LOCAL NEWS

കാഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ചുള്ളിക്കര മുതൽ മാലക്കല്ല് വരെ മെയ് 16 മുതൽ ഒരാഴ്ച ഗതാഗതം താത്ക്കാലികമായി നിരോധിച്ചു

രാജപുരം: കാഞ്ഞങ്ങാട് ് – പാണത്തൂർ റോഡിൽ പൂടംകല്ല് മുതൽ കള്ളാർ വരെയുള്ള ഭാഗത്ത് മെക്കാഡം ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ചുള്ളിക്കര മുതൽ മാലക്കല്ല് വരെ മെയ് 16 മുതൽ ഒരാഴ്ചത്തേക്ക് ഗതാഗതം താത്ക്കാലികമായി നിരോധിച്ചു. ഈ വഴി പോകേണ്ട വാഹനങ്ങൾ ചുള്ളിക്കര-കൊട്ടോടി-കുടുംബൂർ-മാലക്കല്ല് വഴി തിരിഞ്ഞ് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർഅറിയിച്ചു.  

LOCAL NEWS

വയമ്പിൽ വേളായി വീട്ടിൽ രാധ നിര്യാതയായി

ഇരിയ : വയമ്പിൽ വേളായി വീട്ടിൽ രാധ (67)നിര്യാതയായി ഭർത്താവ് മുളവിനി ഗോവിന്ദൻ.മക്കൾ: മഹേഷ് വയമ്പ് ( റെയിൻബോ മോട്ടോഴ്‌സ് കുശവൻകുന്ന്) ബിന്ദു ( വെസ്റ്റ്എളേരി ഗ്രാമ പഞ്ചായത്ത് അംഗം) ശോഭ .മരുമക്കൾ: സുചിത്ര ,മുരളിധരൻ (വരക്കാട്),കൃഷ്ണൻ(ലാലൂർ).

LOCAL NEWS

കുറ്റിക്കോലിലെ വെളളാപ്പിളളിൽ ജോസഫ് (63) നിര്യാതനായി

കുറ്റിക്കോലിലെ വെളളാപ്പിളളിൽ ജോസഫ് (63) നിര്യാതനായി. ഭാര്യ: അന്നമ്മ, പിതാവ് ജോൺ, മക്കൾ: ജോജോ,ജോമോൻ. സഹോദരങ്ങൾ: സെബാസ്റ്റിയൻ (കുറ്റിക്കോൽ), എൽസി (കുളിയംങ്കല്ല്), കൊച്ചുത്രേസ്യ(മണക്കടവ് മാംപൊയിൽ), ബാബു(പോൾ) കുറ്റിക്കോൽ

LOCAL NEWS

പാണത്തൂർ ബാപ്പുങ്കയത്തെ തിരുമ(102) നിര്യാതയായി

പാണത്തൂർ: ബാപ്പുങ്കയത്തെ തിരുമ(102) നിര്യാതയായി. സംസ്‌ക്കാരം വീട്ടുവളപ്പിൽ.ഭർത്താവ് പര്തനായ ചെറിയ അമ്പാടി. മക്കൾ: കമ്മാടത്തി,നാരായണി,ലക്ഷ്മി,അമ്മിണി,കുഞ്ഞിരാമൻ. മരുമക്കൾ: കുഞ്ഞമ്പു,യശോദ, പരേതരായ കണ്ണൻ,അമ്പാടി,മാധവൻ

LOCAL NEWS

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പത്താം തവണയും 100 ശതമാനം വിജയവുമായി ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്‌കൂൾ

രാജപുരം : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പത്താം തവണയും 100 ശതമാനം വിജയവുമായി ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്‌കൂൾ . 18 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കി. 4 പേർ 80 ശതമാനത്തിന് മുകളിലും, 8 പേർ 75 ശതമാനത്തിന് മുകളിലും 2 പേർ 70 ശതമാനത്തിന് മുകളിലും മാർക്ക് നേടി. 93.2 ശതമാനം മാർക്ക് നേടി കെ.ആനന്ദ് സ്‌കൂൾ തലത്തിൽ ഒന്നാം റാങ്ക് നേടി. […]

LOCAL NEWS

പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ

രാജപുരം: 36 വർഷങ്ങൾക്ക്്് ശേഷം അവർ ഒന്നിക്കുന്നു.രാജപുരം ഹോളിഫാമിലി ഹൈസ്‌ക്കൂൾ 1986-87 എസ് എസ് സി ബാച്ച്് വിദ്യാർ്ത്ഥികളാണ് സ്‌ക്കൂളിൽ സൗഹൃദ സംഗമത്തിനൊരുങ്ങിയത്. നാളെ രാവിലെ 9ന് സ്‌ക്കൂൾ മാനേജർ ഫാ.ജോർജ്ജ്് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗുരുക്കന്മ്രാരെ ആദരിക്കൽ, ചർച്ച, സ്‌നേഹവിരുന്ന്് എന്നിവ നടക്കും.  

