ബളാതോട്: ബളാംതോട് കുറിഞ്ഞിയിലെ ദാമോദരൻ കെ (53) നിര്യാതനായി. ഭാര്യ : രുക്മണി ദാമോദരൻ. മക്കൾ : ശ്വേത, ശ്രേയസ്സ്. സഹോദരങ്ങൾ : നാരായണൻ, രാഘവൻ, മാധവൻ, സുധാകരൻ,പരമേശ്വരൻ, ബാലാമണി, നാരായണി, പരേതരായ എങ്കാപ്പു, കൃഷ്ണൻ, ഭാസ്ക്കരൻ
രാജപുരം : മലവേട്ടുവ മഹാസഭ കാസര്‍കോട് ജില്ലാ കമ്മറ്റി മേഖലാ കമ്മറ്റികള്‍ രുപീകരിക്കുന്നു; പനത്തടി, കുറ്റിക്കോല്‍ മേഖലാ കമ്മറ്റി രുപീകരണം നാളെ നടക്കും.പനത്തടി മേഖലാ കമ്മറ്റി നാളെ രാവിലെ 10ന് ചുളളിക്കരയില്‍ നടക്കും. ജില്ലാ ജനറല്‍ സെക്രട്ടറിശങ്കരന് മുണ്ടമാണി ഉദ്ഘാടനം ചെയ്യും. പനത്തടി,കളളാര്‍,കോടോം-ബേളൂര്‍,പുല്ലൂര്‍ പെരിയ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പനത്തടി മേഖല. കുറ്റിക്കോല്‍,ബേഡഡുക്ക,ദേലംപാടി,കാറഡുക്ക പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കുറ്റിക്കോല്‍ മേഖലാ കമ്മറ്റി രുപീകരണ കണ്വെന്ഷന് രാവിലെ 10ന് കുറ്റിക്കോല്‍ വ്യാപാരഭവനില്‍ ജില്ലാ പ്രസിഡന്റ് സി കെ കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്യും. […]
രാജപുരം ഹോളിഫാമി സ്ക്കൂളിലെ 1986-87 എസ് എസ് സി ബാച്ചിൽപെട്ടവരുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനം നൽകി.ജോയ് പെരുമാനൂർ ഉദ്ഘാടനം ചെയ്തു. സത്യൻ ടി കെ അധ്യക്ഷത വഹിച്ചു. കുഞ്ഞിരാമൻ എം. എ.അച്ചുതൻ രാമു കെ.ബി രാജീവ് കൃഷ്ണൻ എന്നിവർ സംസാരിച്ചു സുശീല ഗോവിന്ദൻ സ്വാഗതവും ജോസ് ജോർജ് നന്ദിയും പറഞ്ഞു.