രാജപുരം : മലവേട്ടുവ മഹാസഭ കാസര്‍കോട് ജില്ലാ കമ്മറ്റി മേഖലാ കമ്മറ്റികള്‍ രുപീകരിക്കുന്നു; പനത്തടി, കുറ്റിക്കോല്‍ മേഖലാ കമ്മറ്റി രുപീകരണം നാളെ നടക്കും.പനത്തടി മേഖലാ കമ്മറ്റി നാളെ രാവിലെ 10ന് ചുളളിക്കരയില്‍ നടക്കും. ജില്ലാ ജനറല്‍ സെക്രട്ടറിശങ്കരന്‍ മുണ്ടമാണി ഉദ്ഘാടനം ചെയ്യും. പനത്തടി,കളളാര്‍,കോടോം-ബേളൂര്‍,പുല്ലൂര്‍ പെരിയ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പനത്തടി മേഖല. കുറ്റിക്കോല്‍,ബേഡഡുക്ക,ദേലംപാടി,കാറഡുക്ക പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കുറ്റിക്കോല്‍ മേഖലാ കമ്മറ്റി രുപീകരണ കണ്‍വെന്‍ഷന്‍ രാവിലെ 10ന് കുറ്റിക്കോല്‍ വ്യാപാരഭവനില്‍ ജില്ലാ പ്രസിഡന്റ് സി കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. […]
LOCAL NEWS
കൊട്ടോടി സ്‌ക്കൂളില്‍ ദീപശിഖ തെളിയിക്കലും ദീപശിഖ പ്രയാണവും ഒളിമ്പിക്‌സ് പ്രതിജ്ഞയും സംഘടിപ്പിച്ചു
കൊട്ടോടി : ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒളിമ്പിക്‌സിനോടനുബന്ധിച്ച് ദീപശിഖ തെളിക്കലും ദീപശിഖ പ്രയാണവും ഒളിമ്പിക്‌സ് പ്രതിജ്ഞയും സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ബാലചന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. 13-ാം വാര്‍ഡ് മെമ്പര്‍ ജോസ് പുതുശ്ശേരി കാലായില്‍ ദീപശിഖ തെളിയിച്ച് ഹെഡ്മിസ്ട്രസ് ബിജി ജോസഫിന് കൈമാറി. പ്രധാനധ്യാപിക ദീപശിഖ കഴിഞ്ഞ വര്‍ഷത്തെ സ്റ്റേറ്റ് – ജില്ലാ താരങ്ങളായ സാലോ സാബു, അലീന സ്റ്റീഫന്‍, ശിവന്യ വി എന്നിവര്‍ക്ക് കൈമാറി. ഇവരുടെ നേത്യത്വത്തില്‍ സ്‌കൂളിന്റെ 70-ാം വാര്‍ഷികത്തെ അനുസ്മരിപ്പിച്ച് […]
പാരിസ് ഒളിമ്പിക്‌സ്; ബളാംന്തോട് സ്‌കൂളില്‍ കൂട്ടയോട്ടവും ദീപശിഖ പ്രയാണവും നടത്തി
ബളാംന്തോട്: ജിഎച്ച്എസ്എസ് ബളാംന്തോട് എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 2024 പാരിസ് ഒളിമ്പിക്‌സിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കൂട്ടയോട്ടവും ദീപശിഖ പ്രയാണവും നടത്തി. കൂട്ടയോട്ടം രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു .പിടിഎ പ്രസിഡണ്ട്‌വേണു കെ.എന്‍ , 15-ാം വാര്‍ഡ് മെമ്പര്‍ വേണുഗോപാല്‍, എച്ച്എം ഇന്‍ ചാര്‍ജ് റിനിമോള്‍ പി , ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ .വേണുഗോപാല്‍ പി.കെ. കായികാധ്യപിക കമലാക്ഷി ടീച്ചര്‍, ദീപേഷ് വി വി എന്നിവര്‍ സംബന്ധിച്ചു. വാര്‍ഡ് മെമ്പര്‍ വേണുഗോപാല്‍ തിരി തെളിയിച്ചുകൊണ്ട് ഉദ്ഘാടനം […]
വന്യ ജീവി ശല്യം : കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ പ്രശ്‌നപരിഹാരത്തിന് ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനം.
