LOCAL NEWS

രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു

രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ കേരളപ്പിറവി ദിനം ആഘോഷിച്ചു. മലയാള ദിനത്തില്‍ ചേര്‍ന്ന അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ എബ്രാഹം കെ.ഒ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി സോണി കുര്യന്‍ കുട്ടികള്‍ക്ക് കേരളപ്പിറവി സന്ദേശം നല്‍കി. മധുരം നുകര്‍ന്നും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

LOCAL NEWS

പാണത്തൂരിലെ ടി സി സുകുമാരന്‍ നായര്‍ നിര്യാതനായി

പാണത്തൂര്‍ : പാണത്തൂരിലെ സൂര്യ ബുക്ക് സ്റ്റാള്‍ & സി. എസ്. സി സെന്റര്‍ ഉടമ ടി സി സുകുമാരന്‍ നായര്‍ നിര്യാതനായി. സിപിഐഎം പാണത്തൂര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ,എ ഐ കെ എസ് മുന്‍ പനത്തടി ഏരിയ ജോയിന്റ് സെക്രട്ടറി, പാണത്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മുന്‍ പി ടി എ പ്രസിഡന്റ്. പാണത്തൂര്‍ വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ സുശീല, മക്കള്‍ :സുജിത് കുമാര്‍ (ഗള്‍ഫ്) സുധീഷ് […]

LOCAL NEWS

പനത്തടി പഞ്ചായത്തിലെ കോളിച്ചാല്‍ ടൗണിനെ മാലിന്യ മുക്ത ടൗണ്‍ ആയി പ്രഖ്യാപിച്ചു

കോളിച്ചാല്‍ : മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പനത്തടി പഞ്ചായത്തിലെ കോളിച്ചാല്‍ ടൗണിനെ മാലിന്യ മുക്ത ടൌണ്‍ ആയി പ്രഖ്യാപിച്ചു. പ്രസന്ന പ്രസാദ് പ്രഖ്യാപനം നടത്തി. പി.എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ എം. പത്മകുമാരി, പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സുപ്രിയ ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, എന്‍. വിന്‍സന്റ്, രാധാ സുകുമാരന്‍, കെ.കെ വേണുഗോപാല്‍ സി ഡി എസ് പ്രസിഡണ്ട് ചന്ദ്രമതിയമ്മ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.പി […]

LOCAL NEWS

ക്ലീനാവാന്‍ കോടോം-ബേളൂര്‍: തട്ടുമ്മല്‍ ശുചിത്വ ടൗണായി പ്രഖ്യാപിച്ചു

അട്ടേങ്ങാനം: മാലിന്യമുക്തം നവകേരളം ജനകീയക്യാമ്പയിന്‍ന്റെ ഭാഗമായി നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ തട്ടുമ്മല്‍ ടൗണിനെ സമ്പൂര്‍ണശുചിത്വ ടൗണ്‍ ആയി പ്രഖ്യാപിച്ചു. പ്രഖ്യാപന പരിപാടി കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍ എസ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ ബാലകൃഷ്ണന്‍, ബിന്ദു അയറോട്ട്, റിസോഴ്‌സ് പേഴ്‌സണ്‍ കെ രാമചന്ദ്രന്‍ മാസ്റ്റര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ ചന്ദ്രന്‍ പോര്‍ക്കളം, […]

LOCAL NEWS

കേരളപ്പിറവിയും മലയാളദിനവും ആഘോഷിച്ചു

ബളാംതോട് : കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിയും മലയാളദിനവും ആഘോഷിച്ചു. ഇതോടനുബന്ധിച്ച് അരിപ്രോട്‌സായം പ്രഭ ഹോമില്‍ നടന്ന സമ്മേളനം ഗ്രാമപഞ്ചായത്തു മെമ്പര്‍ കെ.ജെ ജയിംസ് ഉല്‍ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ പഞ്ചായത്തു സെക്രട്ടറി എന്‍ ചന്ദ്രശേഖരന്‍ നായര്‍ Em മത്തായി,ചന്ദ്രിക, പങ്കജാക്ഷിയമ്മ എന്നിവര്‍ സംസാരിച്ചു. കമലാക്ഷി ഗാനം ആലപിച്ചു.കെയര്‍ഗിവര്‍ ശ്രീജ സ്വാഗതവും പ്രസാദന്‍ നന്ദിയും പറഞ്ഞു. സര്‍ക്കാര്‍ ഉപദേശിച്ചതനുസരിച്ച് അഞ്ച് ഇംഗ്ലീഷ് വാക്കുകളും അവയുടെ […]

