When, while the lovely valley teems with vapour around me, and the meridian sun strikes the upper surface of the impenetrable foliage of my trees, and but a few stray gleams steal into the inner sanctuary
തിരുവനന്തപുരം : അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ യുവജന കമ്മീഷന് സ്വമേധയാ കേസെടുത്തു. അധ്യാപകര്‍ക്ക് നേരെ നിതിന്റെ കുടുബം ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കമ്മീഷന് പറഞ്ഞു. അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടുമെന്നും യുവജന കമ്മീഷന് വ്യക്തമാക്കി. മരണത്തില്‍ ആരോപണ വിധേയരായ ദന്തല്‍ അനാട്ടമി വിഭാഗം മേധാവി ഡോ റാം, അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ സംഗീത എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് […]
കളളാർ : അടോട്ടുകയയിൽ നിന്നും പാണത്തൂരിലെക്ക് പോവുകയായിരുന്നു കുഴൽക്കിണർ ലോറി മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെ 9 പേർക്ക് പരിക്കേറ്റു. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ടതാണ് അപകടകാരണം. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ വാഹനത്തിൽ ഉണ്ടായിരുന്ന 9 തൊഴിലാളികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ 3 പേരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും 6 പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെയ്ക്കും മാറ്റി. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനംനടത്തിയത്.