കൊട്ടോടി : കേരള സീനിയർ സിറ്റിസൺസ് ഫോറം കൊട്ടോടി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നാളെ ഉച്ചകഴിഞ്ഞ് 2.30ന് കൊട്ടോടിയിൽ നടക്കും. കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് വി. കേളുനായർ മഞ്ഞങ്ങാനം അധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ് വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. യുണിറ്റ് സെക്രട്ടറി തോമസ് വടക്കേമുണ്ടാനിയിൽ റിപ്പോർട്ട് അവതരിപ്പിക്കും. പഞ്ചായത്തംഗങ്ങളായ കൃഷ്ണകുമാർ, ജോസ് പുതുശേരിക്കാലായിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് പ്രസിഡന്റ് കെ.കൃഷ്ണൻ, മുൻ പഞ്ചായത്തംഗം അബ്ദുളള, സീനിയർ സിറ്റസൺസ് ഫോറം പഞ്ചായത്ത് രക്ഷാധികാരി കെ.മാധവൻ നായർ, പ്രസിഡന്റ് പി.എം.ജോൺ പ്ലാച്ചേരിൽ, സെക്രട്ടറി എം.ജെ.ലൂക്കോസ് മുളവനാൽ എന്നിവർ പ്രസംഗിക്കും.യൂണിറ്റ് വൈസ് പ്രസിഡന്റ് സി.നാരായണൻ സാഗതവും ജോ.സെക്രട്ടറി സി.കൃഷ്ണൻ നന്ദിയും പറയും. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.
Related Articles
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പരിക്ക്
ഒടയംചാല്‍: ബേളൂര്‍ വില്ലേജിലെ പാക്കത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഒടയംചാല്‍ സ്വദേശി വേണുവിന്റെ മകന് വിവേകിനാണ് (17) പരിക്കേറ്റത്. പരപ്പ ഭാഗത്ത് നിന്നും ഒടയംചാലിലേക്ക് ് വരികയായിരുന്ന വിവേകിന്റെ സ്ക്കുട്ടറില്‍ എതിരെ വന്ന കാര്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിടികൂടി. അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവര്‍ ബളാല്‍ സ്വദേശി ശ്രീപദിനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.
കാറ്റും മഴയും: മരം വീണ് ഇലക്ടിക് ലൈൻ തകർന്നു, വെളളരിക്കുണ്ട് കോളനി ഇരുട്ടിൽ
ചുളളിക്കര: വൈകീട്ടുണ്ടായ മഴയിലും കാറ്റിലും കോടോം-ബേളൂർ പഞ്ചായത്തിലെ വെളളരിക്കുണ്ട് കോളനിയിലെ വൈദ്യുതി ലൈനിൽ മരം പൊട്ടി വീണ് ലൈൻ തകർന്നതോടെ കോളനിയിലെ വീടുകൾ ഇരുട്ടിലായി.ചെറിയൊരു മരകൊമ്പ് വീണാൽ പോലും ഇവിടെ വൈദ്യിതി ലൈൻ പൊട്ടി വീഴുന്നത് പതിവായിരിക്കുകയാണെന്ന് കേളനിവാസികൾ പറയുന്നു. 1992-ൽ സ്ഥാപിച്ചതാണ് കോളനിയിലേക്കുളള വൈദ്യിതി ലൈൻ. പഴക്കം ചെന്ന വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കണമെന്ന് കോളനി നിവാസികളുടെ ആവശ്യം അധികൃതർ ഇതേ വരെ ചെലികൊണ്ടിട്ടില്ല. കഴിഞ്ഞ ദിവസം തൂങ്ങൽ കോളനിയിൽ നടത്തിയ പരാതി പരിഹാര അദാലത്തിലും ഈ […]
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു, പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി
ന്യൂഡൽഹി: മോദി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്സഭയിൽ പരാജയപ്പെട്ടു. ശബ്ദവോട്ടോടെയാണ് പ്രമേയത്തെ സഭ തള്ളിയത്. അതേസമയം പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ സംസാരിക്കണമെന്ന ആവശ്യം നേടിയെടുക്കാൻ പ്രതിപക്ഷത്തിനായി. എന്നാൽ 2 മണിക്കൂർ 13 മിനുട്ട് നീണ്ടു നിന്ന പ്രസംഗത്തിൽ പ്രതിപക്ഷത്തെ രൂക്ഷമായിട്ടാണ് പ്രധാനമന്ത്രി വിമർശിച്ചത്. പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോവുകയും ചെയ്തു. മണിപ്പൂരിനെ കുറിച്ച് മോദി സംസാരിക്കാൻ വൈകിയതിനെ തുടർന്നായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്. അതേസമയം പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ ലോക്സഭ നാളേക്ക് […]



