LOCAL NEWS

നെഞ്ച് വേദനയെ തുടര്‍ന്ന് മരണപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനീഷ് അബ്രാഹത്തിന്റെ സംസ്‌ക്കാരം നാളെ

പാണത്തൂര്‍ :നെഞ്ച് വേദനയെ തുടര്‍ന്ന് മരണപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനീഷ് അബ്രാഹത്തിന്റെ സംസ്‌ക്കാരം നാളെ. ഞായറാഴ്ച രാവിലെ 10 മണിക്ക് സംസ്്ക്കാര ചടങ്ങുകള്‍ ഭവനത്തില്‍ ആരംഭിച്ച് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ .പാണത്തൂര്‍ ചിറംകടവ് സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനീഷ് അബ്രഹാം(43) ആണ് നെഞ്ച് വേദനയെ തുടര്‍ന്ന് മരണപ്പെട്ടത്. രാവിലെ പാണത്തൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് പോകുന്ന ബസ്സിലെ കണ്ടക്ടറായിരുന്നു. കോളിച്ചാല്‍ എത്തിയപ്പോള്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ലീന സുനീഷ് ,മക്കള്‍: ആല്‍ഫിന്‍, […]

LOCAL NEWS

അയ്യങ്കാളി ദിനാചരണവും, വിജയോത്സവവും 28ന് ചുളളിക്കരയില്‍

ചുള്ളിക്കര : മലവേട്ടുവ മഹാസഭ കാസര്‍ഗോഡ് ജില്ലാകമ്മിറ്റി വിദ്യാഭ്യാസ ഉപസമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 28 വ്യാഴാഴ്ച ചുള്ളിക്കര മേരിമാതാ ഓഡിറ്റോറിയത്തില്‍ വെച്ച് അയ്യങ്കാളി ദിനാചരണവും , വിജയോത്സവം -2025 പരിപാടിയും നടത്തപ്പെടും. SSLC , പ്ലസ്ടു വിജയികളെയും , മറ്റു മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും പരിപാടിയില്‍ വെച്ച് അനുമോദിക്കും. സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രഭാഷകന്‍ വി. കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. യുവകവി പ്രകാശ് ചെന്തളം പരിപാടിയില്‍ മുഖ്യാതിഥിയായിആയിരിക്കും.

LOCAL NEWS

കോടോത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിന്റെ നേതൃത്വത്തില്‍ റാണിപുരത്ത് പ്രകൃതി പഠന യാത്ര നടത്തി

റാണിപുരം : കോടോത്ത് ഡോ അബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിന്റെ നേതൃത്വത്തില്‍ റാണിപുരത്ത് പ്രകൃതി പഠന യാത്ര നടത്തി. 40 പേര്‍ അടങ്ങിയ വോളണ്ടിയര്‍മാരുടെ സംഘം റാണിപുരത്തെ ജൈവ വൈവിധ്യ സമ്പത്തിനെ കുറിച്ചും ആവാസ വ്യവസ്ഥയെപ്പറ്റിയും മനസ്സിലാക്കി. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂധനന്‍ വോളണ്ടിയര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി എം ബാബു, പ്രോഗ്രാം ഓഫീസര്‍ കെ ജയരാജന്‍ സുപ്രിയ എം.ബി , സന്ധ്യ […]

