LOCAL NEWS

കോടോത്ത് അംബേദ്ക്കർ ഗവ. ഹയർസെക്കണ്ടറി സ്‌ക്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

കോടോത്ത്് :കോടോത്ത് അംബേദ്ക്കർ ഗവ. ഹയർസെക്കണ്ടറി സ്‌ക്കൂളിൽ ലീഗൽ സർവ്വീസ് സൊസൈറ്റിയും എസ് പി സി കോടോത്ത് യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് രമേശൻ അധ്യക്ഷത വഹിച്ചു. കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ. പി. ഉദ്ഘാടനം ചെയ്തു. സുകുമാരൻ (ലീഗൽ സർവീസ് സൊസൈറ്റി ) ബിജോയ് സേവ്യർ ( Spc -CPO )എന്നിവർ പ്രസംഗിച്ചു. ടിറ്റി മോൾ കെ. ജൂലി (ലീഗൽ സർവീസ്സൊസൈറ്റി.) ക്ലാസ് നയിച്ചു. പ്രിൻസിപ്പാൾ രത്‌നാവതി […]

LOCAL NEWS

ബന്തടുക്ക ഗവ. ഹയർസെക്കണ്ടറി സ്‌ക്കൂളിൽ ലഹരി വിപത്തിനെതിരെ എസ് പി സി കേഡറ്റുകൾ

ബന്തടുക്ക: ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ കൈകോർക്കാം എന്ന പ്രതിജ്ഞയുമായി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ ബന്തടുക്കയിലെ എസ്പിസി കേഡറ്റുകൾ. സ്റ്റാഫ് സെക്രട്ടറി നിത്യാനന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശങ്കരനാരായണ പ്രകാശ് നിർവഹിച്ചു. ബേഡകം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജീവൻ എം ക്ലാസുകൾ നയിച്ചു. ബേഡകം പോലീസ് സ്റ്റേഷനിലെ എ എസ് ഐ രമേശൻ വി, അധ്യാപകരായ ഷാജി ഡി വി, സന്ദീപ് ബി എസ്, ജ്യോതിലക്ഷ്മി […]

LOCAL NEWS

സെന്റ് മേരീസ് എ.എൽ.പി സ്‌കൂൾ മേരിപുരത്ത് ലഹരി വിരുദ്ധദിനം ആഘോഷിച്ചു

കരിവേടകം : സെന്റ് മേരീസ് എ.എൽ.പി സ്‌കൂൾ മേരിപുരത്ത് ലഹരി വിരുദ്ധദിനം ആഘോഷിച്ചു. സ്‌കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷെർലി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.എ .യു .പി .എസ് കരിവേടകത്തെ അധ്യാപകനായ റെനീഷ് തോമസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.അധ്യാപകരായ ബിനോയ് പി. എ , സെബാസ്റ്റ്യൻ ടി.ജെ എന്നിവർ പ്രസംഗിച്ചു.തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണറാലിയുംനടന്നു.

LOCAL NEWS

ഇടത്തോട് ക്ഷീര സംഘം സെക്രട്ടറി അച്ചുതന് യാത്രയയപ്പ്നൽകി

ഇടത്തോട് : മിൽമ മലബാർ മേഖലാ യൂണിയനിൽ ജോലി ലഭിച്ചതിനെ തുടർന്ന് സ്ഥലം മാറിപോകുന്ന ഇടത്തോട് ക്ഷീര സംഘം സെക്രട്ടറി അച്ചുതന് പരപ്പ ബ്ലോക്ക് ക്ഷീര സംഘം സെക്രട്ടറിമാർ യാത്രയയപ്പ് നൽകി. പരപ്പ ക്ഷീര വികസന ഓഫീസർ പി.വി.മനോജ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് ക്ഷീര സംഘം പ്രസിഡന്റ് ജോർജ് പാലമറ്റം അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, പരപ്പ ഡയറി ഫാം ഇൻസ്ട്രക്ടർ കെ. ഉഷ എന്നിവർ ക്ഷീര സംഘം […]

LOCAL NEWS

ലഹരിയോട് നോ പറയാം പാണത്തൂർ ശുഹദ സ്‌കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനം ആചരിച്ചു

പാണത്തൂർ : സമൂഹത്തെയും വിദ്യാർത്ഥികളെയും കാർന്നു തിന്നുന്ന കുടുംബത്തിന്റെയും രാജ്യത്തിന്റെയും നില നിൽപ്പിന് ഭീഷണി ഉയർത്തുന്ന ലഹരിക്കെതിരെ ലഹരി ദിനത്തിൽ പാണത്തൂർ ശുഹദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സകല അധർമ്മങ്ങളുടെയും കാരണം ലഹരിയാണെന്നും ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം സർക്കാർ ഏറ്റെടുത്തു നടത്തണമെന്നും, ലഹരി വ്യാപകമാക്കുന്ന എല്ലാ ശ്രമങ്ങളെയും എതിർത്ത് പരാജയപ്പെടുത്തണമെന്നും ലഹരി വിരുദ്ധ പ്രതിജ്ഞയിൽ ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ ലൈസമ്മ ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി. ധന്യ ജോർജ്, ഷെനി ,സഫ്രീന […]

