KERALA NEWS

വി ഡി സതീശന്റെ അഭിമുഖം എഫ് ബിയില്‍ നിന്ന് ഒഴിവാക്കാനല്ല; പോലീസ് നിര്‍ദേശിച്ചത് കമന്റുകള്‍ നീക്കാന്‍: രത്തന്‍ ഖേല്‍ക്കര്‍

തിരുവനന്തപുരം : വി ഡി സതീശന്റെ അഭിമുഖം ഒഴിവാക്കാനല്ല, അതിനു കീഴെ വന്ന മോശം കമന്റുകള്‍ നീക്കം ചെയ്യാനാണ് പോലീസ് മെറ്റയോട് ആവശ്യപ്പെട്ടിരുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സി ഇ ഒ)രത്തന്‍ യു ഖേല്‍ക്കര്‍. പ്രതികരണങ്ങള്‍ പലതും മോശം ഭാഷയിലുള്ളതായിരുന്നു. അതിനാലാണ് പോലീസ് ഇടപെട്ടത്. വീഡിയോ തന്നെ നീക്കം ചെയ്ത സംഭവത്തില്‍ ഇടപെടുകയും അഭിമുഖത്തിന്റെ ഭാഗം റിസ്റ്റോര്‍ ചെയ്യാന്‍ പോലീസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ഖേല്‍ക്കര്‍ വ്യക്തമാക്കി. രാഷ്ട്രീയ കക്ഷികള്‍ക്ക് വിതരണം ചെയ്ത തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കുലറില്‍ ബി […]

KERALA NEWS

മത്സര ചിത്രം തെളിഞ്ഞു; സംസ്ഥാനത്ത് പോരിനിറങ്ങുന്നത് 890 സ്ഥാനാര്‍ഥികള്‍; കൂടുതല്‍ പേര്‍ കൊടുവള്ളിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം പൂര്‍ണ്ണമായും തെളിഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ, കേരളത്തിലെ 140 മണ്ഡലങ്ങളിലായി ആകെ 890 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. പത്രിക പിന്‍വലിക്കലിന് ശേഷം ഓരോ മണ്ഡലത്തിലും മത്സരരംഗത്തുള്ളവരുടെ അന്തിമ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഇന്ന് വിവിധ മണ്ഡലങ്ങളില്‍ നിന്നായി നിരവധി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ഡമ്മി സ്ഥാനാര്‍ത്ഥികളും പത്രികകള്‍ പിന്‍വലിച്ചു. ഇതോടെ മുന്നണി പോരാട്ടങ്ങള്‍ക്കൊപ്പം ശക്തരായ വിമതര്‍ ആരൊക്കെ എന്നതിലും വ്യക്തത […]

KERALA NEWS

എം കെ മുനീറിന്റെ വായ്പ അടച്ച് തീര്‍ത്തു; 49 ലക്ഷം രൂപ അടച്ചത് മുസ്ലീം ലീഗ്

കോഴിക്കോട് : മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിന്റെ വായ്പ അടച്ച് തീര്‍ത്ത് മുസ്ലീം ലീഗ്. എം കെ മുനീറിന്റെ 49 ലക്ഷം രൂപയുടെ വായ്പ മുസ്ലീം ലീഗ് നേതൃത്വമാണ് അടച്ച് തീര്‍ത്തത്. മുസ്ലീം ലീഗിന്റെ അക്കൗണ്ടില്‍ നിന്നാണ് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബേങ്കില്‍ പണം അടച്ചത്. ഈമാസം 31-നകം കുടിശ്ശിക അടച്ചില്ലെങ്കില്‍ കോഴിക്കോട് നടക്കാവിലുള്ള ക്രസന്റ് ഹൗസ് എന്ന വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് സഹകരണ ബേങ്ക് നോട്ടീസയച്ചിരുന്നു. വീട് […]

KERALA NEWS

സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെയെത്തി; ഇന്ന് രണ്ട് തവണകളായി കുറഞ്ഞത് 7000ത്തിലേറെ രൂപ

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് രണ്ട് തവണകളായി ഏഴായിരത്തിലേറെ രൂപയുടെ ഇടിവ്. സ്വര്‍ണവില പവന് ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. ഇന്ന് രണ്ട് തവണകളായാണ് സ്വര്‍ണത്തിന്റെ വില കുറഞ്ഞത്. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 4360 രൂപയാണ് കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം സ്വര്‍ണം പവന് 3200 രൂപ കൂടി ഇടിഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 99,480 രൂപയായി. രാവിലെ പവന് 102680 രൂപയായിരുന്നു വില. ഇന്ന് മാത്രം സ്വര്‍ണത്തിന് ഇടിഞ്ഞത് 7560 രൂപയാണ്. ഈ മാസം […]

