ബളാതോട്: ബളാംതോട് കുറിഞ്ഞിയിലെ ദാമോദരൻ കെ (53) നിര്യാതനായി. ഭാര്യ : രുക്മണി ദാമോദരൻ. മക്കൾ : ശ്വേത, ശ്രേയസ്സ്. സഹോദരങ്ങൾ : നാരായണൻ, രാഘവൻ, മാധവൻ, സുധാകരൻ,പരമേശ്വരൻ, ബാലാമണി, നാരായണി, പരേതരായ എങ്കാപ്പു, കൃഷ്ണൻ, ഭാസ്‌ക്കരൻ
LOCAL NEWS
ബളാംതോട് മണികണ്ഠപുരം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉത്സവം 2024 ജനുവരിയിൽ ആഘോഷകമ്മറ്റി രുപീകരിച്ചു
ബളാംതോട് : ബളാംതോട് മണികണ്ഠപുരം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ 2024 ജനവരി 14.മുതൽ 16 വരെ തിയതികളിൽ നടക്കുന്ന ക്ഷേത്ര ഉൽത്സവത്തിന് സംഘാടക സമിതിയായി. ചെയർമാനായി സൂര്യനാരായണ ഭട്ടിനേയും കൺവീനറായി വേണുഗോപാലൻ നായരെയും തെരെഞ്ഞടുത്തു. ഈ മാസം 18 ന് ഷഷ്ടി ഉൽസവവും , 27 ന് കാർത്തികവിളക്ക് ഉൽത്സവം, മണ്ടല കാല ഭജനയും നടത്താനും തിരുമാനിച്ചു യോഗത്തിൽ സൂര്യനാരായണഭട്ട് അധ്യക്ഷത വഹിച്ചു. ടി.വി വേണു സ്വാഗതവും രാജഗോപാലൻ നന്ദിയും പറഞ്ഞു. ഇന്ന് ദീപാവലി ആഘോഷം […]
ദലിത് സമുദായ മുന്നണി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ‘ ഉണർവ് 2023 ‘ ഏകദിന നേതൃത്വ ക്യാമ്പും വെളളരിക്കുണ്ട് , കാഞ്ഞങ്ങാട് താലൂക്ക് കമ്മറ്റി രുപീകരണവും നാളെ രാവിലെ 9 ന് ഒടയംചാൽ വ്യാപാരഭവനിൽ
രാജപുരം: ദലിത് സമുദായ മുന്നണി (ഡി എസ് എം) കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ‘ ഉണർവ് 2023 ‘ എന്ന പേരിൽ ഏകദിന നേതൃത്വ ക്യാമ്പും വെളളരിക്കുണ്ട് ,കാഞ്ഞങ്ങാട് താലൂക്ക് കമ്മറ്റി രുപീകരണവും നാളെ രാവിലെ 9 ന് ഒടയംചാൽ വ്യാപാരഭവനിൽ നടക്കും. സംസ്ഥാന വൈസ് ചെയർമാൻ മണികണ്ഠൻ കാട്ടാമ്പിളളി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം ശങ്കരൻ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം കൃഷ്ണൻ മൂപ്പിൽ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കമ്മറ്റിയംഗം വി.നാരായണൻ, എൻലൈറ്റഡ് […]
കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം നടത്തി
കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം കാലിച്ചാനടുക്കം തമ്പാൻനഗറിൽ ( ഹിൽ പാലസ് ഓഡിറ്റോറിയം ) നടന്നു.പൊതുസമ്മേളനം കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി.വി.മണി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് ടി.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി മുഖ്യാതിഥിയായി. സംസ്ഥാന ട്രഷറർ കെ.പി.രമേശൻ കർഷക അവാർഡ് വിതരണം ചെയ്തു.ജില്ലാ സെക്രട്ടറി ടി.കെ.പുരുഷോത്തമൻ ,ഗ്രാമ പഞ്ചായത്ത് അംഗം നിഷ അനന്തൻ, സംഘടനാ മുൻ […]
നവംബർ 19 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കള്ളാർ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ കള്ളാറിൽ വഴിയോര ചിത്ര രചന സംഘടിപ്പിച്ചു
കളളാർ : 2023 നവംബർ 19 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കള്ളാർ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ കള്ളാറിൽ വഴിയോര ചിത്ര രചന സംഘടിപ്പിച്ചു. ഉദയപുരത്തെ ചിത്രകാരൻ ഉണ്ണി അപർണ്ണ, ഇരിയായിലെ കൃഷ്ണ പ്രസാദ്, കൃഷ്ണപ്രീയ, രേഷ്മ രാജേഷ് എന്നിവരാണ് വഴിയോര ചിത്രരചനക്ക് നേതൃത്വം നൽകിയത്. നിരവധി പേരാണ് ചിത്രരചന കാണാൻ എത്തിയത്. പരിപാടി സംഘാടക സമിതി ചെയർമാൻ അഡ്വ. ഷാലുമാത്യു ഉദ്ഘാടനം ചെയ്തു. പട്ടിക വർഗ്ഗ സംസ്ഥാന ഉപദേശക സമിതി […]
