ബന്തടുക്ക: കരുവാടകം ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം ശ്രീകോവിലിന്റെ ശിലാന്യാസം നാളെ രാവിലെ 10 മണിക്ക് ചിന്മയ മിഷൻ കേരള ഘടകം തലവൻ പൂജ്യ വിവിക്താനന്ദ സരസ്വതി നിർവ്വഹിക്കും
പടിമരുത്: എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്് നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു.പടിമരുതിലെ ചിലമ്പിക്കുന്നേൽ ആൽഫി ടോമിയെയാണ് സെന്റ് ജോസഫ് വാർഡ് കൂട്ടായ്മ ആനുമോദിച്ചത്. ഇടവക വികാരി ഫാ.ജോൺസൺ വേങ്ങപറമ്പിൽ സമ്മാനം നൽകി. സ്ഥലം മാറിപോകുന്ന സിസ്റ്റർ അനീസ്, സിസ്റ്റർ റെനി എന്നിവർക്കും വാർഡ് കുട്ടായ്മ സ്്നോപഹാരം നൽകി. കുട്ടിയമ്മ റിപ്പോർട്ട്് അവതരിപ്പിച്ചു. വിൽസൻ തരണിയിൽ സ്വാഗതവും ബിനോയി അറയ്ക്കൽ നന്ദിയും പറഞ്ഞു.
പാണത്തൂർ: പനത്തടി ഗ്രാമ പഞ്ചായത്ത് കാലിത്തീറ്റ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതാ അരവിന്ദൻ നിർവഹിച്ചു ബളാംതോട് ക്ഷീര സംഘം പ്രസിഡന്റ് വിജയകുമാരൻ നായർ കെ. എൻ. അദ്ധ്യക്ഷത വഹിച്ചു. ബളാംതോട് വെറ്ററിനറി സർജൻ ഡോ.അരുൺ എസ്. അജിത്ത്, ബളാംതോട് സംഘം സെക്രട്ടറി പ്രദീപ് കുമാർ സി. എസ്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സാജിദ് പി.കെ. വിനോദ് കുമാർ വി.വി.തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്തിലെ 265 ക്ഷീര കർഷകർക്ക് ആണ് പദ്ധതിയുടെ പ്രയോജനം […]
ചുളളിക്കര : ആകാശപറവകളുടെ കൂട്ടുകാരും വിവിധ ക്രൈസ്തവ ഇടവക സമൂഹവും സംയുക്തമായി അമ്പത് നോമ്പിന്റ ചൈതന്യം ഉള്‍ക്കൊണ്ട് വര്‍ഷങ്ങളായി നോമ്പുകാലത്തെ 40-ാം വെള്ളിയാഴ്ച കളില്‍ നടത്തി വരാറുള്ള കുരിശിന്റെ വഴിയിലൂടെയുള്ള തീര്‍ത്ഥാടനയാത്ര 2026 മാര്‍ച്ച് 27ന് വെള്ളിയാഴ്ച രാവിലെ പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ രാവിലെ 5.45ന് വി. കുര്‍ബാന യോടുകുടി ആരംഭിച്ച് 36 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് വൈകുന്നേരം 6 മണിക്ക് അമ്പലത്തറ ആകാശപര്വകളുടെ സ്നേഹലയത്തില്‍ സമാപിക്കുന്നു. ലോകസമാധാനത്തിനുവേണ്ടിയും മദ്യത്തിനും മയക്കു മരുന്നിനും അടിമകളായി കഴിയുന്നവരുടെ […]