അട്ടേങ്ങാനം: എ കെ ജി ഗ്രന്ഥാലയത്തിന്റെയും സംഗമം, സമൃദ്ധി കർഷക സംഘങ്ങളുടെയും നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനവും 3’s ഫുട്‌ബോൾ ടൂർണ്ണമെന്റും മൂരിക്കടയിൽ എം.രാജഗോപാലൻഎം എൽ എ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡൻറുംസി.പി.എം പനത്തടി ഏരിയ കമ്മിറ്റി അംഗം ആയ പി.ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു.സി പി എം പനത്തടി ഏര്യ കമ്മിറ്റി അംഗം യു. ഉണ്ണികൃഷ്ണൻ, ലോക്കൽ സെക്രട്ടറിഎച്ച് […]
LOCAL NEWS
വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണം : കോൺഗ്രസ് 9-ാം വാർഡ് സമ്മേളനം
രാജപുരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കള്ളാർ മണ്ഡലം ഒൻപതാം വാർഡ് കോൺഗ്രസ് സമ്മേളനം വണ്ണാത്തിക്കാനത്ത് വെച്ച് നടന്നു. വാർഡ് പ്രസിഡണ്ട ജോസ് മരുതൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കള്ളാർ മണ്ഡലം പ്രസിഡണ്ട് എം എം സൈമൺ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ല പ്രസിഡണ്ട് ബി പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിആയി തെരഞ്ഞെടുക്കപ്പെട്ട വിനോദ് ഇടകടവിനെയും, നിയോജകമണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അജിത്ത് കുമാറിനെയും, ഏഴ് വർഷങ്ങൾക്ക് ശേഷം രാജപുരം […]
പൂടംകല്ല് – പാണത്തൂർ റോഡിന്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണം: കെ പി സി സി മൈനോറിറ്റി കോൺഗ്രസ്സ്
പനത്തടി : വർഷങ്ങളായി തകർന്ന് കിടക്കുന്ന പൂടംങ്കല്ല് – പാണത്തൂർ റോഡ് കരാറുകാരൻ പണി ഏറ്റെടുത്തിട്ടും കരാർ കാലാവധി കഴിഞ്ഞിട്ടും, പണി പൂർത്തീകരിക്കാതെ പൊതു ജനങ്ങളെ വിഡ്ഢികളാക്കുന്ന റോഡ് പണിയുടെ മെല്ലെ പോക്ക് നയം അവസാനിപ്പിച്ച് റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് പനത്തടി മണ്ഡലം കെ പി സി സി മൈനോരിറ്റി കോൺഗ്രസ്സ് ആവശ്യപെട്ടു. യോഗത്തിൽ മൈനോറിറ്റി കോൺഗ്രസ്സ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാൻ വി.എം ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലത്തിന്റെ ചാർജ്ജുള്ള ബാബു കദളിമറ്റം […]
നല്ല മാതൃക കേരള വനം വന്യജീവി വകുപ്പ് ഓട്ടമല വന സംരക്ഷണ സമിതി ചാമുണ്ഡിക്കുന്ന് ഗവ: ഹൈസ്‌ക്കൂളിന് 25,000 രൂപയുടെ വാട്ടർ പ്യൂരിഫയർ പ്ലാന്റ് നിർമ്മിച്ച് നൽകി
