അട്ടേങ്ങാനം: കോടേം-ബേളൂര്‍ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി 2020 ഗ്രാമപഞ്ചായത്ത് ലിസ്റ്റില്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട ബാക്കി വന്ന 113 ജനറല്‍ ഗുണഭോക്താക്കളുടെ ഗുണഭോക്ത സംഗമം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 2016 -17 ആരംഭിച്ച ലൈഫ് ഭവന പദ്ധതി വളരെ മികച്ച രീതിയില്‍ നടപ്പിലാക്കുവാന്‍ സാധിച്ചതില്‍ പഞ്ചായത്ത് ഭരണ സമിതിയെ എംഎല്‍എ അഭിനന്ദിച്ചു.ലൈഫ് ഭവനപദ്ധതിയില്‍ 642 വീടുകള്‍ കരാര്‍ വച്ചതില്‍ 512 വീടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചതായി ചടങ്ങില്‍ […]
LOCAL NEWS
പൂടംകല്ല് – ചിറങ്കടവ് സംസ്ഥാനപാത നവീകരണം: ജനകീയ സമരം ഒക്ടോബര്‍ രണ്ടിന്
രാജപുരം : കാഞ്ഞങ്ങാട് -പാണത്തൂര്‍ സംസ്ഥാന പാതയിലെ പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ പ്രത്യക്ഷ ജനകീയ സമരവുമായി തെരുവിലിറങ്ങുകയാണ് മലനാട് വികസന സമിതി. ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ചക്ര സ്തംഭന സമരവും ബളാംതോട് ഏകദിന ഉപവാസ സമരവും നടത്തും. മലയോര പഞ്ചായത്തുകളായ കള്ളാര്‍, പനത്തടി, കോടോം -ബേളൂര്‍ പഞ്ചായത്തുകളുടെ വികസന മോചന പോരാട്ടമായി ഈ സമരം മാറ്റുവാന്‍ മുഴുവന്‍ ജനങ്ങളുടെയും പിന്തുണയും സഹായസഹകരണവും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.ബളാംന്തോട് നടക്കുന്ന ഏകദിന […]
സി.പി. എം പനത്തടി ഏരിയ സമ്മേളനം പാണത്തൂരില്‍ നവംബര്‍ 9,10 തീയതികളില്‍ സംഘടക സമിതി രൂപീകരിച്ചു.
പാണത്തൂര്‍: നവംബര്‍ മാസം 9, 10 തീയതികളില്‍ പാണത്തൂരില്‍ വച്ച് നടക്കുന്ന സി.പി.എം)പനത്തടി ഏരിയ സമ്മേളനത്തിന്റെ സംഘാടക സമിതി രുപീകരിച്ചു.. ജില്ലാ കമ്മറ്റിയംഗം എം.വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പനത്തടി ഗ്രാമപഞ്ചായത്ത് ഹാളിലാണ് ഏരിയ സമ്മേളനം നടക്കുക.. പി. ജി മോഹനന്‍ അധ്യക്ഷത വഹിച്ചു. ഒക്ലാവ് കൃഷ്ണന്‍, പി ദാമോധരന്‍, രാമചന്ദ്രന്‍ കള്ളാര്‍, പി തമ്പാന്‍, ബിനു വര്‍ഗ്ഗീസ്, ഷാജി ലാല്‍, എ.കെ രാജേന്ദ്രന്‍ , സുരേഷ് കോളിച്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു.. സംഘാടക സമിതി ചെയര്‍മാനായി ബിനു […]
റാണിപുരത്തേയ്ക്കുളള യാത്ര സുഗമമാക്കി റോഡ് സൈഡിലെ കാട് വെട്ടി മാറ്റി
റാണിപുരം: പനത്തടി – റാണിപുരം റോഡില്‍ റാണിപുരത്തേയ്ക്ക് വാഹന യാത്ര ഏറെ ദുഷ്‌ക്കരമാക്കുന്ന തരത്തില്‍ റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന കാട് റാണിപുരം വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെട്ടി മാറ്റി. റാണിപുരം തോടിന് സമീപത്തെ വളവിലും, പള്ളിക്ക് താഴെ സെമിത്തേരിക്ക് സമീപമുള്ള കാടുകളുമാണ് വെട്ടി മാറ്റിയത്. ഇവിടങ്ങളില്‍ കാട് വളര്‍ന്ന് വാഹന യാത്രക്കാര്‍ക്ക് കാഴ്ച മറയുന്നതിനാല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. സെക്ഷന്‍ ഫോറസ്റ്റര്‍ ബി ശേഷപ്പ,വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍, ട്രഷറര്‍ എം.കെ […]
മലവേട്ടുവ മഹാസഭ മുണ്ടമാണി യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി
