്ത്’ സംഘടിപ്പിക്കുന്നതിന് ഇന്ന് തുടക്കമായി. ഇന്നത്തെ ഫയല്‍ അദാലത്തില്‍ ആകെ 24 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 21 അപേക്ഷകള്‍ക്ക് സ്ഥലത്തുതന്നെ തീര്‍പ്പുകല്‍പ്പിച്ചു. ശേഷിച്ച മൂന്ന് അപേക്ഷകള്‍ക്ക് ഉടന്‍ തന്നെ തീര്‍പ്പുണ്ടാകുമെന്നും അറിയിച്ചു. പൊതുജനങ്ങളുടെ പരാതികളും ആവശ്യങ്ങളും വേഗത്തില്‍ പരിഹരിക്കുകയാണ് ഫയല്‍ അദാലത്തിന്റെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അപേക്ഷകള്‍ കെട്ടിക്കിടക്കാതെ […]