കൊട്ടോടി: ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒരു LPST തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 27/09/2024 വെള്ളിയാഴ്ച രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ വച്ച് നടക്കുന്നു. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. (9747377099-HM)
LOCAL NEWS
പാലത്തിന്റെ കൈവരികള്‍ പുതുക്കിപണിയാത്തതിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു
കോളിച്ചാല്‍ : കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ കോളിച്ചാല്‍ പാലത്തിന്റെ കൈവരികള്‍ ടിപ്പര്‍ ലോറി ഇടിച്ച് തകര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കൈവരികള്‍ പുതുക്കി നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. KVVES കോളിച്ചാല്‍ യൂണിറ്റ് പ്രസിഡണ്ട് അനീഷ് വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജസ്റ്റിന്‍ തങ്കച്ചന്‍ , ട്രഷറര്‍ സെബാന്‍ കാരക്കുന്നേല്‍, ജോസ് മോന്‍ തോപ്പുകാലായില്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി.
കോളിച്ചാല്‍- ചിറങ്കടവ് റോഡ് : ഉപവാസ സമരത്തിന് സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെ പിന്തുണ
കാളിച്ചാല്‍ -ചിറങ്കടവ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വന്നിട്ടുള്ള കാലതാമസത്തിലും പോരായ്മകളിലും ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടും കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും ഭരണ സംവിധാനങ്ങളുടെയും കുറ്റകരമായ അനാസ്ഥക്കെതിരെയും പ്രധിഷേധിച്ച് അടുത്ത മാസം 2 ന് ബാളാംതോടു വെച്ചു നടക്കുന്ന സമര പരിപാടികള്‍ക്ക് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്തു കമ്മിറ്റി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മുഴുവന്‍ പോക്കറ്റ് റോഡുകളും വര്‍ഷങ്ങള്‍ക്കു മുമ്പേ മെക്കാഡം ടാറിംഗ് കഴിഞ്ഞിട്ടും പ്രധാന SH റോഡ് പരിഗണിക്കപ്പെടാതെ പൊട്ടിപ്പൊളിഞ്ഞു് യാത്ര ദുസഹമാകും വിധം ആയിത്തീര്‍ന്നിട്ടും […]
ബേളൂര്‍ ശ്രീ മഹാശിവക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 28, 29 തീയ്യതികളില്‍ ദ്വാത്രിംശത് വിനായക സര്‍വ്വ മംഗള മഹായജ്ഞവും നക്ഷത്ര വനവും ഒരുക്കുന്നു
രാജപുരം : ബേളൂര്‍ ശ്രീ മഹാശിവക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 28, 29 തീയ്യതികളിലായി അഖില കേരള തന്ത്രി സമാജവും ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര സംരക്ഷണ സമിതിയും സംയുക്തമായി ദ്വാത്രിംശത് വിനായക സര്‍വ്വ മംഗള മഹായജ്ഞവും നക്ഷത്ര വനവും ഒരുക്കുന്നു. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു മഹായജ്ഞവും വൃക്ഷപൂജയും നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 28ന് രാവിലെ 7 മണിക്ക് മഹായജ്ഞം. തുടര്‍ന്ന് നക്ഷത്ര അധിദേവത പൂജ, നക്ഷത്ര ഇഷ്ട ദേവത പൂജ എന്നിവ നടക്കും. സര്‍വ്വ ഐശ്വര്യത്തിനും സര്‍വ്വ […]
എന്‍.എസ്.എസ് ദിനാചരണം: സ്‌നേഹവീട് സന്ദര്‍ശിച്ചു
കാഞ്ഞങ്ങാട്: നാഷണല്‍ സര്‍വീസ് സ്‌കീം ദിനാചരണത്തിന്റെ ഭാഗമായി കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സ്‌നേഹവീട് സന്ദര്‍ശിച്ചു. പരിപാടിയുടെ ഭാഗമായി സ്‌നേഹവീട്ടിലെ അന്തേവാസികളും വളണ്ടിയര്‍മാരും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പരിപാടിയില്‍ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ബാലചന്ദ്രന്‍ കൊട്ടോടി, സ്‌നേഹവീട് സ്ഥാപകന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ മുനീസ അമ്പലത്തറ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശരണ്യ എല്‍, രതീഷ് വി, ഷൈലജ വി ടി എന്നിവര്‍സംസാരിച്ചു
കുറ്റവാളികളുടെ സംരക്ഷകനായി പിണറായി വിജയന്‍ മാറി :ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍
