LOCAL NEWS

സിപിഎം പനത്തടി ഏരിയാ സമ്മേളനം 9,10 തീയതികളില്‍ പാണത്തൂരില്‍; `ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 5000 പേര്‍ അണിനിരക്കുന്ന പ്രകടനം

രാജപുരം/ സിപിഎം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന പനത്തടി ഏരിയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 9, 10 തീയതികളില്‍ പാണത്തൂരില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്. എ കെ നാരായണന്‍ നഗറില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. 10ന് വൈകിട്ട് 4:00 മണിക്ക് പാണത്തൂരില്‍ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ പൊതുസമ്മേളനം നടക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി […]

LOCAL NEWS

അത്തിയടുക്കം പാറയിലെ കൂക്കള്‍ കുഞ്ഞമ്പു നായര്‍ നിര്യാതനായി

ചുള്ളിക്കര : അത്തിയടുക്കം പാറയിലെ കൂക്കള്‍ കുഞ്ഞമ്പു നായര്‍ (65) നിര്യാതനായി. ഭാര്യ പെളിയപ്രം സാവിത്രി മക്കള്‍: സുബീഷ്, സുനീഷ് , സുജീഷ് :സഹോദരങ്ങള്‍ ബാലകൃഷ്ണന്‍ മിനാക്ഷി അമ്മ, മാധവി അമ്മ, കുഞ്ഞിരാമന്‍ പരേതരായ കല്ലാണി അമ്മ, ജാനകി അമ്മ,ഭാര്‍ഗവിഅമ്മ

LOCAL NEWS

ഹോസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ കലോത്സവം; തെരുവോര ചിത്രരചന സംഘടിപ്പിച്ചു

മാലക്കല്ല്: ഹോസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് തെരുവോര ചിത്രരചന സംഘടിപ്പിച്ചു. മാലക്കല്ല് ടൗണില്‍ വെച്ച് നടന്ന ചടങ്ങില്‍ പത്തോളം പ്രശസ്ത ചിത്ര കാരന്‍ന്മാരോടൊപ്പം സമീപ സ്‌കൂളുകളിലെ കുട്ടികളും അധ്യാപകരും അണിനിരന്നു. ചടങ്ങില്‍ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. ജനറല്‍ ചെയര്‍മാന്‍ ടി.കെ. നാരാണന്റെ അധ്യക്ഷതയില്‍ പ്രശസ്ത സിനിമ താരം കൂക്കള്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മിനി ഫിലിപ്പ്, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി കള്ളാര്‍ എ .എല്‍ പി സ്‌കൂള്‍ മാനേജര്‍ സുബൈര്‍ […]

LOCAL NEWS

വനം വകുപ്പിന്റെ അധീനതയിലുളള സ്ഥലത്ത് മാലിന്യം തള്ളിയ ആള്‍ക്കെതിരെ കേസെടുത്തു

രാജപുരം: പനത്തടി സെക്ഷന് കീഴിലെ ഫോറസ്റ്റില്‍ മാലിന്യം തള്ളിയ ആള്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ്. ചുള്ളിക്കര സ്വദേശി സാബു ജോര്‍ജ് (50) നെതിരയാണ് കേസ്. മാലിന്യം തള്ളാന്‍ ഉപയോഗിച്ച ഇരുചക്ര വാഹനവും മാലിന്യവും കസ്റ്റഡിയിലെടുത്തു. പനത്തടി റിസര്‍വ് ഫോറസ്റ്റില്‍പെട്ട ചുള്ളിക്കര – കൊട്ടോടി റോഡിന്റെ ഓരത്തെ വനത്തിന്റെ അധീനതയിലുളള സ്ഥലത്താണ് രണ്ട് ചാക്കില്‍ നിറയെ പ്ലാസ്റ്റിക് മാലിന്യം തള്ളിയത്. മാലിന്യത്തില്‍ നിന്നും ലഭിച്ച വാഹനത്തിന്റെ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മാലിന്യം തള്ളിയതിന് കള്ളാര്‍ […]

LOCAL NEWS

ഹൊസ്ദുര്‍ഗ് ഉപജില്ല കലോത്സവം; തൊരുവോര ചിത്ര രചന നാളെ

രാജപുരം: നവംബര്‍ 11, 12, 18, 19, 20 തീയതികളില്‍ മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍, കള്ളാര്‍ എഎല്‍ പി സ്‌കൂള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന 63 മത് ഹൊസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി നവംബര്‍ 5 ന് രാവിലെ 10 മണിക്ക് മാലക്കല്ല് ടൗണില്‍ തെരുവോര ചിത്രരചന സംഘടിപ്പിക്കുന്നു. സിനിമാതാരം കൂക്കള്‍ രാഘവന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിക്കും. […]

