പടുപ്പ് /നാല്‍പ്പതാം വെള്ളിയാഴ്ച പടുപ്പ് സെന്റ് ജോര്‍ജ് ഇടവകയുടെ നേതൃത്വത്തില്‍ വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും നശിപ്പിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ നടത്തിയകുരിശിന്റെവ നടത്തി

കാലിച്ചാനടുക്കം: സെവൻസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് തൊട്ടിലായിയുടെ ഓണാഘോഷം വാർഡ് മെമ്പർ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു ക്ലബ് പ്രസിഡന്റ് സുനിൽ കുമാർ അദ്ധ്യക്ഷനായി. വാർഡ് കൺവിനർ പത്മനാഭൻ കൂളിമാവ്, ചന്ദ്രൻ ബഡുർ , കെ.പി സുഭാഷ്, ഊര് മൂപ്പൻ മധു ടിപി എന്നിവർ പ്രസംഗിച്ചു.ു ക്ലബ് സെക്രട്ടറി പ്രമോദ് സ്വാഗതവും വൈസ് പ്രസിഡണ്ട് ദിവ്യ തൊട്ടിലായി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും ഓണ സദ്യയുംഉണ്ടായിരുന്നു.
പാണത്തൂര്‍ : പനത്തടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിത്വ പഠനോത്സവവും ഇക്കോ സെന്‍സ് സ്കോളര്‍ഷിപ്പ് വിതരണവും പനത്തടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പത്മകുമാരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശുചിത്വ മിഷന് പി.ഇ.സി സെക്രട്ടറി വിനയരാജന്‍ കെ.പി സ്വാഗതം ആശംസിച്ചു. ജില്ലാ ശുചിത്വ മിഷന് റിസോഴ്സ് പേഴ്സണ്‍ പി.വി. വിനോദ് കുമാര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.ജെ. ജെയിംസ്, ചെയര്‍പേഴ്സണ്‍ സുപ്രിയ […]
പടിമരുത് : സമൂഹത്തില്‍ വ്യാപകമായികൊണ്ടിരിക്കുന്ന ലഹരി എന്ന വിപത്തിനെതിരെ ഒപ്പുമരം സംഘടിപ്പിച്ചു. പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആഘോഷകമ്മറ്റിയുടെ നേതൃത്വത്തില്‍ കെ സി വൈ എം യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.യൂണിറ്റ് പ്രസിഡന്റ് ജിനോള്‍ പൂവനില്‍ക്കുന്നതില്‍ ഉദ്ഘാടനം ചെയ്തു.കെസിവൈഎം അംഗങ്ങളായ സാന്‍ജോസ് വരിക്കപ്ലാക്കല്‍,നോയല്‍ പി ജെയിന്, ആല്‍ബര്‍ട്ട് തീത്തയില്,ജോസഫ് ആച്ചിക്കല്‍,ക്രിസ്റ്റീന്‍ പുത്തന്‍പുരയില്‍, ആല്‍സണ്‍ ചെത്തിക്കത്തോട്ടത്തില്‍,അമല്‍ ആച്ചിക്കല്‍,ജോഷ്വെ കൊളക്കാട്ടുകടിയില്, ജൂവല്‍ പുന്നശ്ശരി,സാല്‍വിന്‍ വരിക്കപ്ലാക്കല്‍, എഡ്വിന് മരങ്ങാട്ട് എന്നിവര്‍ നേതൃത്വം നല്കി.