ചുളളിക്കര : കുറ്റവാളികളുടെ സംരക്ഷകനായി പിണറായി വിജയന്‍ മാറിയിരിക്കുന്നുവെന്ന്് ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍. ഭരണകക്ഷിയില്‍പെട്ട എംഎല്‍എ പി.വി അന്‍വര്‍ കേരളത്തിലെ ആഭ്യന്തരവകുപ്പില്‍ നടക്കുന്ന അരാജകത്വത്തിന് എതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും നടത്തിയ ആരോപണങ്ങളെയെല്ലാം ഭീഷണി സ്വരത്തില്‍ പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയത് കേരളത്തിലെ സ്വര്‍ണ്ണകടത്തും സ്ത്രീ സമൂഹത്തെ അപമാനിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനം നടത്തുന്നവര്‍ക്ക് ഓശാന പാടുന്ന നിലപാടാണ്. ജാതിഭേദമന്യേ മുഴുവന്‍ വിശ്വാസികളുടെയും ഉത്സവമായ തൃശൂര്‍ പൂരം മുഖ്യമന്ത്രിയുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ കലക്കിയതും കേരളത്തിലെ കുറ്റകൃത്യം […]
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് ഓണാഘോഷവും കുടുംബമേളയും സംഘടിപ്പിച്ചു
രാജപുരം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് ഓണാഘോഷവും കുടുംബമേളയും നടത്തി. യൂണിറ്റ് പ്രസിഡന്റ് എന്‍ മധുവിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ഓഫീസര്‍ കെ നാരായണനെ ചടങ്ങില്‍ ആദരിക്കുകയും, എസ്എസ്എല്‍സി, പ്ലസ്ടു വിന് ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അഷറഫ്, […]
പുളിം കൊച്ചി പാലത്തിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കണം : കോണ്‍ഗ്രസ് 12-ാം വാര്‍ഡ് സമ്മേളനം
പാണത്തൂര്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പനത്തടി പഞ്ചായത്ത് 12-ാം വാര്‍ഡ് സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘാടനം ചെയ്തു.പി.ബി സുരേഷ് അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് കെ.ജെ ജെയിംസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘടനാ വിഷയങ്ങള്‍ വിശദീകരിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി എസ് മധുസൂധനന്‍,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി.ഡി തോമസ്, കൃഷ്ണന്‍ തച്ചര്‍കടവ്,13-ാം വാര്‍ഡ് മെമ്പര്‍ എന്‍ വിന്‍സന്റ്, മൈനോരിറ്റി കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് തോമസ്, പി.വി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് കമ്മിറ്റി […]
ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം സംഘാടക സമിതി രൂപീകരണം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് മാലക്കല്ല് സെന്റ് മേരീസ് എ.യു.പി സ്‌കൂളില്‍
മാലക്കല്ല്: 2024- 25 വര്‍ഷത്തെ ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം മാലക്കല്ല് സെന്റ് മേരീസ് എ.യു.പി സ്‌കൂളിന്റെയും കള്ളാര്‍ എല്‍.പി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ നടക്കും. ഇതോടനുബന്ധിച്ചുള്ള വിപുലമായ സംഘാടകസമിതി യോഗം നാളെ ഉച്ചകഴിഞ്ഞ് 3.30 മണിക്ക് മാലക്കല്ല് സെന്റ് മേരിസ് എ.യു. പി സ്‌കൂളില്‍ വച്ച് നടക്കും.കാഞ്ഞങ്ങാട് എം.എല്‍.എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. മറ്റു ജനപ്രതിനിധികള്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധികൃതര്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ബസ് കാത്തുനില്‍ക്കാന്‍ ഇടമില്ല, യാത്രക്കാര്‍ ദുരിതത്തില്‍ പൂടങ്കല്ല് ടൗണില്‍ താല്‍ക്കാലിക ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മിക്കണം
പൂടങ്കല്ല് : ബസ് കാത്തുനില്‍ക്കാന്‍ ഇടമില്ല, യാത്രക്കാര്‍ ദുരിതത്തിലായ പൂടങ്കല്ല് ടൗണില്‍ താല്‍ക്കാലിക ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മിക്കണം. റോഡ് വികസനത്തിന്റെ ഭാഗമായി പൂടങ്കല്ല് ടൗണില്‍ നിന്ന് വെയ്റ്റിംഗ് ഷെല്‍ട്ടറുകള്‍ പൊളിച്ചു നീക്കിയതിനാല്‍ താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ അടക്കം പൊരി വെയിലെത്ത് നില്‍ക്കേണ്ട അവസ്ഥയാണെന്നും ടൗണില്‍ ഉടനെ താല്‍ക്കാലിക ബസ് വേ നിര്‍മ്മിക്കണമെന്നും അയ്യങ്കാവ് ഉഷസ് പുരുഷ സ്വയം സഹായ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ജനറല്‍ ബോഡി യോഗത്തിന് ശേഷം സംഘാഗങ്ങളുടെ […]










