KERALA NEWS

പാലക്കാട് ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് പണം നല്‍കിയതായി ആരോപണം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

പാലക്കാട്: പാലക്കാട് കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് പണം നല്‍കിയതായി ആരോപണം. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീയാണ് പണം നല്‍കിയത്. പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രനൊപ്പമുണ്ടായിരുന്ന സ്ത്രീ മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. […]

KERALA NEWS

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ അവധി, ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. വോട്ടര്‍മാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്ക് രത്തന്‍ ഖേല്‍ക്കര്‍ പുറത്തുവിട്ടു. പോളിംഗ് ദിനമായ ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 29ന് വൈകിട്ട് 6.30 വരെ എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കാന്‍ വിലക്കുണ്ടെന്ന് രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. ആകെ 2,71,42,952 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 883 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ് സ്റ്റേഷനുകളും 24 ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും രത്തന്‍ ഖേല്‍ക്കര്‍ […]

KERALA NEWS

പാലക്കാട് കോങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

പാലക്കാട് : പാലക്കാട് കോങ്ങാട് തടുക്കശ്ശേരി നാഗന്‍ കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പാപ്പാന്‍ രാമന്‍ ആണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദന്‍ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. പകല്‍ ശീവേലിക്കിടെയാണ് തെക്കും ഭാഗം ദേശം എഴുന്നെള്ളിച്ച ആന ഇടഞ്ഞത്. വിരണ്ടോടിയ ആന വീടുകളിലേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ തളയ്ക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ പാപ്പാനെ പത്തിരിപ്പാല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇടഞ്ഞ ആനയെ […]

KERALA NEWS

നിയമസഭാ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് ആറു മണിവരെയാണ് പരസ്യപ്രചാരണം. പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് കൊട്ടിക്കലാശത്തോടെ ആഘോഷമാക്കാന്‍ മുന്നണികള്‍ ഒരുങ്ങിയിരിക്കുകയാണ്. 48 മണിക്കൂര്‍ മുമ്പുള്ള നിശബ്ദ പ്രചാരണ കാലയളവില്‍ മണ്ഡലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലിവിഷന്‍, റേഡിയോ, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയിലൂടെ തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അനുവാദമില്ല.. പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഒന്‍പതാം തിയതിയാണ് വോട്ടെടുപ്പ്. മെയ് […]

KERALA NEWS

വയനാട് ഫണ്ടില്‍ കണക്കുകളുമായി കോണ്‍ഗ്രസ്; ആകെ കിട്ടിയത് 5 കോടി 38 ലക്ഷം രൂപ

കണ്ണൂര്‍ : വയനാട് ഫണ്ടില്‍ കണക്കുകളുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ജോയിന്റ് അക്കൗണ്ടില്‍ കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 5,38,21,632 രൂപയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. പ്രതിക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വഴി ലഭിച്ചതാണിതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഇതിന് പുറമെ യൂത്ത് കോണ്‍ഗ്രസ് ഒരുകോടി അഞ്ച് ലക്ഷംരൂപ നല്‍കിയെന്നും സണ്ണി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. വീട് നിര്‍മാണത്തിനായി ആദ്യഘട്ടത്തില്‍ മൂന്നേക്കര്‍ ഇരുപത്തി നാലര സെന്റ് സ്ഥലം വാങ്ങിയെന്നും ഇതിനായി രജിസ്‌ട്രേഷന്‍ […]

KERALA NEWS

സ്ത്രീവിരുദ്ധ പരാമര്‍ശം; രമേഷ് പിഷാരടിക്കെതിരെ പോലീസില്‍ പരാതി നല്‍കി മഹിള മോര്‍ച്ച

പാലക്കാട് : സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിക്കെതിരെ പോലീസില്‍ പരാതി നല്‍കി മഹിള മോര്‍ച്ച. മഹിളാ മോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. പിഷാരടിയെ വടക്കുന്തറയില്‍ തടഞ്ഞതില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ബിജെപി വനിത കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് മഹിള മോര്‍ച്ച പിഷാരടിക്കെതിരെ പരാതി നല്‍കിയത്. സംവിധായകന്‍ രഞ്ജിത്തിന്റെ കേസുമായി ബന്ധപ്പെട്ട് […]

KERALA NEWS

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം; ബേങ്ക് രേഖകള്‍ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണന്‍