ബളാംതോട് : കേരള വനം വന്യജീവി വകുപ്പ് ഓട്ടമല വന സംരക്ഷണ സമിതി ചാമുണ്ഡിക്കുന്ന് ഗവ: ഹൈസ്‌ക്കൂളിന് 25,000 രൂപയുടെ വാട്ടർ പ്യൂരിഫയർ പ്ലാന്റ് നിർമ്മിച്ച് നൽകി. ഓട്ടമല തട്ടിൽ പുതിയ സോളാർ ലൈറ്റും സ്ഥാപിച്ച് നൽകി സ്‌കൂളിലെ ജലത്തിന് ബാക്റ്റീരിയ സാന്നിധ്യം ഉണ്ടെന്ന് അറിഞ്ഞതിന് പിന്നാലെയാണ് സംരക്ഷണ സമിതി പ്യൂരിഫയർ പ്ലാന്റ് സ്ഥാപിക്കുവാൻ തീരുമാനിച്ചത്.അനവധി മാതൃകാ പ്രവർത്തനങ്ങളുമായി ജില്ലയിലെ മുന്നിട്ട് നിൽക്കുന്ന വനസംരക്ഷണ സമിതിയാണ് ഓട്ടമല സംരക്ഷണ സമിതി .അടുത്തകാലത്തായി ലൈബ്രറിക്ക് ഇരുപത്തയ്യായിരം രൂപയുടെ പുസ്തകങ്ങളും […]
കള്ളാർ മീത്തലേ വീട് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാന പന്തൽ നിർമ്മാണത്തിനായി തുക കൈമാറി
കള്ളാർ : കള്ളാർ മീത്തലേ വീട് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാന പന്തൽ നിർമ്മാണത്തിനായി കള്ളാർ തീയ്യ സമുദായ വനിതാ കൂട്ടായ്മ ഒരു ലക്ഷം രൂപ ഭരണസമിതിക്ക് കൈമാറി. കൂട്ടായ്മ അംഗങ്ങൾ ചേർന്ന് കൈമാറിയ തുക ഭരണസമിതി പ്രസിഡന്റ് സി കെ നാരായണൻ നായർ ഏറ്റുവാങ്ങി. ഭരണസമിതി സെക്രട്ടറി കെ എൻ രമേശൻ എന്നിവരും കമ്മിറ്റിയംഗങ്ങളുംസംബന്ധിച്ചു.
കള്ളാർ മീത്തലെ വീട് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാന പുത്തരി കൊടുക്കലും തെയ്യാടിക്കലും ഡിസംബർ 15,16 തീയ്യതികളിൽ
കള്ളാർ : കള്ളാർ മീത്തലെ വീട് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാന പുത്തരി കൊടുക്കലും തെയ്യാടിക്കലും ഡിസംബർ 15,16 തീയ്യതികളിൽ നടക്കും. ഇതോടനുബന്ധിച്ചുള്ള കുല കൊത്തൽ ചടങ്ങ് ഡിസംബർ 8 വെള്ളിയാഴ്ച നടക്കും. 15ന് വൈകുന്നേരം സന്ധ്യാ ദീപത്തിന് ശേഷം പുത്തരി കൊടുക്കൽ. തുടർന്ന് തെയ്യം കൂടൽ. 10 മണിക്ക് വിഷ്ണുമൂർത്തിയുടെ തിടങ്ങൽ. 10.30 ന് കുറത്തിയമ്മയുടെ തിടങ്ങൽ. തുടർന്ന് അന്നദാനം.16 ന് രാവിലെ 8 മണിക്ക് കുറത്തിയമ്മയുടെ പുറപ്പാട്. 11 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട്. തുടർന്ന് അന്നദാനം. […]
വുമൺസ് വിങ്ങ് എഡുക്കേഷൻ സൊസൈറ്റിയുടെ 2023 ലെ ജിവകാരുണ്യ സേവനത്തിനുള്ള പ്രതിഭ അവാർഡ് സലീം സന്ദേശത്തിന്
മലപ്പുറം : വുമൺസ് വിങ്ങ് എഡുക്കേഷൻ സൊസൈറ്റിയുടെ 2023 ലെ ജീവകാരുണ്യ സേവനത്തിനുള്ള പ്രതിഭ അവാർഡിന് ചൗക്കി സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശം അർഹനായി. ഈ മാസം അവസാനം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ വെച്ചു നടക്കുന്ന വുമൺസ് വിങ്ങ് എജുക്കേഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സംസ്ഥാന തല ജീവകാരുണ്യപ്രവർത്തകരുടെ സ്‌നേഹ സംഗമം പരിപാടിയിൽ വെച്ച് ജീവകാരുണ്യപ്രവർത്തകൻ സലീം സന്ദേശം ചൗക്കിക്ക് അവാർഡ് നൽകുമെന്ന് സംഘടന ഭാരവാഹികൾഅറിയിച്ചു.