LOCAL NEWS

ലഹരിക്കെതിരേ സമൂഹ മനസാക്ഷിയെ ഉണർത്താൻ തെരുവു നാടകവുമായി കുരുന്നുകൾ

കൊട്ടോടി : കൊട്ടോടി ഗവ ഹയർ സെക്കന്ററി സ്‌കൂളിൽ ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ലഹരിക്കെതിരേ സന്ദേശമുയർത്തി കുട്ടികൾ അവതരിപ്പിച്ച തെരുവു നാടകം ശ്രദ്ധേയമായി. പരിപാടികൾ ഒടയംചാൽ ടൗണിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. കള്ളാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജോസ് പുതുശേരിക്കാലായിൽ, പി ടി എ പ്രസിഡന്റ് ശശിധരൻ എ, വൈസ് പ്രസിഡന്റ് സി കെ ഉമ്മർ, മദർ പി ടി […]

LOCAL NEWS

കളളാർ മുസ്ലിം ജമാഅത്തിന് കീഴിൽ മിസ്ബാഹുൽ ഹുദാ മദ്രസയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണം നടത്തി

കളളാർ: കളളാർ മുസ്ലിം ജമാഅത്തിന് കീഴിൽ മിസ്ബാഹുൽ ഹുദാ മദ്രസയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണം നടത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എം എം ജാഫർ അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം അബ്ദുസമദ് അഷ്‌റഫി ബോധവൽക്കരണം നടത്തി.ഏഴാം ക്ലാസ് വിദ്യാർത്ഥികളായ റൈഹാൻ ഷിനാസ് ഖുർആൻ പാരായണം നടത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥി റൈഹാൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു കുട്ടികൾ കൊണ്ടുവന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു സാക്കിർ ലത്തീഫ് ജലീൽ ദാരിമി നിബ്രാസ് മൗലവി ആശംസകൾ അറിയിച്ചു ശിഹാബുദ്ദീൻ […]

LOCAL NEWS

ചുള്ളിക്കര അയ്യപ്പ ഭജന മഠത്തിൽ എസ് എസ് എൽ സി,ഐ സി എസ് സി ,പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെ ആദരിച്ചു

ചുളളിക്കര: ചുള്ളിക്കര അയ്യപ്പ ഭജന മഠത്തിൽ എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച നടത്തിവരുന്ന പ്രഭാഷണ പരിപാടിയുടെ ഭാഗമായി മോഹനൻ പണിക്കർ ഉത്തരകേരളത്തിലെ അനുഷ്ടാന കലകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എസ് എസ് എൽ സി,ഐ സി എസ് സി ,പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെ ആദരിച്ചു. പ്രസിഡന്റ് കെ.. ഗോപി, ബാലകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേഖ, അശ്വിൻ എന്നിവർപ്രസംഗിച്ചു.

LOCAL NEWS

രക്തസാക്ഷി ചീമേനി ശശീന്ദ്രന്റെ 42- മത് രക്തസാക്ഷി വാർഷികദിനാചരണം നടത്തി

രക്തസാക്ഷി ചീമേനി ശശീന്ദ്രന്റെ 42- മത് രക്തസാക്ഷി വാർഷികദിനാചരണം നടത്തി. പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ കൺവെൻഷൻ ഡി സി സി പ്രസിഡണ്ട് പി കെ . ഫൈസൽ ഉദ്ഘാടനം ചെയ്തു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് മുഖ്യ പ്രഭാഷണംനടത്തി.

LOCAL NEWS

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്് സംഘടിപ്പിച്ചു

ബന്തടുക്ക: പുതുക്കൊളളി കാവിലമ്മ ആട്‌സ് & സ്്‌പോട്‌സ്് ക്ലബിന്റെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്‌ളവർ കണ്ണാശുപത്രി കാഞ്ഞങ്ങാട് ഉപകേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. 150 ഓളം പേർ പങ്കെടുത്തു.10-ാം വാർഡ് മെമ്പർ കുഞ്ഞിരാമൻ തവനത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി രാഗേഷ് അധ്യക്ഷത വഹിച്ചു.ഡോ. അനുശ്രീ മുഖ്യാഥിതിയായിരുന്നു. ജ്യോതിഷ് സ്വാഗതവും കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.