കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നമ്പാര്‍ഡിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂഴ്സര്‍ കമ്പനി ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക് ഷെയര്‍ സര്‍ട്ടിഫിക്കേറ്റ് വിതരണവും സംരംഭകത്വ സെമിനാറും ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടകയം ഉദ്ഘാടനം ചെയ്തു. കമ്പനി ചെയര്മാന് ബി. രത്നാകരന് നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് ബാനം മുഖ്യ പ്രഭാഷണം നടത്തി. കമ്പനി സി.ഇ.ഒ രജനി മോള് വിജയന് റിപ്പോര്‍ട്ടും സംരംഭകത്വ പരിശിലന സെമിനാര്‍ സഹീര്‍ പി.വി […]
പൂടംക്കല്ല് : അരക്കംക്കാട് തേജസ്സ് സ്വാശ്രയ സംഘം രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് ജോർജ്ജ് നാലാങ്കൽ പതാക ഉയർത്തി. മധുരപലഹാര വിതണം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ ജോർജ്ജ് നാലാങ്കൽ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എം ശങ്കരൻ,ജോ.സെക്രട്ടറി ബാലകൃഷ്ണൻ,ട്രഷറർ രതീഷ് കെ., എക്സിക്യുട്ടീവ് അംഗം സുരേന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി അശോകൻ സ്വാഗതവും രാജേഷ് എൻ നന്ദിയും പറഞ്ഞു. ചുള്ളിക്കര വെള്ളരിക്കുണ്ട് ഊരിൽ ഊരുമൂപ്പൻ സി പി ഗോപാലൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാകഉയർത്തി