LOCAL NEWS

പാണത്തൂര്‍ പവിത്രംകയത്തെ കൊന്നക്കാട്ടിലില്‍ ത്രേസ്യാമ്മ അബ്രഹാം നിര്യാതയായി. സംസ്‌ക്കാരം നാളെ

പാണത്തൂര്‍: പവിത്രംകയത്തില്‍ താമസിക്കുന്ന അബ്രഹാം കൊന്നക്കാട്ടിലിന്റെ ഭാര്യ ത്രേസ്യാമ്മ അബ്രഹാം (76) നിര്യാതയായി. മക്കള്‍: സോണി, സിനി. മരുമക്കള്‍: മനേഷ്, ബബിത. മൃതസംസ്‌കാര ശുശ്രൂഷകള്‍ നാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 1.30ന് പവിത്രങ്കയത്തുള്ള വസതിയില്‍ ആരംഭിച്ച് പാണത്തൂര്‍ ദൈവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.    

LOCAL NEWS

പൂടംകല്ല് ബഡ്‌സ് സ്‌കൂളില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം: ജവഹര്‍ പൂടംകല്ല്, യെനപ്പായ മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ചേര്‍ന്ന് കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍, ബളാല്‍ എന്നി പഞ്ചായത്തുകളും വിവിധ സന്നദ്ധ സംഘടനകളും മായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് പൂടംകല്ല് ബഡ്‌സ് സ്‌കൂളില്‍ സംഘടിപ്പിച്ചു. ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാനും കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. യെനപ്പേയമെഡിക്കല്‍ കോളേജ് ആശുപത്രി പി ആര്‍ ഒ നിസാര്‍ അഹമ്മദ് […]

LOCAL NEWS

ജോലി ഒഴിവ്

രാജപുരം : പുഞ്ചക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ഒരു LPST തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച30/10/2024 ബുധനാഴ്ച രാവിലെ 10.30 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്നു. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്(9744166311-HM) ബളാന്തോട്: ബളാന്തോട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള എല്‍ പി എസ് ഡി മലയാളം തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 28-10-2024 തിങ്കളാഴ്ച രാവിലെ 10.30ന് […]

LOCAL NEWS

പരിസ്ഥിതി പഠന ക്യാമ്പും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നടത്തി

രാജപുരം: വനം വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ബദിയഡുക്ക നവജീവന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി പഠന ക്യാമ്പും കാസറഗോഡ് ഡ്രീം, പോലീസ്, എക്‌സൈസ് എന്നിവരുടെയും സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്ക്കരണ ക്ലാസും നടത്തി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.രാഹുല്‍ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. രാജപുരം എസ് ഐ കെ.എം.കരുണാകരന്‍, എക്‌സൈസ് പ്രിവന്റീവ് […]

LOCAL NEWS

സ്‌കൂള്‍ ശാസ്ത്രമേളയിലും അഭിമാനനേട്ടം കൈവരിച്ച് SVMGUPS എടത്തോട്

ചിറ്റാരിക്കാല്‍ ഉപജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സിലെ അഭിമാനനേട്ടത്തിനു പിന്നാലെ സ്‌കൂള്‍ ശാസ്ത്രമേളയിലും അഭിമാനനേട്ടം കൈവരിച്ച് SVMGUPS എടത്തോട്. ശാസ്ത്രമേളയില്‍ യു.പി.വിഭാഗം ഗണിതമേളയില്‍ 44 പോയിന്റുകളോടെയാണ് ഓവറോള്‍ ചാമ്പ്യന്‍മാരായത്. പ്രവൃത്തിപരിചയമേള, സാമൂഹ്യശാസ്ത്രമേള,ഐ.ടി.മേള, ശാസ്ത്രമേള തുടങ്ങിയ വിഭാഗത്തിലും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി. ആകെ 204 പോയിന്റുകളാണ് സ്‌കൂള്‍ നേടിയത്. അടുക്കും ചിട്ടയോടുകൂടിയും പരിശീലനങ്ങള്‍ നല്‍കി കുട്ടികളെ മത്സര സജ്ജരാക്കുന്ന അധ്യാപകര്‍ക്ക് ശക്തമായ പിന്തുണയുമായി പി.ടി.എ, എസ്.എം.സി, എം.പി.ടി.എ കമ്മറ്റികള്‍ സജീവമായി രംഗത്തുണ്ട്. ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ എജ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ പിന്തുണയും എടുത്തു പറയേണ്ടതാണ്. […]

LOCAL NEWS

നാളെ പൂടംകല്ല് ബഡ്സ് സ്‌കൂളില്‍ നടക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

രാജപുരം: ജവഹര്‍ പൂടംകല്ല്, യെനപ്പായ മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ചേര്‍ന്ന് കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍, ബളാല്‍ എന്നി പഞ്ചായത്തുകളും വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ നാളെ പൂടംകല്ല് ബഡ്സ് സ്‌കൂളില്‍ രാവിലെ 10 മണിക്ക് സംഘാടക സമിതി ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റുമായ ടി കെ നാരായണന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പത്ത് വിഭാഗങ്ങളിലായി വിദഗ്ധരായ മുപ്പതോളം ഡോക്ടര്‍ മാരുടെ സേവനം […]

