കൊട്ടോടി / ചമ്പക്കര രാജുവിന്റെ ഭാര്യ, ത്രേസ്യാമ്മ (59), നിര്യാതയായി. സംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് സെന്റ്ആന്സ്പള്ളിയില്.
മക്കള്‍, സി. പ്രിയ ചേര്‍ത്തല, പ്രദീപ്.
പാണത്തൂര്‍: മുന്‍ മുഖ്യമന്ത്രി ആര് ശങ്കറിന്റെ പ്രതിമ സാമൂഹ്യ ദ്രോഹികള്‍ തകര്‍ത്തതിനെതിരെ പാണത്തൂരില്‍ നടന്ന പ്രതിക്ഷേധ സംഗമം ഡി.സി സി പ്രസിഡന്റ് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. സേവാദള്‍ സംസ്ഥാന ചെയര്മാന് രമേശന് കരുവാച്ചേരി, സി.സി.സി ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രമേശന് കരിച്ചേരി, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.ജെ ജെയിംസ്, സി കൃഷ്ണന് നായര്‍, കെ.എന്‍ വിജയകുമാര്‍, എം.എം തോമസ്, എസ് മധുസൂദനന്, എം ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.കേരളത്തിന്റെ സാമൂഹിക […]
രാജപുരം : ഹോസ്ദുർഗ് – പാണത്തൂർ റോഡിൽ കിഫ്ബി ഫണ്ട് 59.94 കോടി രൂപ ചിലവഴിച്ച് ആരംഭിച്ച മെക്കാഡം ടാറിംഗ് പ്രവൃത്തികൾ വേഗത്തിലാക്കാൻ ധാരണയായി. മുണ്ടോട്ട് മുതൽ കള്ളാർ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗം നവംബർ മാസത്തിനകവും തുടർന്ന് 18-ാം മൈൽ വരെയുള്ള ഭാഗം ഡിസംബറിനകവും പ്രവൃത്തി പൂർത്തീകരിക്കാനും കോളിച്ചാൽ മുതൽ ചിറങ്കടവ് വരെയുള്ള ബാക്കി ഭാഗം ഏപ്രിൽ 30 നകവും പൂർത്തി കരിക്കാൻ കഴിയുമെന്ന് കരാറുകാരൻ ഇന്ന് നടന്ന യോഗത്തിൽ ഉറപ്പു നൽകി. ടെണ്ടർ ചെയ്ത […]
രാജപുരം: ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽഫ്ളവർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.സ്കൂൾ മാനേജർ ഫാ. മാത്യു കട്ടിയാങ്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.200 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ 12 പേർ അടങ്ങുന്ന മെഡിക്കൽ സംഘം നേതൃത്വം നൽകി.പിടിഎ പ്രസിഡണ്ട് പ്രഭാകരൻ കെ എ, പ്രിൻസിപ്പാൾ ജോബി ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.