പടുപ്പ് /നാല്‍പ്പതാം വെള്ളിയാഴ്ച പടുപ്പ് സെന്റ് ജോര്‍ജ് ഇടവകയുടെ നേതൃത്വത്തില്‍ വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും നശിപ്പിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ നടത്തിയകുരിശിന്റെവ നടത്തി
LOCAL NEWS
ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ പാല്‍ അധിക വില വിതരണം ചെയ്തു 4,22,000 രൂപയാണ് ഇത്തവണ ലഭിച്ചത്
ബളാംതോട് / ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിഷു – ഈസ്റ്റര്‍ പ്രമാണിച്ച് ഉത്സവകാല പാല്‍ അധിക വില വിതരണം ചെയ്തു. പാല്‍ അധിക വില വിതരണോദ്ഘാടനം മില്‍മ ഡയറക്ടര്‍ പി.പി.നാരായണന്‍ നിര്‍വഹിച്ചു. ഫാം സപ്പോര്‍ട്ട് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഡയറക്ടര്‍ കെ. സുധാകരന്‍ വിതരണം ചെയ്തു. ബളാംതോട് ക്ഷീര സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍.കെ.എന്‍. അദ്ധ്യക്ഷത വഹിച്ചു. പുതുതായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മില്‍മ ഡയറക്ടര്‍മാരായ പി.പി. നാരായണന്‍,കെ. സുധാകരന്‍ എന്നിവരെ സംഘം പ്രസിഡന്റ് അനുമോദിച്ചു.യൂണിയന്‍ […]
പാണത്തൂര്‍ മഖാം ഉറൂസിന് പതാക ഉയര്‍ന്നു.
പാണത്തൂര്‍ /പാണത്തൂര്‍ മഖാം ഉറൂസിന് പതാക ഉയര്‍ന്നു. 14 ന് സമാപിക്കും. പാണത്തൂര്‍ ജമാഅത്ത് പ്രസിഡന്റ് കെ കെ അബ്ദുല്‍ റഹ്‌മാന്‍ ചാപ്പക്കാല്‍ പതാക ഉയര്‍ത്തി. ഇന്ന് നടന്ന മഖാം സിയാറത്തിന് പാണത്തൂര്‍ ജമാഅത്ത് ചീഫ് ഇമാം ജലീല്‍ ദാരിമി എടപ്പലം നേതൃത്വം നല്‍കി. ഇന്ന് രാത്രി നടക്കുന്ന സമ്മേളനം സയ്യിദ്ദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജി മുഖ്യാതിഥിയായി പങ്കെടുക്കും. 7:30ന് മെഗാ […]
ഒടയംചാല്‍ ചെന്തളത്തെ മറിയക്കുട്ടി പാലനില്‍ക്കുംതൊട്ടിയില്‍ നിര്യാതയായി.സംസ്‌ക്കാരം നാളെ
ഒടയംചാല്‍ / ഒടയംചാല്‍ ചെന്തളത്തെ മറിയക്കുട്ടി പാലനില്‍ക്കുംതൊട്ടിയില്‍ (90) നിര്യാതയായി.സംസ്‌കാരം നാളെ വൈകുന്നേരം 3.00- ന് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ പള്ളിസെമിത്തേരിയില്‍. ഭര്‍ത്താവ് : പരേതനായ പി.വി മത്തായി മക്കള്‍: പി.എം ജോര്‍ജ്,മേരിക്കുട്ടി ജോസുകുട്ടി, ജോണി, സേവ്യര്‍, സെബാസ്റ്റ്യന്‍.മരുമക്കള്‍: ഫിലോമിന കുറിഞ്ഞിരപ്പള്ളിയില്‍, ജോസ് നരിക്കുഴിയില്‍, വത്സമ്മ വാലെപുരയിടത്തില്‍, സോളി തടത്തില്‍, ജെസ്സി ഇളയിടത്തുമഠത്തില്‍, ജിഷി പടിയാനിക്കല്‍.
പാണത്തൂര്‍ മഖാം ഉറൂസിന് നാളെ തുടക്കം; 14 ന് സമാപിക്കും
രാജപുരം / ചരിത്ര പ്രസിദ്ധമായ പാണത്തൂര്‍ മഖാം ഉറൂസ് ഏപ്രില്‍ നാളെ മുതല്‍ 14 വരെ തീയ്യതികളിലായി നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.നാളെ രാവിലെ 9:30ന് മഖാം സിയാറത്തിന് പാണത്തൂര്‍ ജമാഅത്ത് ചീഫ് ഇമാം ജലീല്‍ ദാരിമി എടപ്പലം നേതൃത്വം നല്‍കും. 10 മണിക്ക് പാണത്തൂര്‍ ജമാഅത്ത് പ്രസിഡന്റ് കെ കെ അബ്ദുല്‍ റഹ്‌മാന്‍ ചാപ്പക്കാല്‍ പതാക ഉയര്‍ത്തും. രാത്രി 7 മണിക്ക് ഉദ്ഘാടന സമ്മേളനം സയ്യിദ്ദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് […]
രാജപുരത്തെ ആണ്ടുമാലില്‍ എ.കെ.ജോസ് നിര്യാതനായി
രാജപുരം / ആണ്ടുമാലില്‍ എ.കെ.ജോസ്(78) നിര്യാതനായി. സംസ്‌കാരം 28 വെള്ളിയാഴ്ച രാവിലെ 9:30 ന് രാജപുരം തിരുക്കുടുംബ ഫോറോന ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ചാച്ചിക്കുട്ടി ചെമ്പന്നില്‍ കുടുംബാംഗം. മക്കള്‍:സോണി (സോണി ജ്വല്ലറി മാലക്കല്ല്), സോഫി (സ്റ്റാഫ് നേഴ്സ് ഇരിക്കൂര്‍), മരുമക്കള്‍ : സോണി തെങ്ങുംപള്ളില്‍ (ടീച്ചര്‍ ഹോളി ഫാമിലി എല്‍പി സ്‌കൂള്‍ രാജപുരം), ഫിലിപ്പ് രാജ് ചിറ്റേത്ത് മടമ്പം. സഹോദരങ്ങള്‍: മേരി, തോമസ്, മാത്യു, ജെയിംസ്, സ്റ്റീഫന്‍, പരേതനായ കുര്യാക്കോസ്.
വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ ആര്‍ ഇ ജി വര്‍ക്കേഴസ് യൂണിയന്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പനത്തടി / തൊഴിലുറപ്പ് കൂലി കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക. വെട്ടിക്കുറച്ച ലേബര്‍ ബഡ്ജറ്റും തൊഴില്‍ ദിനവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ആര്‍ ഇ ജി വര്‍ക്കേര്‍സ് യൂണിയന്‍ പനത്തടി ഏരിയാ ക്കമ്മറ്റി രാജപുരം പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യൂണിയന്‍ ജില്ലാകമ്മിറ്റി അംഗം അഡ്വ. സി രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു.പി സുകുമാരന്‍ അധ്യക്ഷയായി. രജനികൃഷ്ണന്‍ , മധു കോളിയര്‍, ബാലകൃഷ്ണന്‍ ഇ എന്നിവര്‍ സംസാരിച്ചു. പി തമ്പാന്‍ പാണത്തൂര്‍ സ്വാഗതവുംപറഞ്ഞു.
റാണിപരത്ത് ഭ്രഷ് വുഡ് ചെക്കു ഡാമുകള്‍ നിര്‍മ്മിച്ചു
റാണിപുരം / ജലവനദിനത്തിന്റെ ഭാഗമായി വനംവകുപ്പ്, റാണിപുരം വന സംരക്ഷണ സമിധിയുടെ സഹകരണത്തോടെ കാസര്‍കോട് സര്‍പ്പാ റസ്‌ക്യുവേഴ്‌സ് റാണിപുരത്ത് 2025 മാര്‍ച്ച് 22 ,23 ദിവസങ്ങളില്‍ മൃഗങ്ങള്‍ക്ക് കുടിനീര് ലഭിക്കുന്നതിനായി ഭ്രഷ് വുഡ് ചെക്കു ഡാമുകള്‍ നിര്‍മ്മിക്കുകയും കൂടാതെ വനങ്ങളില്‍ ഫലവൃക്ഷാദി മരങ്ങള്‍ വളര്‍ന്നു വരുന്നതിന് വേണ്ടി സീഡ് ബോള്‍ നിക്ഷേപിക്കുകയും റാണിപുരത്ത് പ്ലാസ്റ്റിക്ക് നിര്‍മ്മാജനവും നടത്തി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.രാഹുല്‍ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡണ്ട് എസ്. മധുസൂദനന്‍, സെക്ഷന്‍ ഫോറസ്റ്റര്‍ […]
ക്ഷയരോഗമുക്ത പഞ്ചായത്ത് അവാര്‍ഡ്-2025 തിളക്കമാര്‍ന്ന അവാര്‍ഡ് നേട്ടത്തില്‍ കളളാര്‍ ഗ്രാമപഞ്ചായത്ത്
സണ്ണി ചുളളിക്കര രാജപുരം / ക്ഷയ രോഗ നിയന്ത്രണ മികവിന് ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഗ്രാമപഞ്ചായത്തിന് കേന്ദ്രഗവണ്‍മെന്റ് നല്‍കുന്ന ക്ഷയരോഗമുക്ത പഞ്ചായത്ത് അവാര്‍ഡ് നേടി തിളക്കമാര്‍ന്ന വിജയത്തില്‍ കളളാര്‍ ഗ്രാമപഞ്ചായത്ത്. 2023 മുതലാണ് കേന്ദ്ര ഗവണ്‍മെന്റ് ഈ അവാര്‍ഡ് നല്‍കി വരുന്നത്. ജനസംഖ്യ അടിസ്ഥാനത്തില്‍ പുതിയ രോഗികളെ കണ്ടെത്തുന്നതിന് ആവശ്യമായ കഫ പരിശോധന വര്‍ധിപ്പിക്കുകയും, രോഗികളുടെ എണ്ണം ഒരു വര്‍ഷം പത്തില്‍ താഴെ നിലനിര്‍ത്തുകയും, ചികിത്സ എടുക്കുന്ന രോഗികളില്‍ 85 ശതമാനം ആളുകളും പൂര്‍ണ്ണമായും […]