LOCAL NEWS

ബാലഗോകുലം പനത്തടി താലൂക്ക് ജന്മാഷ്ടമി സ്വാഗത സംഘം രൂപികരിച്ചു

രാജപുരം : ബാലഗോകുലം പനത്തടി താലൂക്ക് ജന്മാഷ്ടമി സ്വാഗത സംഘം രൂപികരിച്ചു. താലുക്ക് അധ്യക്ഷ സുജാത നാരായണന്‍ അധ്യക്ഷത വഹിച്ചു. താലുക്ക് രക്ഷാധികാരി തമ്പാന്‍ മഞ്ഞങ്ങാനം ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. റവന ്രജില്ലാ കാര്യദര്‍ശി ജയറാം മാടിക്കല്‍, ഗോകുല ജില്ലാ കാര്യദര്‍ശി സുരേഷ് പടിഞ്ഞാറെക്കര, രാഷ്ട്രീയ സ്വയംസേവക സംഘ് പനത്തടി ഖണ്ഡ് സേവാപ്രമുഖ് ദിലീപ് പ്രാന്തര്‍ കാവ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി രക്ഷാധികാരിമാര്‍ തമ്പാന്‍ മഞ്ഞങ്ങാനം, ചന്ദ്രന്‍ പൈക്ക. ആഘോഷപ്രമുഖ് : കൃഷ്ണന്‍കുട്ടി […]

LOCAL NEWS

അന്തരിച്ച കൂക്കള്‍ രാമചന്ദ്രന്‍ നായരുടെ ജന്മദിനത്തില്‍ ‘പുനര്‍ജനി’ പദ്ധതിക്ക് തുടക്കം

ചെറുപനത്തടി : ഗള്‍ഫ് മേഖലയിലെ പ്രമുഖ വ്യവസായിയും, സാമൂഹിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന അന്തരിച്ച കൂക്കള്‍ രാമചന്ദ്രന്‍ നായരുടെ (ആര്‍ സി നായര്‍ ) ജന്മദിനത്തില്‍ ആര്‍ സി ഫൗണ്ടേഷന്‍ & ആര്‍ സി മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ‘ പുനര്‍ജ്ജനി ‘ എന്ന പേരില്‍ വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. രജനി രാമചന്ദ്രന്‍ നിലവിളക്ക് കൊളുത്തി ആരംഭിച്ച ചടങ്ങ് പ്രശസ്ത മലയാള സിനിമ താരം അനുശ്രീ മാവിന്‍ തൈകള്‍ നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ലൈന്‍ […]

LOCAL NEWS

്ജനത്തെ വലച്ച് സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് : ചര്‍ച്ചകള്‍ക്കൊടുവില്‍ വൈകുന്നേരത്തോടെ സമരം പിന്‍വലിച്ചു

രാജപുരം : സ്വകാര്യ ബസ് കണ്ടക്ടറെ പോലീസ് മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് ജനത്തെ വലച്ചു. രാവിലെ വിവിധ ആവശ്യങ്ങള്‍ക്കായി മലയോരമേഖലയിലെ വിവിധ പ്രദേശങ്ങളിലെത്തിയവര്‍ പെട്ടെന്നുണ്ടായ ബസ് പണിമുടക്കുമൂലം തിരിച്ചുപോകാന്‍ ഏറെ ബുദ്ധിമുട്ടി. വിവിധസ്‌ക്കുളുകളിലെ കുട്ടികളും വലഞ്ഞു. പരാതിയുമായി പോലീസ് സ്റ്റേഷനില്‍ പോയ റഷാദ് ബസിലെ കണ്ടക്ടറായ സുനില്‍ കുമാറിനെ രാജപുരം സി ഐ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ബസ് തൊഴിലാളികള്‍ രാവിലെ 11.30 ഓടെ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. […]

LOCAL NEWS

ഇവിടെയൊരു ഖബര്‍സ്ഥാന്‍ ശ്രദ്ധേയമാകുന്നു

നൗഷാദ് ചുളളിക്കര ചുള്ളിക്കര : മലയോര മേഖലയിലെ പുരാതനമായ കള്ളാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാന്‍ നയന മനോഹര കാഴ്ച്ചകളോടെ ശ്രദ്ധേയമാകുന്നു. മസ്ജിദ് കമ്മിറ്റിയാണ് ഇത്തരമൊരാശയം നടപ്പാക്കിയത്. ഭൂരിഭാഗം പള്ളി ഖബര്‍സ്ഥാനുകളും വേണ്ടത്ര ശ്രദ്ധിക്കാതെ കാട് പിടിച്ചു കിടക്കുമ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് കള്ളാര്‍ ജമാഅത്ത് കമ്മിറ്റി ഖബര്‍സ്ഥാന്‍ ചെടികള്‍ നട്ടും അവപരിപാലിച്ചും ഖബര്‍സ്ഥാന്‍ മനോഹരമാക്കി ഒരുക്കിയിരിക്കുന്നത്.ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സുബൈറിന്റെ ആശയമാണ് ഖബര്‍സ്ഥാന്‍ സൗന്ദര്യവല്‍ക്കരണത്തിലേക്ക് നയിച്ചത്. കള്ളാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലെത്തിയാല്‍ മനസ്സ് കുളിരണിയുന്ന കാഴ്ചയാണ് […]