ആലത്തടി വയലിൽ കുടുംബശ്രീ ഇറക്കിയ നെൽകൃഷിക്ക് നൂറുമേനി. ആവേശമായി കൊയ്ത്തുത്സവം
കാലിച്ചാനടുക്കം:കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് എ ഡി എസിന്റെ നേതൃത്ത്വത്തിൽ ആലത്തടി വയലിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവ് ലഭിച്ചു. നെൽകൃഷി കൊയ്ത്തുൽസവം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കാർഷിക സമൃദ്ധികൊണ്ട് സമ്പന്നമായ ആലത്തടി പ്രദേശത്ത്ആലത്തടി മലൂർ തറവാടിന്റെ ഒരു ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്.കൃഷിയെ നെഞ്ചോട് ചേർത്ത് ജീവിക്കുന്ന ആലത്തടി പ്രദേശത്തെ കർഷകരുടെയും അകമഴിഞ്ഞ സഹായവും ലഭിച്ചു. പുതു തലമുറയ്ക്ക് ഇത് നവ്യാനുഭവമായി. ചടങ്ങിൽ കോടോം ബേളൂർ […]
പൈനിക്കരയിലുണ്ടായ ഓട്ടോ അപകടത്തിൽ രാജപുരത്തെ ചക്കാലയ്്കൽ അഭിലാഷ് ( 40) മരണപ്പെട്ടു
രാജപുരം: പൈനിക്കരയിലുണ്ടായ ഓട്ടോ അപകടത്തിൽപ്പെട്ട ഓട്ടോ ഡ്രൈവർ രാജപുരത്തെ ചക്കാലക്കൽ ബേബിയുടെയും ഫിലോമിനയുകയും മകൻ അഭിലാഷ് ബേബി (40) മരണപ്പെട്ടു ഭാര്യ – മോൺസി (ഇസ്രായേൽ) കർന്നാടക ജടിക്കൽ പാരടിയിൽ കുടുംബാംഗം. മകൾ ഒലീവിയ അഭിലാഷ്. സംസ്‌കാരംപിന്നീട്. സഹോദരങ്ങൾ – ലോബിഷ് കാഞ്ഞിരപ്പാല കൂടല്ലൂർ കോട്ടയം, പരേതനായറോബിൻ.
സഹോദയ ഇൻറർ സ്‌കൂൾ ബാഡ്മിന്റൺ ടൂർണമെന്റ് : ചെറുപനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
കാസർകോട് സഹോദയ ഇൻറർ സ്‌കൂൾ ബാഡ്മിന്റൺ ടൂർണമെന്റിൽ ചെറുപനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്. ആതിഥേയരായ സെൻറ് എലിസബത്ത് കോൺവെൻറ് സ്‌കൂൾ റണ്ണറപ്പ് കിരീടം നേടി.വെള്ളരിക്കുണ്ട് വൈഎംസിഎ ബാഡ്മിൻറൺ അക്കാദമിയിൽ വെച്ച് നടത്തിയ മത്സരത്തിൽ കാസർകോട് സഹോദയയിലെ 8 സ്‌കൂളുകൾ പങ്കെടുത്തു.കാസർഗോഡ് സഹോദയ പ്രസിഡൻറ് റവ. ഫാദർ ജോസ് കളത്തിപ്പറമ്പിൽ , വെള്ളരിക്കുണ്ട് കോൺവെൻറ് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾവിതരണംചെയ്തു.
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പൂടംകല്ല് താലൂക്ക് ആശുപത്രി സന്ദർശിച്ചു പ്രസവ വാർഡിനായി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി
രാജപുരം : ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പൂടംകല്ല് താലൂക്ക് ആശുപത്രി സന്ദർശിച്ചു. ഇ.ചന്ദ്രശേഖരൻ എം.എൽ.എയും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. പട്ടികവർഗ്ഗ വിഭാഗം കൂടുതലായി ആശ്രയിക്കുന്ന പൂടംകല്ലിലെ താലൂക്ക് ആശുപത്രിയിൽ അടിയന്തിരമായി ആധുനിക പ്രസവ വാർഡ് വേണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ഗൈനക്കോളജിസ്റ്റ് തസ്തിക ഉടൻ സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യം ന്യായമാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി പരിശോധിച്ചു.. നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ആശുപതിയുടെ […]










