കാസർകോട് : ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിൽ പ്രവർത്തിക്കുന്ന സന്ദേശം ബാലവേദി പ്രവർത്തകൾ ശിശുദിനം സമുചിതമായി ആഘോഷിച്ചു. സന്ദേശം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടത്തിയ പരിപാടി പി.ടി.എ.പ്രസിഡണ്ട് സൻ ഫീയ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രശ്മി അധ്യക്ഷത വഹിച്ചു. അനിത ടീച്ചർ, സോണിക ഖദീജ എം.എ., രാഗേഷ് , സല്ലാഖ് ആകർഷ് എന്നിവർ പ്രസംഗിച്ചു . കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ചിത്രരചന ക്വിസ്സ് മത്സരങ്ങൾ എന്നിവ നടത്തി .മധുര പലഹാരം വിതരണം ചെയ്തു. എസ്.എച്ച്. ഹമീദ് സ്വാഗതവും […]
LOCAL NEWS
പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കോളിച്ചാൽ ലയൺസ് ക്ലബ് സ്റ്റീൽ അടുക്കുപാത്രം നൽകി
രാജപുരം: മാലിന്യ സംസ്‌കരണ പ്രവർത്തനത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കോളിച്ചാൽ ലയൺസ് ക്ലബ് 25 സ്റ്റീൽ അടുക്കുപാത്രങ്ങൾ നൽകി. ലയൺസ് ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ. സി സുകു ഏറ്റുവാങ്ങി. ലയൺസ് ഭാരവാഹികളായ സോജൻ മാത്യു, ജി എസ് രാജീവ്, ജോസ് പുതുശ്ശേരിക്കാല, സോജോ തോമസ്, ഷാജി കുര്യൻ, അരവിന്ദാക്ഷൻ, മെബിൻ ചാക്കോ, പി ആർ ഒ ബിനോ കെ തോമസ്,ആശുപത്രി സ്റ്റാഫ് കൗൺസിൽ […]
എം.വി.ആർ അവതരിപ്പിച്ച രാഷ്ട്രീയ നയരേഖ ഇന്നും പ്രസക്തം : .ബി.സജിത്ത് ലാൽ
പെരിങ്ങോം – മുപ്പത്തി ഏഴ് വർഷങ്ങൾക്ക് മുമ്പ് എംവി.ആർ അവതരിപ്പിച്ച രാഷ്ട്രീയ നയരേഖ ഇന്നും പ്രസക്തമാണെന്നും അതു കൊണ്ടാണ് സി.പി.എം മുസ്ലീം ലീഗിന്റെ പിന്നാലെ പോയ് കൊണ്ടിരിക്കുന്നതെന്നും എം.വി.ആർ അവതരിപ്പിച്ച രാഷ്ട്രീയ ലൈനിന് മൂന്ന് ദശാബ്ദങ്ങൾക്കു ശേഷവും പ്രസക്തി ഉണ്ടെന്ന് തെളിയിക്കുന്നുവെന്ന് സി.എം പി കണ്ണൂർ ജില്ലാ ജോയിന്റ് സിക്രട്ടറി ബി.സജിത്ത് ലാൽ അഭിപ്രായപ്പെട്ടു. പരിയാരം മെഡിക്കൽ കോളേജ് എം.വി.ആർ സ്മാരകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.എം പി പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം വി […]
ഓൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ രാജപുരം യൂണിറ്റ് ശിശുദിനത്തിൽ രാജപുരം അംഗൺ വാടിയിൽ കുട്ടികളോടൊപ്പം ശിശു ദിനം ആഘോഷിച്ചു
രാജപുരം : ഓൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ രാജപുരം യൂണിറ്റ് ശിശുദിനത്തിൽ രാജപുരം അംഗൺ വാടിയിൽ കുട്ടികളോടൊപ്പം ശിശു ദിനം ആഘോഷിച്ചു യൂണിറ്റ് പ്രസിസന്റ് സണ്ണി മാണിശേരിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് .കെ.സി.അബ്രഹാം ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ, രാജപുരം മേഖല സെക്രട്ടറി രാജീവൻ സ്‌നേഹ സംസാരിച്ചു, ജസ്റ്റിൽ ഫ്‌ളാഷ്, രവി കല എന്നിവർ നേതൃത്വം നൽകി യൂണിറ്റ് ട്രഷറർ വിനു ലാൽ നന്ദി പറഞ്ഞു.