കണ്ണൂര്‍ : പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിന് പിന്നാലെ തെളിവ് പുറത്തുവിട്ട് മുന്‍ സിപിഎം നേതാവും യുഡിഎഫ് പിന്തുണക്കുന്ന പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ വി കുഞ്ഞികൃഷ്ണന്‍. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ബേങ്ക് രേഖകളാണ് കുഞ്ഞികൃഷ്ണന്‍ പുറത്തുവിട്ടത്. രക്തസാക്ഷി ഫണ്ടില്‍ നിന്ന് അഞ്ചു ലക്ഷം രൂപ ഏരിയാ സെക്രട്ടറി സ്വന്തം പേരിലാക്കി. ഈ പണം വീട് നിര്‍മാണത്തിന് ഉപയോഗിച്ചു. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി കുഞ്ഞികൃഷ്ണന്‍ തെളിവുകള്‍ പുറത്തുവിട്ടത്. അഴിമതിക്കാര്‍ […]

KERALA NEWS

കേരളത്തില്‍ എല്‍ഡിഎഫ് ഭരണത്തിനാണ് ബിജെപി ആഗ്രഹിക്കുന്നത്; മുഖ്യമന്ത്രിക്കെതിരെ ഒരു നീക്കവും നടത്താത്തത് ഡീലിന്റെ ഭാഗം: രാഹുല്‍ ഗാന്ധി

പത്തനംതിട്ട : കേന്ദ്രത്തില്‍ ബിജെപി ചെയ്യുന്നതാണ് കേരളത്തില്‍ എല്‍ഡിഎഫ് ചെയ്യുന്നതെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുന്നത് നരേന്ദ്രമോദിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പത്തനംതിട്ടയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എല്‍ഡിഎഫ് ഭരണം വരണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. .നിരന്തരം ക്ഷേത്രങ്ങളെപറ്റി സംസാരിക്കുന്ന പ്രധാനമന്ത്രി ശബരിമലയെ കുറിച്ച് സംസാരിക്കുന്നില്ല. സിപിഎം നേതാക്കള്‍ സ്വര്‍ണം കവര്‍ന്ന കാര്യം പ്രധാന മന്ത്രി മിണ്ടുന്നില്ല. അന്വേഷണം നടക്കുന്നുണ്ടങ്കിലും ഒരു ഭീഷണിയുമില്ലന്ന് സിപിഎമ്മിന് അറിയാം. […]

KERALA NEWS

തിരുവനന്തപുരത്ത് രണ്ടിടത്ത് കോണ്‍ഗ്രസ്-ബിജെപി ഡീല്‍; ആരോപണവുമായി എ എ റഹിം എം പി

തിരുവനന്തപുരം : കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഡീല്‍ ആരോപണവുമായി എ എ റഹിം എംപി.തിരുവനന്തപുരത്ത് രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്നാണ് എ എ റഹീമിന്റെ ആരോപണം. തിരുവനന്തപുരം സെന്‍ട്രലിലും അരുവിക്കരയിലുമാണ് ഡീല്‍ ആരോപണം. അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള പ്രചാരണം അവസാനിപ്പിച്ചിരിക്കുകയാണെന്നും ബിജെപി അവിടെ വി എസ് ശിവകുമാറിനു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും റഹീം പറഞ്ഞു. തിരുവനന്തപുരത്തും അരുവിക്കരയിലും അവസാനത്തെ പട്ടികയിലാണ് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് .ഡീലിന്റെ ഭാഗമാണ് വൈകിവന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്നും റഹീം പറഞ്ഞു. അരുവിക്കരയില്‍ […]

KERALA NEWS

രമ്യ ഹരിദാസിന്റെ ‘ഇന്ദിരാ ഗ്യാരണ്ടി ട്രയല്‍ ബസ് യാത്ര’; റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ചിറയിന്‍കീഴിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ നേതൃത്വത്തില്‍ നടത്തിയ ‘ഇന്ദിരാ ഗ്യാരണ്ടി’ ബസ് യാത്രയില്‍ റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ. ജില്ലാ കളക്ടറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ട്രയല്‍ റണ്‍ പെരുമാറ്റച്ചട്ട ലംഘനമാണെന്നായിരുന്നു പരാതി. ബസ്സില്‍ സൗജന്യ യാത്ര ഒരുക്കിയ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ ബസ്സ് തിരഞ്ഞെടുപ്പു സ്‌ക്വാഡ് പിടിച്ചെടുത്തിരുന്നു. നിയമലംഘനവും പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നും ആരോപിച്ചാണ് ബസ് […]