രാജപുരം : കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച മുണ്ടമാണി പട്ടികവര്‍ഗ്ഗ മലവേട്ടുവ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുവാന്‍ പുനരധിവാസ നടപടികള്‍ സ്വീകരിക്കണമെന്ന് മലവേട്ടുവ മഹാസഭ മുണ്ടമാണി യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി ശങ്കരന്‍ മുണ്ടമാണി ഉദ്ഘാടനം ചെയ്തു. ഗോപാലന്‍ സി. അധ്യക്ഷത വഹിച്ചു മലവേട്ടുവ മഹാസഭ പനത്തടി മേഖല പ്രസിഡന്റ ശിവദാസന്‍ സി.വി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി സനീഷ് പനത്തടി നയരേഖ അവതരിപ്പിച്ചു സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം സി പി ഗോപാലന്‍, മേഖലകമ്മിറ്റി അംഗങ്ങങ്ങളായ സുരേഷ് […]
മലനാട് വികസന സമിതിയുടെ ഉപവാസ സമരത്തിന് കളളാര്‍ റെയ്ഞ്ചിന്റെ പിന്തുണ
രാജപുരം : സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി പൂടംകല്ല് പാണത്തൂര്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഉണ്ടായ മെല്ലെ പോക്കിനും ആധികാരികളുടെ അനാസ്ഥയ്ക്കുമെതിരെ മലനാട് വികസന സമിതി ഒക്ടോബര്‍ രണ്ടിന് നടത്തുന്ന ഉപവാസ സമരത്തിന് കള്ളാര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പിന്തുണ പ്രഖ്യാപിച്ചു. യോഗത്തില്‍ കളളാര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് എം ബി ഇബ്രാഹിം മൗലവി പാണത്തൂര്‍, ജനറല്‍ സെക്രട്ടറി ഹാഫിള് മുഹമ്മദ് ശഫീഖ് റഹ്‌മാനി ചുളളിക്കര, വൈസ് പ്രസിഡണ്ട് അബ്ദുല്ല ദാരിമി ഇരിയ, അബ്ദുല്ലത്തീഫ് അല്‍ഹസനി ഒടയഞ്ചാല്‍, […]
ഒക്ടോബര്‍ 27 ന് പൂടുങ്കല്ലില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്: ഇന്ന് വിവിധ സബ് കമ്മിറ്റി യോഗം ചേര്‍ന്നു
രാജപുരം : പൂടുങ്കല്ല് ജവഹര്‍ ആര്‍ട്സ് ആന്റ് സ്‌പോര്‍ട്സ് ക്ലബ്ബ് മംഗളുരു ഏനപ്പൊയ മെഡിക്കല്‍ കോളേജുമായി ചേര്‍ന്ന് പൗരാവലി, പഞ്ചായത്തുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ഒക്ടോബര്‍ 27 ന് പൂടുംങ്കല്ലില്‍ സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ വിവിധ സബ് കമ്മിറ്റി യോഗം ചേര്‍ന്നു. സംഘാടക സമിതി ചെയര്‍മാന്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റും ജനറല്‍ കണ്‍വീനറുമായ ടി.യു.മാത്യു, പഞ്ചായത്തംഗം ബി.അജിത് കുമാര്‍, ക്ലബ്ബ് സെക്രട്ടറി ജോസ് […]
എസ്. സി ,എസ്.ടി. വിഭാഗത്തിന് കൃഷി തൈകള്‍ വിതരണം ചെയ്തു.
ാജപുരം: ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ ഐ. സി. എ. ആര്‍ കൃഷി വിജ്ഞാന്‍ കേന്ദ്രവും കാസറഗോഡ് സി. പി. സി ആര്‍. ഐ യും ചേര്‍ന്ന് എസ്. സി, എസ്. ടി വിഭാഗത്തിന് അത്യുല്പാദന ശേഷിയുള്ള തെങ്ങ്, കമുക്, തൈകള്‍ വിതരണം ചെയ്തു. ഫാര്‍മേഴ്സ് കമ്പനി ചെയര്‍മാന്‍ ബി.രത്‌നാകരന്‍ നമ്പ്യാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ വനജ ഐത്തു അധ്യക്ഷത വഹിച്ചു.കമ്പനി സി.ഇ.ഒ രജനി സുമേഷ് മുഖ്യ […]
കെ.പി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച്് പാണത്തൂരില്‍ സര്‍വ്വകക്ഷി അനുശോചന യോഗം നടത്തി.
പാണത്തൂര്‍: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എ യുമായ കെ.പി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച്് പാണത്തൂരില്‍ സര്‍വ്വ കക്ഷി അനുശോചന യോഗം നടന്നു. പനത്തടി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.ജെ ജയിംസ് അധ്യക്ഷത വഹിച്ചു. പ്രസന്ന പ്രസാദ്, 12-ാം വാര്‍ഡ് മെമ്പര്‍ രാധാ സുകുമാരന്‍, കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ജോണി തോലമ്പുഴ,സി.പി.ഐ (എം ) ലോക്കല്‍ കമ്മിറ്റി അംഗം റോണി ആന്റണി, ബി.ജെ.പി നിയോജക മണ്ഡലം ജന: സെക്രട്ടറി കെ.കെ വേണുഗോപാല്‍,സി.പി.ഐ ലോക്കല്‍ […]