പടുപ്പിലെ കുന്നുംപുറത്ത് കെ വി മാണി (86) നിര്യാതനായി
പടുപ്പ്: പടുപ്പിലെ കുന്നുംപുറത്ത് കെ വി മാണി (86) നിര്യാതനായി. സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക് പടുപ്പ് സെൻറ് ജോർജ് പള്ളി സിമിത്തേരിയിൽ. മക്കൾ: ആൻസി (തൃശ്ശൂർ), ലിസി മോൾ (കോയമ്പത്തൂർ), അജിമോൻ (കപ്യാർ സെൻറ് ജോർജ് ചർച്ച് പടുപ്പ്). മരുമക്കൾ: സാബു പുതുശ്ശേരി (തൃശൂർ) മോൻസൺ പനത്തറ (കോയമ്പത്തൂർ),സൗമ്യഅജിമോൻ
ലൈഫ് ഭവന പദ്ധതിയിൽ മുഴുവൻ ഗുണഭാക്താക്കൾക്കും തുക അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പനത്തടി പഞ്ചായത്തിൽ പ്രതിപക്ഷ മെമ്പർന്മാർ ധർണ്ണ നടത്തി
പാണത്തൂർ : ലൈഫ് ഭവന പദ്ധതിയിൽ എഗ്രിമെന്റ് വച്ച ആളുകളുടെ ലിസ്റ്റ് ഹഡ്‌കോയ്ക്ക് അയക്കാതെ പണം നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പനത്തടി ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. പഞ്ചായത്തിലെ ഒന്നാം വാർഡ് മുതൽ ആറാം വാർഡ് വരെയുള്ള 58 കുടുംബങ്ങൾക്കാണ് ആദ്യ ഗഡു ലഭിക്കാത്തത്. മറ്റു വാർഡുകളിൽ പെട്ട ഗുണഭോക്താക്കൾക്ക് പണം കിട്ടിയിട്ടും ഈ വാർഡുകളിലെ ഗുണഭോക്താക്കൾക്ക് പഞ്ചായത്ത് ഭരണസമിതിയുടേയും, ചില ഉദ്യോഗസ്ഥരുടേയും അനാസ്ഥ മൂലമാണ് പണം നഷ്ടമായത് […]
ശങ്കരംപാടിയിലെ പരേതനായ മാമ്പുഴക്കൽ മാത്യുവിന്റെ ഭാര്യ മേരി മാത്യു. (80) നിര്യാതയായി
പടുപ്പ് : ആദ്യകാല കുടിയേറ്റ കർഷകൻ ശങ്കരംപാടിയിലെ പരേതനായമാമ്പുഴക്കൽ മാത്യുവിന്റെ ഭാര്യ മേരി മാത്യു. (80) നിര്യാതയായി. കുടക്കച്ചിറ മാതവത് കുടുംബാംഗം. മക്കൾ ലിസ്സി കാഞ്ഞങ്ങാട്, സണ്ണി, റെജി ബന്തടുക്ക, ജോഷി. മരുമക്കൾ മാനുവൽ കുറിച്ചിത്താനം, ജാൻസി നെടുംപതാലിൽ, ഡൊമിനിക് അറക്കപ്പറമ്പിൽ, ഷീജ മുപ്പാത്തിയിൽ . സംസ്‌കാര ശുശ്രൂഷകൾ നാളെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്് 3.00 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ചു പടുപ്പ് സെന്റ് ജോർജ് ദേവാലയ സിമിത്തേരിയിൽ .
ദലിത് സമുദായ മുന്നണി (ഡി എസ് എം) കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ‘ ഉണർവ് 2023 ‘ സംഘടിപ്പിച്ചു
ഒടയംചാൽ: ദലിത് സമുദായ മുന്നണി (ഡി എസ് എം) കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ‘ ഉണർവ് 2023 ‘ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഏകദിന നേതൃത്വ ക്യാമ്പും വെളളരിക്കുണ്ട്, ,കാഞ്ഞങ്ങാട് താലൂക്ക് കമ്മറ്റി രുപീകരണവും നടന്നു. സംസ്ഥാന വൈസ് ചെയർമാൻ മണികണ്ഠൻ കാട്ടാമ്പിളളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ശങ്കരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം കൃഷ്ണൻ മൂപ്പിൽ മുഖ്യപ്രഭാഷണം നടത്തി.. സംസ്ഥാന കമ്മറ്റിയംഗങ്ങളായ വി.നാരായണൻ,മുരളി കോഴിക്കോട്, എൻലൈറ്റഡ് യൂത്ത് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് […]
ബളാംതോട് മണികണ്ഠപുരം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉത്സവം 2024 ജനുവരിയിൽ ആഘോഷകമ്മറ്റി രുപീകരിച്ചു
ബളാംതോട് : ബളാംതോട് മണികണ്ഠപുരം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ 2024 ജനവരി 14.മുതൽ 16 വരെ തിയതികളിൽ നടക്കുന്ന ക്ഷേത്ര ഉൽത്സവത്തിന് സംഘാടക സമിതിയായി. ചെയർമാനായി സൂര്യനാരായണ ഭട്ടിനേയും കൺവീനറായി വേണുഗോപാലൻ നായരെയും തെരെഞ്ഞടുത്തു. ഈ മാസം 18 ന് ഷഷ്ടി ഉൽസവവും , 27 ന് കാർത്തികവിളക്ക് ഉൽത്സവം, മണ്ടല കാല ഭജനയും നടത്താനും തിരുമാനിച്ചു യോഗത്തിൽ സൂര്യനാരായണഭട്ട് അധ്യക്ഷത വഹിച്ചു. ടി.വി വേണു സ്വാഗതവും രാജഗോപാലൻ നന്ദിയും പറഞ്ഞു. ഇന്ന് ദീപാവലി ആഘോഷം […]