രക്തസാക്ഷി ചീമേനി ശശീന്ദ്രന്റെ 42- മത് രക്തസാക്ഷി വാർഷികദിനാചരണം നടത്തി. പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ കൺവെൻഷൻ ഡി സി സി പ്രസിഡണ്ട് പി കെ . ഫൈസൽ ഉദ്ഘാടനം ചെയ്തു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് മുഖ്യ പ്രഭാഷണംനടത്തി.
പെരിങ്ങോം – മുപ്പത്തി ഏഴ് വർഷങ്ങൾക്ക് മുമ്പ് എംവി.ആർ അവതരിപ്പിച്ച രാഷ്ട്രീയ നയരേഖ ഇന്നും പ്രസക്തമാണെന്നും അതു കൊണ്ടാണ് സി.പി.എം മുസ്ലീം ലീഗിന്റെ പിന്നാലെ പോയ് കൊണ്ടിരിക്കുന്നതെന്നും എം.വി.ആർ അവതരിപ്പിച്ച രാഷ്ട്രീയ ലൈനിന് മൂന്ന് ദശാബ്ദങ്ങൾക്കു ശേഷവും പ്രസക്തി ഉണ്ടെന്ന് തെളിയിക്കുന്നുവെന്ന് സി.എം പി കണ്ണൂർ ജില്ലാ ജോയിന്റ് സിക്രട്ടറി ബി.സജിത്ത് ലാൽ അഭിപ്രായപ്പെട്ടു. പരിയാരം മെഡിക്കൽ കോളേജ് എം.വി.ആർ സ്മാരകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.എം പി പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം വി […]
രാജപുരം : എടത്തോട് ശാന്താ വേണുഗോപാല്‍ മെമ്മോറിയല്‍ ഗവ. യു. പി. സ്കൂളിലെ കുട്ടീസ് റേഡിയോ ചങ്ങാതിക്കൂട്ടം നൂറാം എപ്പിസോഡ് നിറവിലേക്ക് കടക്കുകയാണ് . കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ അവതരിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനും ചങ്ങാതിക്കൂട്ടം റേഡിയോ അവസരം ഒരുക്കുന്നു.2023-24 അധ്യയനവര്‍ഷാരംഭത്തില്‍ തന്നെ ചങ്ങാതിക്കൂട്ടത്തിന്റെ സംപ്രേഷണം ആരംഭിച്ചു. കുട്ടികള്‍ തന്നെ RJ മാരായും അവതാരകരായും എത്തുന്നു. കഥകള്‍ , കവിതകള്‍ , കടംകഥകള് , ശാസ്ത്രകൗതുകങ്ങള്‍ – വിശേഷങ്ങള്‍ , സ്കിറ്റുകള്‍ , ആനുകാലിക വിവരങ്ങള്‍ , വാര്‍ത്തവിശേഷങ്ങള്‍ തുടങ്ങിയവ […]
മാലക്കല്ല്: കേരള പിറവിദിനത്തിൽ കേരളത്തെ കൂടുതലായി അറിയുവാനും മനസിലാക്കുവാനുമായി ഓരോ ക്ലാസ്സിലും എന്റെ കേരളം പതിപ്പ് പുറത്തിറക്കുകയുണ്ടായി. 14 ജില്ലകളെക്കുറിച്ചും കുട്ടികൾ അറിഞ്ഞും പഠിച്ചും ജില്ലകൾ തിരിച്ച് പ്രത്യേകതകൾ കണ്ടെത്തി.നവകേരളത്തിന് ലഹരി മുക്ത കേരളത്തെക്കുറിച്ച് ഡ്രിം കോഡിനേർ അജി ക്ലാസ്സ് എടുത്തു.സ്ക്കൂൾ ഹെഡ്മാസ്റ്റർ സജി എം എ ,സ്ക്കൂൾ ലീഡർ നന്ദന ഒ എ, ബിജു പി ജോസഫ്, സി. അൻജിത, റോസ് ലെറ്റ് എന്നിവർ പ്രസംഗിച്ചുു. കേരള ക്വിസ്, പ്രതിജ്ഞ, കേരളിയം ദൃശ്യാവിഷ്കാരം എന്നി പരിപാടികളും […]