LOCAL NEWS

പൂടംങ്കല്ലിലെ മുളവനാല്‍ മത്തച്ചന്‍ (മാത്യു-73 ) നിര്യാതനായി

രാജപുരം : പൂടംങ്കല്ലിലെ മുളവനാല്‍ മത്തച്ചന്‍ (മാത്യു-73 ) നിര്യാതനായി. സംസ്‌ക്കാര ചടങ്ങുകള്‍ 9 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പൂടുംകല്ല് താലൂക്ക് ആസ്പത്രിക്ക് എതിര്‍വശത്തുള്ള ഭവനത്തില്‍ ആരംഭിച്ച് ചുള്ളിക്കര സെന്റ് മേരീസ് ദൈവാലയ സെമിത്തേരിയില്‍ അടക്കംചെയ്യുന്നതാണ്. ഭാര്യ: വത്സ ഒടയംച്ചാല്‍ നായ്ക്കയം പെരുന്നിലത്തില്‍ കുടുംബാഗം. മക്കള്‍ പ്രതിഷ് മാത്യു ചുള്ളിക്കര, അജിഷ് മാത്യു (UടA), ജിഷ ജോസ് (ഓസ്ട്രലിയ). മരുമക്കള്‍: റ്റിന്റ്റു പൂതമ്പാറ മാലക്കല്ല്, അനുപ്രിയ മൂലക്കാട്ട്(USA), ജോസ് വലിയപറമ്പില്‍(ഓസ്‌ട്രേലിയ) സഹോദരങ്ങള്‍ : പരേതയായ […]

LOCAL NEWS

മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിയിരുന്ന ട്രയിന്‍ യാത്രാ നിരക്ക് ഇളവ് പുനഃസ്ഥപിക്കണം: . കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം

ബളാംതോട് : മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിയിരുന്ന ട്രയിന്‍ യാത്രാ നിരക്ക് ഇളവ് പുനഃസ്ഥപിക്കണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ബളാന്തോട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പി.എം ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, മലയാളത്തിന്റെ സ്‌നേഹഭാജനമായ പ്രൊ. എം.കെ സാനു, ചലചിത്ര – മിമിക്രി താരം കലാഭവന്‍ നവാസ്, വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റു മരിച്ച ക്ഷീര കര്‍ഷകന്‍ മേലത്ത് കുഞ്ഞികുണ്ടന്‍ നായര്‍, തേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ […]

LOCAL NEWS

കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന ഹൈവേ നവീകരണം വേഗത്തിലാക്കണം : കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്‍

രാജപുരം :കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന ഹൈവേ നവീകരണം വേഗത്തിലാക്കണമെന്നും റോഡ് സൈഡില്‍ അപകടാവസ്ഥയായ മരങ്ങള്‍ മുറിച്ചുമാറ്റി ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്‍ 3-ാമത് മാലക്കല്ല് മേഖലാ സമ്മേളം ആവശ്യപ്പെട്ടു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഗ്രാജുവേഷന്‍ വിജയികള്‍ക്ക് അനുമോദനവും നല്‍കി.ജില്ലാ വൈസ്പ്രസിഡന്റ് മുരളീധരന്‍ ജവഗര്‍ ഹവ്വ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബാലന്‍ കെ അധ്യക്ഷത വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് കെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചുമേഖലാ ട്രഷറര്‍ സജി എയ്ഞ്ചല്‍ […]