When, while the lovely valley teems with vapour around me, and the meridian sun strikes the upper surface of the impenetrable foliage of my trees, and but a few stray gleams steal into the inner sanctuary

കൊട്ടോടി : ഭരതീയ മസ്ദുര്ഗ് സംഘ് സ്ഥാപക ദിനാചരണം കൊട്ടോടി യൂണിറ്റ് തല പരിപാടി 21 ന് ഞായാഴ്ച കൊട്ടോടി പേരടുക്കത്ത് നടക്കും. പരിപാടിയുടെ ഭാഗമായി കുംടുംബ സംഗമവും അനുമേദന ചടങ്ങും നടക്കും.
അട്ടേഞ്ഞാനം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പ് – വെറ്ററിനറി ഡിസ്പെന്‍സറി കാലിച്ചാനടുക്കത്തിന്റെയും, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന്റെ അഞ്ചാംഘട്ടവും, ചര്‍മ്മമുഴ പ്രതിരോധ കുത്തിവെയ്പ്പിന്റെ രണ്ടാംഘട്ടവും ഒന്നിച്ച് ആഗസ്ത് 5 മുതല്‍ സപ്തംബര്‍ 13 വരെ നടത്തുന്നു . മൃഗ സംരക്ഷണവകുപ്പിന്റെ വാക്സിനേഷന് സ്ക്വാഡ് കര്‍ഷകരുടെ വീടുകളില്‍ എത്തി, പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യമായി വാക്സിനേഷന് നല്‍കും.കാര്‍ഷികമേഖലയ്ക്ക് പ്രതിവര്‍ഷം 20,000 കോടിയോളം സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വൈറസ് രോഗമാണ് കുളമ്പുരോഗം. രോഗം […]
സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ ഒന്നോ രണ്ടോ ഒഴികെ എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടിയിൽ ഉന്നയിക്കപ്പെട്ട പരാതിക്ക് മറുപടി പറയവെയാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ഒന്നും ഇല്ലെന്ന ചില മാധ്യമങ്ങളിലെ വാർത്ത ശരിയല്ല. മാസാവസാനത്തോടെ ചില സാധനങ്ങൾ സാധാരണഗതിയിൽ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതാണ് ഇപ്പോഴും സംഭവിച്ചിട്ടുള്ളത്. അടുത്ത ആഴ്ച, […]