പടിമരുത്: പടിമരുത് സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ മാതൃവേദി യൂണിറ്റിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കമായി. വികാരി ഫാ.ജോൺസൺ വേങ്ങപറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മിനി അറയ്ക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുട്ടിയമ്മ വരിക്കപ്ലാക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ആനിമേറ്റർ സി.തെരസീന സംസാരിച്ചു. തുടർന്ന് ചർച്ച നടന്നു. ഗ്രേസി വട്ടക്കുന്നേൽ സ്വാഗതവും ജെസി പാലനിൽക്കുംതൊട്ടി നന്ദിയും പറഞ്ഞു.
പനത്തടി : കേരളയുടെ നേതൃത്വത്തിൽ കഥയുടെ ആരംഭം കുറിച്ചുകൊണ്ട് പൊതുവിദ്യാലയത്തിലെ കഥോൽത്സവം കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയ അനുഭവമായി. ടീച്ചറോട് ഒപ്പം രക്ഷിതാക്കളും അധ്യാപകരും കഥ കുട്ടികളിലേക്ക് എത്തിച്ചു. ജി.എച്ച്.എസ്.എസ്.ബളാന്തോടിലെ മലർവാടി പ്രീ പ്രൈമറിയിലെ കലോത്സവം വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ. എൻ വേണു അധ്യക്ഷത വഹിച്ചു. യുവകവിയും അധ്യാപകനുമായ ബിജു ജോസഫ് മുഖ്യാതിഥിയായി. എം. സി മാധവൻ, റിനിമോൾ പി വി രഞ്ജിത്ത്, അനിത.പി, സി. ആർ സി […]
മാലക്കല്ല്: മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളില്‍ സ്തുത്യര്‍ഹമായ സേവനത്തിനിടയില്‍ അകാലത്തില്‍ മരണപ്പെട്ട അദ്ധ്യാപകന് സുജില്‍ മാത്യൂവിന്റെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും സ്കൂള്‍ അങ്കണത്തില്‍ നടന്നു. സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോബിഷ് തടത്തില്‍ അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന് ഉദ്ഘാടന ചെയ്തു.. സ്കൂള്‍ ഹെഡ്മാസ്റ്റര് സജി എം എ, വാര്‍ഡ് മെമ്പര്‍ മിനി ഫിലിപ്പ്, പി ടി എ പ്രസിഡണ്ട് സജി എ സി, എം പി ടി എ പ്രസിഡണ്ട് […]