കാസര്‍കോട് ജില്ലയിലെ മലയോരമേഖലകളിലെ വന്യജീവി ശല്യം വര്‍ദ്ധിക്കുകയാണ്. പനത്തടി, ബളാല്‍ ഗ്രാമപഞ്ചായത്തുകളിലെ വനമേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന കാട്ടാന ശല്ല്യം ഉള്‍പ്പെടെയുള്ള വന്യജീവി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കാഞ്ഞങ്ങാട് നിയോജകമണ്ഡലം എംഎല്‍എ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ അടിയന്തിര യോഗം ചേര്‍ന്നു. പനത്തടി ബളാല്‍ പഞ്ചായത്തിന്റെ പ്രതിനിധികള്‍, ഡിവിഷണല്‍ ഫോറെസ്റ്റ് ഓഫീസര്‍ കെ അഷ്‌റഫ്, കാഞ്ഞങ്ങാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ രാഹുല്‍ എന്നിവരും മറ്റു വനം ഉദ്യോഗസ്ഥരും വന സംരക്ഷണ സമിതി പ്രവര്‍ത്തകരുമുള്‍പ്പെടുള്ളവര്‍ യോഗത്തില്‍ സംബന്ധിച്ചു. വര്‍ദ്ധിച്ചുവരുന്ന […]
തെയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന തലത്തില്‍ മിന്നും ജയം നേടിയ ഗുരുപുരത്തെ ചുണക്കുട്ടികള്‍ക്ക് അഭിനന്ദന പ്രവാഹം.
പാറപ്പള്ളി: സംസ്ഥാന തല തയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ഗുരുപുരം കല്ലാംതോലിലെ ഇ.വി. ഋതുദേവ്, സില്‍വര്‍ മെഡല്‍ നേടിയ ഗുരുപുരം പാടിയിലെ എ.വി.ശിവനന്ദ എന്നിവരെ കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് നേതൃത്വത്തില്‍ അനുമോദിച്ചു.വാര്‍ഡ് മെമ്പറും വൈ. പ്രസിഡന്റുമായ പി.ദാമോദരന്‍ ഉപഹാരം നല്‍കി. അമ്പലത്തറ ഹയര്‍ സെക്കന്ററിയിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയായ ഇ.വി. ഋതുദേവ് കല്ലാംതോലിലെ പി.വി.ഉപേന്ദ്രന്‍ – രജിന ദമ്പതികളുടെ മകനും എട്ടാംതരം വിദ്യാര്‍ത്ഥിനിയായ എ.വി.ശിവനന്ദ പാടിയിലെ മധു-ബേബി ദമ്പതികളുടെ മകളുമാണ്. ഗുരുപുരം പ്രജിത്ത് നേതൃത്വം […]
ഭാരതീയ മസ്ദൂര്‍ സംഘം കൊട്ടോടി യൂണിറ്റ് കുടുംബ സംഗമം നടത്തി
കൊട്ടോടി; ഭാരതീയ മസ്ദൂര്‍ സംഘം കൊട്ടോടി യൂണിറ്റ് കുടുംബ സംഗമം നടത്തി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ :പി മുരളിധരന്‍ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിജയന്‍ പി അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറര്‍ അനൂപ് കോളിച്ചാല്‍, രാഷ്ട്രീയ സ്വയം സേവാ സംഘം കഗൊട്ടോടി ശാഖാ കാര്യവാഗ് അജിത്ത് കുമാര്‍ പേരടുക്കം, കളളാര്‍ പഞ്ചായത്തംഗം കൃഷ്ണകുമാര്‍, മേഖലാ ബപ്രസിഡന്റ്് സുരേഷ് പെരുമ്പളളി,പഞ്ചായത്ത്് പ്രസിഡന്റ് ലത ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു. മനോജ് സ്വാഗതവും സുമ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.