കോളിച്ചാല്‍ : മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പനത്തടി പഞ്ചായത്തിലെ കോളിച്ചാല്‍ ടൗണിനെ മാലിന്യ മുക്ത ടൌണ്‍ ആയി പ്രഖ്യാപിച്ചു. പ്രസന്ന പ്രസാദ് പ്രഖ്യാപനം നടത്തി. പി.എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ എം. പത്മകുമാരി, പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സുപ്രിയ ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, എന്‍. വിന്‍സന്റ്, രാധാ സുകുമാരന്‍, കെ.കെ വേണുഗോപാല്‍ സി ഡി എസ് പ്രസിഡണ്ട് ചന്ദ്രമതിയമ്മ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.പി സുധീഷ് , രാഷ്ട്രീയ സാമൂഹിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.പഞ്ചായത്ത് അസി. സെക്രട്ടറി എം. വിജയകുമാര്‍ സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീലക്ഷ്മി രാഘവന് നന്ദിയും പറഞ്ഞു.
Related Articles
കളഞ്ഞു കിട്ടിയ കൈ ചെയിൻ ഉടമസ്ഥന് നൽകി സുനിൽ കുമാർ മാതൃകയായി
രാജപുരം റോഡിൽ കൂടി നടന്നു പോകവേ കിട്ടിയ കൈചെയിൻ ഉടമസ്ഥന് നൽകി പാണത്തൂരിലെ വ്യാപാരി സുനിൽ കുമാർ മാതൃകയായി ചെയിനിന്റെ ഉടമസ്ഥനായ ബളാംതോട് സ്വദേശിയും കെഎസ്ഇബി ബളാംതോട് സെക്ഷനിലെ എഞ്ചിനീയറുമായ രാജീവനാണ് തിരിച്ചു നൽകിയത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി പാണത്തൂർ പരിയാരം പ്രദേശങ്ങളിലേക്ക് പോകവേ ആണ് കൈ ചെയിൻ നഷ്ടമായത്. രാത്രി വളരെ വൈകിയാണ് കൈചെയിൻ നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. പാണത്തൂർ ടൗണിൽ ലക്ഷ്മി ജ്വല്ലറി എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥൻ ആണ് സുനിൽ കുമാർ. കൂടാതെ കേരള വ്യാപാരി […]
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒടയംചാലിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു
ഒടയംചാൽ : മുൻമുഖ്യമന്ത്രിയും ജനകീയ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒടയംചാലിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കോൺഗ്രസ് ബേളൂർ മണ്ഡലം പ്രസിഡണ്ട് പി യു പദ്മനാഭൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ ഷിനോജ് ചാക്കോ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാർ, ഉണ്ണികൃഷ്ണൻ , ടി കോരൻ, അശോകൻ കുയ്യങ്ങാട്ട,് ി ടി കെ രാമചന്ദ്രൻ, ശ്രീനാഗേഷ്, ലിജോ തടത്തിൽ, ആൻസി ജോസഫ്, ഏഴാം വാർഡ് മെമ്പർ ജിനി ബിനോയ,് കെ […]
വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാച്ചിപ്പളളി MVS ലൈബ്രറി കൈതാങ്ങ്
ബളാംതോട് : വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാച്ചിപ്പളളി MVS ലൈബ്രറി മാച്ചിപ്പള്ളിയുടെ നേതൃത്വത്തില്‍ പ്രദേശത്തുനിന്നും ശേഖരിച്ച ആവശ്യസാധനങ്ങള്‍ ഹോസ്ദുര്‍ഗ്ഗ് താലൂക്ക് തഹസില്‍ദാര്‍ക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രഭാകരന് മാഷിന്റെ സാന്നിധ്യത്തില്‍ MVS രക്ഷാധികാരി കെ. പത്മനാഭന്കൈമാറി. സെക്രട്ടറി അനന്തു കൃഷ്ണ, വികസന സമിതി സെക്രട്ടറി സുരേഷ് ബാബു, വൈ: പ്രസിഡന്റ് പി.എ രാജന് എന്നിവര്‍പങ്കെടുത്തു.




