കള്ളാർ : കള്ളാർ മീത്തലെ വീട് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാന പുത്തരി കൊടുക്കലും തെയ്യാടിക്കലും ഡിസംബർ 15,16 തീയ്യതികളിൽ നടക്കും. ഇതോടനുബന്ധിച്ചുള്ള കുല കൊത്തൽ ചടങ്ങ് ഡിസംബർ 8 വെള്ളിയാഴ്ച നടക്കും. 15ന് വൈകുന്നേരം സന്ധ്യാ ദീപത്തിന് ശേഷം പുത്തരി കൊടുക്കൽ. തുടർന്ന് തെയ്യം കൂടൽ. 10 മണിക്ക് വിഷ്ണുമൂർത്തിയുടെ തിടങ്ങൽ. 10.30 ന് കുറത്തിയമ്മയുടെ തിടങ്ങൽ. തുടർന്ന് അന്നദാനം.16 ന് രാവിലെ 8 മണിക്ക് കുറത്തിയമ്മയുടെ പുറപ്പാട്. 11 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട്. തുടർന്ന് അന്നദാനം. […]
ഒടയംചാൽ : മഴയിൽ മതിലിടിഞ്ഞ് ആലടുക്കത്ത് വീടിന് കേടുപാട് സംഭവിച്ചു. ഇന്നലെ രാത്രിയിലെ മഴയിലാണ് അയൽവാസിയുടെ മതിൽ തകർന്ന് വീണ് ആലടുക്കത്തെ പാട്ടില്ലത്ത് വീട്ടിൽ കെ എ മുസ്തഫയുടെ വീടിന് കേടുപാടുകൾ പറ്റിയത്. കുടാതെ കുഴൽ കിണറും കിണറും മണ്ണിനടിയിലുമായി.അയൽവാസിയായ ജോജോ നിർമ്മിച്ച ഭിത്തിയാണ് തകർന്നത്.
രാജപുരം :അയ്യങ്കാവ് ഉഷസ് പുരുഷ സ്വയം സഹായ സംഘം പ്രവർത്തകർ ഹൗസ് ബോട്ടിൽ ഉല്ലാസ യാത്ര നടത്തി. 21 അംഗങ്ങൾ ബോട്ട് യാത്രയിൽ പങ്കെടുത്തു.ബോട്ടിൽ വെച്ച് സംഘം പ്രസിഡന്റ് എ. കെ. മാധവൻ, സെക്രട്ടറി ശംസുദ്ധീൻ എ കേക്ക് മുറിച്ച് ആഘോഷപരിപാടി ഉദ്്ഘാടനം ചെയ്തു. വിനോദ പരിപാടികൾ സംഘടിപ്പിച്ചും, വിജ്ഞാന ക്ലാസുകളും ചർച്ചകൾ നടത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും അംഗങ്ങൾ യാത്രയെ ആവേശകരമാക്കി.