KERALA NEWS

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

കോഴിക്കോട് : സംസ്ഥാനത്ത് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ വിവരം ലഭിച്ചതായി സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. വിശ്വാസികള്‍ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളില്‍ നാളെ രാവിലെ പെരുന്നാള്‍ നിസ്‌കാരം നടക്കും. […]

KERALA NEWS

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; കേരളത്തില്‍ അഞ്ച് വമ്പന്‍ പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ പുതുയുഗ യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര. കൂടാതെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ ധനസഹായം. നിലവിലെ ക്ഷേമ പെന്‍ഷന്‍ 3,000 രൂപയായി ഉയര്‍ത്തും. മുന്‍ മുഖ്യമന്ത്രിയുടെ സ്മരണാര്‍ത്ഥം നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെ സൗജന്യ […]

KERALA NEWS

ജനങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി; കേരളത്തിലെ ഏറ്റവും നീളമുള്ള പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

ആലപ്പുഴ: വേമ്പനാട്ടുകായലിലെ ഏറ്റവും വലിയ ദ്വീപിലെ നിവാസികളുടെ സ്വപ്നമായ പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരവധിപേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി എത്തി. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായ പരിപാടിയില്‍ മന്ത്രിമാരും ജില്ലയിലെ എംപിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. വേമ്പനാട് കായലിന് കുറുകെ ഒരു കിലോമീറ്ററിലേറെ നീളത്തിലാണ് പാലം നിര്‍മിച്ചത്. കായലിന് കുറുകെ നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണിത്. പെരുമ്പളം പാലം കിഫ്ബി മുഖേന 100 കോടി രൂപ […]

KERALA NEWS

രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള തെളിവെടുപ്പ്; വീഴ്ച വരുത്തിയ ഡി വൈ എസ് പിക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം :ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുമായുള്ള തെളിവെടുപ്പില്‍ വീഴ്ച വരുത്തിയ ഡി വൈ എസ് പിക്ക് സസ്പെന്‍ഷന്‍. തിരുവല്ല ഡി വൈ എസ് പി. നന്ദകുമാറിനെതിരെയാണ് നടപടി. വകുപ്പ് തല അന്വേഷണത്തിനും ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. തെളിവെടുപ്പ് സമയത്ത് നന്ദകുമാര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഡി ജി പിയുടെ ശിപാര്‍ശ പ്രകാരം ആഭ്യന്തര വകുപ്പാണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍, […]

KERALA NEWS

മലയാളം ഇനി ഭരണഭാഷ; ബില്ലില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം : മലയാളം ഭരണഭാഷയാക്കാനുള്ള ബില്ലില്‍ ഒപ്പിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. 2025 ഒക്ടോബറില്‍ നിയമസഭ പാസാക്കിയ ബില്ലാണിത്. ബില്ല് പാസാക്കണമെന്ന് നേരത്തേ സാംസ്‌കാരിക നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കും. സര്‍വകലാശാല പാഠ്യക്രമങ്ങളില്‍ മലയാളം നിര്‍ബന്ധമായും പഠിപ്പിക്കും. കേരള ഔദ്യോഗിക ഭാഷാ ആക്ട് 1969 പ്രകാരം സംസ്ഥാനത്ത് ഇതുവരെ ഇംഗ്ലീഷും മലയാളവുമായിരുന്നു ഔദ്യോഗിക ഭാഷ. എന്നാല്‍ ഇപ്പോള്‍ മലയാളം മാത്രമാണ് ഔദ്യോഗിക ഭാഷയാക്കിയിരിക്കുന്നത്. കോടതി […]

KERALA NEWS

ചൂരല്‍മല- മുണ്ടക്കൈ: കോണ്‍ഗ്രസ് നിര്‍മിക്കുന്ന 50 വീടുകളുടെ തറക്കല്ലിടല്‍ രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു

കല്‍പ്പറ്റ : ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ നിര്‍വഹിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന നൂറു വീടുകളില്‍ 50 വീടുകളാണ് മേപ്പാടിയിലെ കുന്നമ്പറ്റയില്‍ ആദ്യം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ പ്രിയങ്ക ഗാന്ധി എം പി, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ പിസി സി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. 1,041 ചതുരശ്ര അടിയുള്ള വീടും എട്ട് സെന്റ് ഭൂമിയും […]