LOCAL NEWS

കുറ്റിക്കോല്‍ മണ്ഡലം : ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

കുറ്റിക്കോല്‍ :കുറ്റിക്കോല്‍ മണ്ഡലം 5-ആം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രിയും രാഷ്ട്ര മാതാവുമായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി ആയിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനവും വിപുലമായി ആചരിച്ചു. അവശത അനുഭവിക്കുന്ന ഭാരത ജനതക്കു വേണ്ടി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ നല്ല ഭരണാധികാരിയായിരുന്നു ഇന്ദിരാജിയെന്ന് മരിപ്പടുപ്പില്‍ അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പുഷ്പാര്‍ച്ചനയും അനുസ്മണ യോഗവും ഉല്‍ഘാടനം ചെയ്തു കൊണ്ട് സാബു അബ്രഹാം സംസാരിച്ചു. വാര്‍ഡ് കോണ്‍ഗ്രസ് […]

LOCAL NEWS

ഇന്ദിരാ പ്രിയദര്‍ശിനിയുടെ രക്തസാക്ഷിത്വ ദിനാചരണവും, സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനാചരണവും നടത്തി

പാണത്തൂര്‍ : പനത്തടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും, ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനാചരണവും നടത്തി. പാണത്തൂര്‍ ഇന്ദിരാ ഭവനില്‍ നടന്ന യോഗം പനത്തടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.ജെ ജെയിംസിന്റെ അധ്യക്ഷതയില്‍ കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ജോണി തോലമ്പുഴ ഉദ്ഘാടനം ചെയ്തു. മാത്യു സെബാസ്റ്റ്യന്‍, ശോഭന, വിഷ്ണു ബാപ്പുംകയ, കൃഷ്ണന്‍ തച്ചര്‍കടവ്, ജോണി മൂലേപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു സണ്ണി സ്വാഗതവും ലക്ഷ്മി നന്ദിയും […]

LOCAL NEWS

പാണത്തൂര്‍ ഗവ:ഹൈസ്‌കൂളിലെ നവീകരിച്ച സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ

പാണത്തൂര്‍: കാസറഗോഡ് ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും, പൊതു വിദ്യാഭ്യാസ വകുപ്പ് ഗോത്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സ്‌കൂളിന് അനുവദിച്ച പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടനവും, 2024 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും,സബ് ജില്ലാ-ജില്ലാ കായികമേള, ശാസ്ത്രമേളകളിലെ വിജയികള്‍ക്കുള്ള അനുമോദനവും കേരളപിറവി ദിനമായ നാളെ ഉച്ചക്ക് 2 മണിക്ക് പാണത്തൂര്‍ ഗവ:ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.

LOCAL NEWS

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഡിജി കേരളം പദ്ധതി പ്രഖ്യാപനം നടത്തി

അട്ടേങ്ങാനം : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഡിജി കേരളം പദ്ധതി പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ. പി. നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ.എന്‍. എസ്. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിജി കേരളം പഞ്ചായത്ത് ആര്‍ പി. സുധാകരന്‍ പദ്ധതിയുടെ പ്രവര്‍ത്തന വിശകലനം നടത്തി.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ വരയില്‍, പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍. ഗോപാലകൃഷ്ണന്‍. പി, പഞ്ചായത്ത് ആര്‍. പി. രാമചന്ദ്രന്‍ മാഷ്, ബ്ലോക്ക് പി & ഒ. ശ്രീ. ഗംഗാധരന്‍, RGSA […]

LOCAL NEWS

റാണിപുരം ഇക്കോ ടൂറിസം മേഖലയില്‍ ടൂറിസം സൗഹൃദ പദ്ധതികള്‍ നടപ്പാക്കാന്‍ ആലോചന

രാജപുരം :ഹരിത കേരള മിഷന്റെയും പനത്തടി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ റിസോര്‍ട്ട് ഉടമകള്‍, വനസംരക്ഷണ സമിതി അംഗങ്ങള്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തദ്ദേശവാസികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു. ടൂറിസം കേന്ദ്രത്തിന്റെ മികവുകളും ഒപ്പം ഇനിയും പൂര്‍ത്തീകരിക്കേണ്ട സംവിധാനങ്ങളും ചര്‍ച്ച വിഷയമായി. ജൈവ മാലിന്യസംസ്‌കരണത്തിനുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് ഖരമാലിന്യ ശേഖരണത്തിന് ശേഖരണ പ്ലാന്റ്, ബോട്ടില്‍ ബൂത്തുകള്‍, നിര്‍ദ്ദേശകബോര്‍ഡുകള്‍, ഹരിതവീഥികള്‍ എന്നിവ സമയ ബന്ധിതമായി നടപ്പാക്കും. തദ്ദേശ വാസികള്‍,റിസോര്‍ട്ട് ഉടമകള്‍, ഡി.ടി.പി.സി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വനസംരക്ഷണസമിതി […]