LOCAL NEWS

ചിറക്കോട്ടെ കുരികിലുംകുന്നേല്‍ (പിണര്‍കയില്‍ ) ബേബി കുര്യന്‍ നിര്യാതനായി

രാജപുരം: മാലക്കല്ല് ചിറക്കോട്ടെ കുരികിലുംകുന്നേല്‍ (പിണര്‍കയില്‍ ) ബേബി കുര്യന്‍ (60) നിര്യാതനായി. സംസ്‌കാരം 29ന് രാവിലെ 10.30 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ: മിനി പുറത്തേട്ട് കുടുംബാംഗം. മക്കള്‍: സ്റ്റെബിന്‍ ബേബി, സ്റ്റാലില്‍ ബേബി, ക്രിസ്റ്റി മരിയ ബേബി. മരുമക്കള്‍: മഞ്ചു, അലീന, റോണി ചാക്കോ. കൊച്ചുമക്കള്‍: നടാലിയ സ്റ്റെബിന്‍ , ബ്രിയോണ്‍ സ്റ്റാലിന്‍.പിതാവ് -പരേതനായ കുര്യന്‍, മാതാവ് -മേരി, സഹോദരങ്ങള്‍ :പരേതനായ അബ്രഹാം, ജോയി, പരേതനായ രാജു, അച്ഛാമ്മ, ഫാ. സജിപിണര്‍ക്കയില്‍(USA)

LOCAL NEWS

കള്ളാര്‍ ഗ്രാമപഞ്ചായത്ത് : ഡി ജി കേരളം പദ്ധതി പൂര്‍ത്തികരണ പ്രഖ്യാപനം നടത്തി

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഡി ജി കേരളം പദ്ധതി പൂര്‍ത്തികരണ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ പ്രഖ്യാപനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സന്തോഷ് വി ചാക്കോ, കെ ഗോപി, ഗീത പി, ഭരണസമിതി അംഗങ്ങളായ സവിത വി, വനജ ഐത്തു, പഞ്ചായത്ത് എ എസ് രവീന്ദ്രന്‍, സി ഡി എസ് ചെയര്‍ പേഴ്സണ്‍ കമലാക്ഷി, ബ്ലോക്ക് ഡിജി കേരളം കോഡിനേറ്റര്‍ അശ്വതി, വി.ഒ […]

LOCAL NEWS

ഏകദിന കൂണ്‍ കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു

പാണത്തൂര്‍: പാണത്തൂര്‍, ചിറംകടവ് റബര്‍ ഉല്‍പാദക സംഘങ്ങളുടെ നേതൃത്വത്തില്‍ ഏകദിന കൂണ്‍ കൃഷി പരിശീലന പരിപാടി നടത്തി. നാഷണല്‍ റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി പ്രൊഡക്ഷന്‍ കമ്മീഷണര്‍ കെ.ജെ ജോസ് ഉദ്ഘാടനം ചെയ്തു. പാണത്തൂര്‍ ആര്‍.പി.എസ് പ്രസിഡണ്ട് അജി ജോസഫ് അധ്യക്ഷനായി. കാഞ്ഞങ്ങാട് റബര്‍ ബോര്‍ഡ് ഡെപ്യൂട്ടി റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ കെ മോഹനന്‍, റബര്‍ ബോര്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ അനില്‍കുമാര്‍ വി, ചിറംകടവ് ആര്‍.പി.എസ് പ്രസിഡണ്ട് ഡൊമിനിക്ക്, പാണത്തൂര്‍ ആര്‍.പി.എസ് വൈസ് പ്രസിഡണ്ട് ബിജു കുമാര്‍ […]

LOCAL NEWS

ജവഹര്‍ പൂടംകല്ല് യേനപ്പോയ മെഡിക്കല്‍ കോളേജുമായി സഹകരിച്ചുളള മെഗാ മെഡിക്കല്‍ ക്യാമ്പ് 27ന് , പരമാവധി ആളുകള്‍ ക്യാമ്പ് പ്രയോജനപ്പെടുത്തണം

രാജപുരം: ജവഹര്‍ പൂടംകല്ല് യേനപ്പോയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലുമായി ചേര്‍ന്ന് കള്ളാര്‍, ബളാല്‍, പനത്തടി, കോടോം- ബേളൂര്‍ പഞ്ചായത്തുകളും വിവിധ സന്നദ്ധ സംഘടനകളും ആയി സഹകരിച്ച് നടത്തുന്ന സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 27ന് ഞായറാഴ്ച പൂടംകല്ല് ബഡ്സ് സ്‌കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു ക്യാമ്പില്‍ 10 വിഭാഗങ്ങളിലായി 30 ഓളം പ്രശസ്തരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് രാജപുരം എയ്ഞ്ചല്‍ മെഡിക്കല്‍സ്, ചുള്ളിക്കര ലിന്നാസ് മെഡിക്കല്‍സ്, പൂടംകല്ലിലെ ജിയോ […]