LOCAL NEWS

കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണം :ബിനോയ് ജോസഫ്

കാഞ്ഞങ്ങാട്/ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എസ് )സംസ്ഥാന ചെയര്‍മാന്‍ ബിനോയ് ജോസഫ് അവശ്യപെട്ടു. കേരളത്തെ മാത്രമല്ല ലോക മനസാക്ഷിയെ പോലും മരവിപ്പിച്ച വയനാട് പ്രകൃതി ദുരന്തത്തില്‍ പോലും രാഷ്ട്രീയം കണ്ട് ഫണ്ടുകള്‍ അനുവദിക്കാത്തത് കേരളത്തില്‍ ഇടതുപക്ഷ ഗവണ്മെന്റ് ആയതു കൊണ്ടാണെന്ന് ബിനോയ് ജോസഫ് ആരോപിച്ചു. കേന്ദ്ര ഫണ്ടുകള്‍ അനുവദിക്കാത്തത് കൊണ്ട് കേരളത്തിലെ പല പ്രൊജക്റ്റ്കളും മുടങ്ങുന്നത് കേരളത്തിലെ സര്‍ക്കാര്‍ മൂലമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രെമം നടക്കുന്നതായും ബിനോയ് ജോസഫ് പറഞ്ഞു കേരള […]

LOCAL NEWS

ചുള്ളിക്കര എരുമപളളത്തെ പണ്ടാരപ്പറമ്പില്‍ ഗ്രേസി മാത്യു നിര്യാതയായി

രാജപുരം: ചുള്ളിക്കര എരുമപളളത്തെ പണ്ടാരപ്പറമ്പില്‍ പി.ഒ മാത്യുവിന്റെ ഭാര്യ ഗ്രേസി മാത്യു (71) നിര്യാതയായി. സംസ്‌ക്കാരം നാളെ് ഉച്ചയ്ക്ക് 12 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് ദേവാലയത്തില്‍ .മക്കള്‍: ബിന്ദു ജോസഫ് പൊട്ടംപ്ലാക്കല്‍, ഷീജ ബിജു ഇട്ടിപ്ലാക്കല്‍. മരുമക്കള്‍:ജിനോ പൊട്ടംപ്ലാക്കല്‍ കുന്നുംകൈ, ബിജു ഇട്ടിപ്ലാക്കല്‍ കോളിച്ചാല്‍. സഹോദരങ്ങള്‍: തമ്പി സേവ്യര്‍, ബാബു സേവ്യര്‍. കൊച്ചു മക്കള്‍: അലന്‍ ജോസഫ് (മാള്‍ട്ട), മരിയ ഗ്രേയ്‌സ്,അമലജോസഫ്.

LOCAL NEWS

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നീലേശ്വരം: വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചോയ്യംകോട് കിനാനൂര്‍ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപ്പിടിച്ചാണ് അപകടം. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികള്‍ക്ക് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തിരികൊളുത്തിയ പി രാജേഷ് എന്നിവര്‍ക്കാണ് […]

LOCAL NEWS

കൊട്ടോടി ശുചിത്വ ടൗണായി പ്രഖ്യാപിച്ചു

കൊട്ടോടി : നവംബര്‍ 1 കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത വിദ്യാലയമായി കൊട്ടോടി ഹൈസ്‌കൂളും ഹരിത ടൗണ്‍ ആയി കൊട്ടോടി ടൗണ്‍ ഇന്ന് പ്രഖ്യാപിച്ചു മാലിന്യമുക്തം പദ്ധതിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നവംബര്‍ ഒന്നാം തീയതി കേരള കേരള പിറവി ദിനമായ ഇന്ന് കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജോസ് പുതുശ്ശേരി കാലായില്‍ സ്വാഗതവും പറഞ്ഞു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ കെ ഗോപി, […]

LOCAL NEWS

ഒടയംഞ്ചാല്‍ പാക്കം മൂത്താടിയിലെ സി.ജാനകി നിര്യാതയായി

ഒടയംഞ്ചാല്‍ പാക്കം മൂത്താടിയിലെ സി.ജാനകി (67) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സി.ദാമോദരന്‍, മക്കള്‍: അഭിലാഷ്, അഖിലേഷ്, രഞ്ജിത്ത് മരുമക്കള്‍: നീതു അശ്വതി.