എം ഐ സി കള്ളാർ മേഖലാ സമ്മേളനം നടത്തി
കൊട്ടോടി: മലബാർ ഇസ്ലാമിക് കോംപ്ലക്സ് എം.ഐ.സി കള്ളാർ മേഖലാ സമ്മേളനം കൊട്ടോടിയിൽ സി.എം ഉസ്താദ് നഗറിൽ വൈസ് പ്രസിഡന്റ് സമസ്ത കേരള ജംയ്യത്തുൽ ഉലമ യു. എം. അബ്ദുറഹിമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കള്ളാർ മേഖല എം ഐ സി പ്രസിഡന്റ് ഇബ്രാഹിം ഹാജി ഒടയംചാൽ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഖലീൽ ഹുദവി കല്ലായം മുഖ്യപ്രഭാഷണം നടത്തി. അബൂബക്കർ ഹുദബി പരേങ്ങാനം, ജാബിർ ഹുദവി ചാനടുക്കം, സി.കെ ഉമ്മർ, കെ.കെ. അബ്ദുറഹ്‌മാൻ പാണത്തൂർ, എം.ബി ഇബ്രാഹിം മൗലവി, […]
ബന്തടുക്ക ക്രിസ്തുരാജ ദേവാലയത്തിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന തിരുനാളിന് കൊടിയേറി
ബന്തടുക്ക : ക്രിസ്തുരാജ ദേവാലയത്തിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന തിരുനാളിന് കൊടിയേറി. തിരുനാൾ 26ന് സമാപിക്കും. ഇന്ന് വൈകുന്നേരം നാലിന് വികാരി ഫാ.തോമസ് പാമ്പയ്ക്കൽ കൊടിയേറ്റി. തുടർന്ന് ആഘോഷമായ വി.കുർബാന,വചന പ്രഘോഷണം,നെവേന,ലദീഞ്ഞ് എന്നിവ നടത്തി. നാളെ 4 മണിക്ക് ജപമാല, 4.30ന് അടോട്ടുകയ പളളി വികാരി ഫാ.മൈക്കിൾ മഞ്ഞക്കുന്നേലിന്റെ കാർമികത്വത്തിൽ ആഘോഷമായ വി.കുർബാന, വചന പ്രഘോഷണം, നൊവേന,ലദീഞ്ഞ്. 26ന് രാവിലെ 9ന് ജപമാല. 9.30ന് കരുവഞ്ചാൽ ശാന്തിഭവൻ ഡയറക്ടർ ഫാ.തോമസ് ആമക്കാട്ടിന്റെ കാർമികത്വത്തിൽ ആഘോഷമായ വി.കുർബാന, […]
കേരള സീനിയർ സിറ്റിസൺസ് ഫോറം കൊട്ടോടി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നാളെ
കൊട്ടോടി : കേരള സീനിയർ സിറ്റിസൺസ് ഫോറം കൊട്ടോടി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നാളെ ഉച്ചകഴിഞ്ഞ് 2.30ന് കൊട്ടോടിയിൽ നടക്കും. കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് വി. കേളുനായർ മഞ്ഞങ്ങാനം അധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ് വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. യുണിറ്റ് സെക്രട്ടറി തോമസ് വടക്കേമുണ്ടാനിയിൽ റിപ്പോർട്ട് അവതരിപ്പിക്കും. പഞ്ചായത്തംഗങ്ങളായ കൃഷ്ണകുമാർ, ജോസ് പുതുശേരിക്കാലായിൽ, വ്യാപാരി […]