ബന്തടുക്ക: പുതുക്കൊളളി കാവിലമ്മ ആട്സ് & സ്്പോട്സ്് ക്ലബിന്റെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ കണ്ണാശുപത്രി കാഞ്ഞങ്ങാട് ഉപകേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. 150 ഓളം പേർ പങ്കെടുത്തു.10-ാം വാർഡ് മെമ്പർ കുഞ്ഞിരാമൻ തവനത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി രാഗേഷ് അധ്യക്ഷത വഹിച്ചു.ഡോ. അനുശ്രീ മുഖ്യാഥിതിയായിരുന്നു. ജ്യോതിഷ് സ്വാഗതവും കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.
Related Articles
ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ പാല് അധിക വില വിതരണം ചെയ്തു 4,22,000 രൂപയാണ് ഇത്തവണ ലഭിച്ചത്
ബളാംതോട് / ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിഷു – ഈസ്റ്റര്‍ പ്രമാണിച്ച് ഉത്സവകാല പാല് അധിക വില വിതരണം ചെയ്തു. പാല് അധിക വില വിതരണോദ്ഘാടനം മില്‍മ ഡയറക്ടര്‍ പി.പി.നാരായണന് നിര്‍വഹിച്ചു. ഫാം സപ്പോര്‍ട്ട് മില്‍മ മലബാര്‍ മേഖലാ യൂണിയന് ഡയറക്ടര്‍ കെ. സുധാകരന് വിതരണം ചെയ്തു. ബളാംതോട് ക്ഷീര സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍.കെ.എന്‍. അദ്ധ്യക്ഷത വഹിച്ചു. പുതുതായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മില്‍മ ഡയറക്ടര്‍മാരായ പി.പി. നാരായണന്,കെ. സുധാകരന് എന്നിവരെ സംഘം പ്രസിഡന്റ് അനുമോദിച്ചു.യൂണിയന് […]
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് നാളെ തുറക്കും
കാഞ്ഞങ്ങാട്: മാസങ്ങളായുളള കാത്തിരിപ്പിനൊടുവില്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നാളെ തുറന്നു കൊടുക്കും. ഇതോടെ ആറുമാസത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പഴയപടി പ്രവേശിച്ചു തുടങ്ങും. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായിരുന്ന ബസ് സ്റ്റാന്‍ഡ് യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ വേണ്ടിയാണ് അടച്ചി ട്ടത്. ഏപ്രില്‍ ഒന്നുമുതല്‍ സ്റ്റാന്‍ഡിലേക്ക് ബസുകളുടെ പ്രവേശനം നിരോധിച്ചിരുന്നു. ഒന്നരമാസം കൊണ്ട് ചെയ്തു തീര്‍ക്കാവുന്ന പ്രവൃത്തിക്കായി ആറുമാസത്തേക്ക് അടച്ചിട്ടതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യാര്‍ഡ് കോണ്‍ക്രീറ്റ് ജോലിക്ക് വേണ്ടി മാത്രം ഇത്രയും നാള് അടച്ചിടേണ്ട കാര്യമുണ്ടാ […]
ആലുവയിൽ അതിഥി തൊഴിലാളിയാൽ കൊലചെയ്യപെട്ട അഞ്ചു വയസ്സുകാരിചാന്ദിനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊട്ടോടി ഛത്രപതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊട്ടോടി ടൗണിൽ മൗനജാഥ നടത്തി
കൊട്ടോടി : ആലുവയിൽ അതിഥി തൊഴിലാളിയാൽ കൊലചെയ്യപെട്ട അഞ്ചു വയസ്സുകാരിചാന്ദിനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊട്ടോടി ഛത്രപതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊട്ടോടി ടൗണിൽ മൗനജാഥ നടത്തി. തുടർന്ന് നടന്ന യോഗത്തിൽ ക്ലബ് പ്രസിഡന്റ് പ്രദീപ് മഞ്ഞങ്ങാനം അധ്യക്ഷത വഹിച്ചു. ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി, ബാലചന്ദ്രൻ കൊട്ടോടി എന്നിവർ പ്രസംഗിച്ചു. ചാന്ദിനിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനനടത്തി.