LOCAL NEWS

കുറ്റിക്കോൽ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായി എ. മാധവൻ കളക്കരയെ വീണ്ടും തിരഞ്ഞെടുത്തു

കുറ്റിക്കോൽ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായി എ. മാധവൻ കളക്കരയെ വീണ്ടും തിരഞ്ഞെടുത്തു കുറ്റിക്കോൽ: കുറ്റിക്കോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായി എ. മാധവൻ കളക്കരയെ രണ്ടാം തവണയും തിരഞ്ഞെടുത്തു. ബുധനാഴ്ച ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കാസറഗോഡ് ഡിവിഷൻ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ സ്ഥാനമേറ്റെടുത്തു. ഇദ്ദേഹം ദീർഘകാലം ട്രസ്റ്റി ബോർഡ് അംഗമായിരുന്നു. പി.വേണുഗോപാലൻ, എം ഗംഗാധരൻ, ടി ശശിധരൻ, മണികണ്ഠൻ എന്നിവരാണ് മറ്റു അംഗങ്ങൾ. ക്ഷേത്ര വികസന സമിതിയംഗങ്ങൾ, മാതൃ […]

LOCAL NEWS

കരുവാടകം ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം ശ്രീകോവിലിന്റെ ശിലാന്യാസം നാളെ രാവിലെ 10 മണിക്ക്

ബന്തടുക്ക: കരുവാടകം ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം ശ്രീകോവിലിന്റെ ശിലാന്യാസം നാളെ രാവിലെ 10 മണിക്ക് ചിന്മയ മിഷൻ കേരള ഘടകം തലവൻ പൂജ്യ വിവിക്താനന്ദ സരസ്വതി നിർവ്വഹിക്കും

LOCAL NEWS

രചനയുടെ മാധുര്യം നിറഞ്ഞ വേനൽ മധുരം

പാണത്തൂർ : ഹോസ്ദുർഗ് ബി.ആർ സി യുടെ നേതൃത്വത്തിൽ പാണത്തൂർ പട്ടുവം പ്രതിഭാ കേന്ദ്രത്തിൽ വേനൽ മധുരം സർഗാത്മക ക്യാമ്പ് നടന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറ്റി ഇരുപത് കുട്ടികൾ പങ്കെടുത്തു. പത്ത് ദിവസത്തെ ക്യാമ്പിനൊടുവിൽ കുട്ടികൾ രചിച്ച കഥ, കവിത, നാടകം എന്നിവയുടെ പുസ്തകങ്ങൾ തയ്യാറാക്കി. ക്യാമ്പിന്റെ സമാപനം പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സുപ്രീയ ശിവദാസ് അധ്യക്ഷത വഹിച്ചു അമീർ പള്ളിക്കാൽ മുഖ്യാതിഥിയായി രാധാകൃഷ്ണ ഗൗഡ, സ്റ്റാൻലി പാണത്തൂർ, […]

LOCAL NEWS

പനത്തടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനത്തടി മുതൽ ചെറുപനത്തടി വരെ പാതയോര ശുചീകരണ പ്രവർത്തനം നടത്തി

പാണത്തൂർ: പനത്തടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനത്തടി മുതൽ ചെറുപനത്തടി വരെ പാതയോര ശുചീകരണ പ്രവർത്തനം നടത്തി. വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജെ എച്ച് ഐ സ്നേഹ, ആശ വർക്ക്ര് ഷൈജ, ഹരിത സേന കൺസോർഷ്യ സെക്രട്ടറി സ്‌നേഹി ഷാജി, ലത സുനിൽ, ലൈസ പ്രിൻസ്, രേഖ സുരേഷ് എന്നിവർ നേതൃത്വം നൽക